ഡോ.ഷീലാകുമാരി. എ
ഡോ.ഷീലാകുമാരി. എ
ജനനം:1964 ല്‍ ആലപ്പുഴ ജില്ലയിലെ ഓച്ചിറയില്‍
മാതാപിതാക്കള്‍:അമൃതവല്ലിയമ്മയും ഓച്ചിറ രാമചന്ദ്രനും
1986 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഫസ്റ്റ് ക്ലാസ്സില്‍ നാലാം റാങ്കോടെ എം. എ. (മലയാളം) ബിരുദം നേടി. തോപ്പില്‍ ഭാസിയുടെ നാടകങ്ങളെപ്പറ്റി തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിന് 1992 ല്‍ പി. എച്ച്. ഡി. ബിരുദവും നേടി. ഇപ്പോള്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാളം അധ്യാപികയാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്.
കൃതികള്‍
കാവ്യഭാവനയുടെ സ്ത്രീപഠനങ്ങള്‍
തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍ ഒരു പഠനം
അന്വേഷണത്തിന്റെ ഘടികാര സൂചികള്‍
ആധുനിക കവിതയിലെ സ്ത്രീസങ്കല്പം
അവാര്‍ഡ്
കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചന്‍ സ്മാരക സമ്മാനം
Leave a Reply Cancel reply