അച്യുതമേനോന് സി.പി
വടക്കെ കുറുപ്പത്തു കുഞ്ഞന്‍മേനോന്റെയും ചങ്ങരംപൊന്നത്തു പാര്‍വ്വതി അമ്മയുടെയുംമകനായി 27-4-1862ല്‍ (കൊ.വ.1037 മേടമാസം ഉത്രട്ടാതി നക്ഷത്രം) ജനിച്ചു.
പഴയമട്ടില്‍ വിദ്യാഭ്യാസം ആരംഭിച്ചത് അമ്മിച്ചാമുതൊട്ടടുത്ത വര്‍ഷം,അമ്മയുടെ മരണംമൂലം പഠനം തുടരാനായില്ള. സംവത്സരദീക്ഷയ്ക്കുശേഷം, അമ്മുണ്ണിമേനോന്‍
എന്ന ബന്ധുവിന്റെ മേല്‍നോട്ടത്തില്‍ എറണാകുളത്ത് സ്ക്കൂള് പഠനം പുനരാരംഭിച്ചു, ഒപ്പംസംസ്കൃതവും. കുറച്ചുകാലം കോഴിക്കോട്ടും പഠിച്ചു. 1885 ല്‍ മദിരാശിയില്‍ നിന്നു
തത്ത്വശാസ്ത്രത്തില്‍ ബിരുദം നേടി. സംസ്കൃതത്തിന് സര്‍വ്വകലാശാലയില്‍ ഒന്നാമന് ആയിരുന്നു.
മദ്രാസിലെ പച്ചയ്യപ്പാസ് കോളേജില്‍ അദ്ധ്യാപകന് ആയിരിക്കവേ കൊച്ചി കോവിലകത്ത്
ഇളമുറത്തമ്പുരാക്കന്മാരുടെ അദ്ധ്യാപകനായി 1886 ല്‍ ജോലി സ്വീകരിച്ചു. കൊച്ചിയില്‍ പുതിയതായി ആരംഭിച്ച മലയാളം സ്ക്കൂളുകളുടെ സൂപ്രണ്ടായി മേനോന് നിയമിതനായി. ഈ
സ്ക്കൂളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലും, പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിലും അദ്ദേഹം നിസ്തുലസേവനം അനുഷ്ഠിച്ചു. ഡെപ്യുട്ടി സൂപ്രണ്ട്, സെന്‍സസ് സൂപ്രണ്ട്, ദിവാന് സെക്രട്ടറിഎന്നീ ഔദ്യോഗികപദവികള്‍ വഹിച്ചശേഷം 1912 ല്‍ അദ്ദേഹം വിരമിച്ചു. മണ്ണത്താഴത്തുവീട്ടില്
കുട്ടിപ്പാറു അമ്മയെ വിവാഹം ചെയ്യുമ്പോള്‍ അച്യുതമേനോന് 28 വയസ്സ്. സര്‍ക്കാര്‍ ജോലിയില്‍ നിന്നു വിരമിച്ച മേനോന് മൂന്നുകൊല്ളം പാലിയം എസ്റ്റേറ്റ് മാനേജര്‍ ആയി. 1891 – '92 കാലത്ത് വിനോദചിന്താമണി എന്ന നാടകസംഘം സ്ഥാപിച്ച് ചില നാടകങ്ങള്‍ – ശാകുന്തളം , ഉത്തരരാമചരിതം, ഭഗവദ്ദൂത് – അവതരിപ്പിച്ചു. കുറച്ചുകാലം
വിദ്യാവിനോദിനി പത്രാധിപത്യവും 3-4-1937 ല്‍ (കൊ.വ. 1112 മീനം 21) ന്തൃശൂരില് മരിച്ചു.
വൈവിധ്യം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം. കൊടുങ്ങല്ളൂര്‍ കളരിയില്നിന്നുകിട്ടിയ സംസ്കൃതവിദ്യാഭ്യാസം. ഇംഗ്ളീഷ് വിദ്യാഭ്യാസവും ആയി യോജിച്ചപേ്പാള്, അദ്ദേഹത്തെ നവോത്ഥാനശില്പികളില് ഒരാളാക്കി മാറ്റി. കൊച്ചിയിലെ ശിലാശാസനങ്ങളെപ്പറ്റിയുള്ള പഠനം, വ്യവസായപരിഷ്കരണ റിപേ്പാര്‍ട്ട്, ഇന്‍ഡസ്ട്രിയല്‍
സ്ക്കൂളുകളുടെ സ്ഥാപനം, ദേവസ്വം ഏകീകരിക്കുന്നതിനെപ്പറ്റിയുള്ള റിപേ്പാര്‍ട്ട്, കുടിയായ്മ
റിപേ്പാര്‍ട്ട്, ലാന്റ് റവന്യുമാന്വല്, എന്‍ജിനീയറിങ്ങ് ഡിപ്പാര്‍ട്ടുമെന്റ് കോഡ്, മലവക കോഡ്, വിലേ്ളജ്
ഉദ്യോഗസ്ഥന്മാര്‍ക്കുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍, കൊച്ചിന് സ്റ്റേറ്റുമാന്വല് ഇവയൊക്കെ അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. ജീവിതാന്ത്യത്തില്‍ ഗോകുലോദയം എന്ന പേരില്‍ ഒരു
ക്ഷീരവികസന സൊസൈറ്റിക്കും അദ്ദേഹം നേതൃത്വം നല്കി. ഈ തിരക്കുപിടിച്ച ജോലികള്‍ക്കിടയില്‍ അദ്ദേഹം മലയാളത്തിലെ പ്രാതഃസ്മരണീയനായ സാഹിത്യനിരൂപകനുമായി.
1889 – '95 കാലത്ത് വിദ്യാവിനോദിനി പത്രാധിപര്‍ ആയിരിക്കവെ, സാഹിത്യശാസ്ത്രതത്ത്വങ്ങളെ ഹ്രസ്വമായി വിവരിക്കുന്ന കൂറെ ലേഖനങ്ങള്‍ എഴുതിക്കൊണ്ട്
നമ്മുടെ നിരുപണസാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് ഭദ്രമായ അടിത്തറ അദ്ദേഹം നിര്‍മ്മിച്ചു. രസം,
ധ്വനി, ഔചിത്യം തുടങ്ങിയ ചെറുകുറിപ്പുകള്‍ സംസ്കൃതകാവ്യമീമാംസയില്‍ അദ്ദേഹത്തിനുള്ള
അവഗാഹം വ്യക്തമാക്കുന്നു. പ്രാസദീക്ഷ കവിതയില്‍ അനിവാര്യമല്ള എന്നു വിശ്വസിച്ചിരുന്ന
മേനോന് രസധ്വനിപദ്ധതികളുടെ ആരാധകന് ആയിരുന്നു. മാത്യു ആര്‍നോള്‍ഡ് തുടങ്ങിയ
പടിഞ്ഞാറന്‍ നിരൂപകരെ ആദരിച്ച മേനോന്, സാഹിത്യത്തിന്റെ ധര്മ്മോദ്ബോധന ക്ഷമതയെപ്പറ്റി
ബോധവാനായിരുന്നു. പഠിച്ചുറപ്പിച്ച സാഹിത്യ സിദ്ധാന്തങ്ങളെ വിമര്‍ശനബുദ്ധിയോടെ വിലയിരുത്തിയ അദ്ദേഹം, പരിപുഷ്ടമായ ആ സഹൃദയത്വത്തിന്റെ പിന്‍ബലത്തോടെയാണ്,
വിദ്യാവിനോദിനിയില്‍ പുസ്തക പരിശോധന നടത്തിയത്. ഗ്രന്ഥനിരൂപണത്തില്‍, ഗ്രന്ഥകാരന് ആര് എന്ന് ഒരിക്കലും അദ്ദേഹം നോക്കിയില്ള. തുളച്ചുകയറുന്ന പരിഹാസം, പിടിപ്പില്ളാത്ത എഴുത്തുകാരന്റെയും ക്ഷുദ്രകൃതികളുടെയും നേരെ പ്രയോഗിക്കുവാന്‍ മേനോന് മടിച്ചില്ള.
കൃതികള്‍: ശാകുന്തളം , ഉത്തരരാമചരിതം, ഭഗവദ്ദൂത്
Leave a Reply Cancel reply