ഹമീദ് ചേന്ദമംഗല്ലൂര്‍
ഹമീദ് ചേന്ദമംഗല്ലൂര്‍
ജനനം : 1948 ല്‍ ചേന്നമംഗലൂര്‍ അരീപറ്റമണ്ണില്‍
മാതാപിതാക്കള്‍: കതീശുമ്മയും അബ്ദുള്‍ സലാമും
കേരളത്തിലെ ഒരു എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമാണ് ഹമീദ് ചേന്ദമംഗല്ലൂര്‍. ന്യൂനപക്ഷഭൂരിപക്ഷ വര്‍ഗീയതയ്ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്ക്കെതിരായും ശക്തമായ നിലപാട് കൈക്കൊള്ളുന്ന പ്രമുഖ ഇടതുപക്ഷ സഹയാത്രികനാണ് ഹമീദ്. ബി.എ., എം.എ ബിരുദങ്ങള്‍ നേടിയശേഷം അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രവന്കൂറില് ഒരു പ്രൊബേഷണറി ഓഫീസര്‍ ആയി ജോലിചെയ്തു. പിന്നീട് അദ്ദേഹം ഇംഗ്ലീഷ് ഭാഷ, സാഹിത്യം എന്നിവയില്‍ ഒരു അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. അദ്ദേഹം കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളെജിന്റെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു.
കൃതികള്‍
ഏകീകൃത സിവില്‍കോഡ് : അകവും പുറവും
വേണം വിയോജനശബ്ദം
മുസ്ലിം വിയോജനവാദത്തിന്റെ വേരുകള്‍
അധിനിവേശത്തിന്റെ അറേബ്യന്‍ മുഖം
ദൈവത്തിന്റെ രാഷ്ട്രീയം
ജനാധിപത്യം അസ്തമിക്കാതിരിക്കാന്‍
മാര്‍ക്സിസം, ഇസ്ലാമിസം, മതനിരപേക്ഷത
ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകള്‍
ഭീകരതയുടെ ദൈവശാസ്ത്രം
ഹമീദ് ചേന്നമംഗലൂരിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍
മതം, രാഷ്ട്രീയം, ജനാധിപത്യം
പര്‍ദയുടെ മനശ്ശാസ്ത്രം
പീഡനത്തിന്റെ വഴികള്‍
മതേതര വിചാരം
ന്യൂനപക്ഷ രാഷ്ട്രീയം
വര്‍ഗ്ഗീയ മനോഭാവത്തിന്റെ വേരുകള്‍
വ്യക്തിനിയമ വിചിന്തനം
ഭാരതവല്ക്കരണത്തിന്റെ വ്യാകരണം
ശരിഅത്ത്: മിഥ്യയും യാഥാര്‍ത്ഥ്യവും
ഒരു ഇന്ത്യന്‍ മുസ്ലീമിന്റെ സ്വതന്ത്ര ചിന്തകള്‍
പിശാചും അവന്റെ ചാട്ടൂളിയും
പുരസ്കാരങ്ങള്‍
ബെസ്റ്റ് പബ്ലിക്ക് ഒബ്സെര്‍വര്‍ അവാര്‍ഡ്
കേരള സാഹിത്യ അക്കാദമിയുടെ എന്‍ഡോവ്മെന്റ് അവാര്‍ഡ്
Leave a Reply Cancel reply