മലയാളിയായ ഒരു സാങ്കേതിക എഴുത്തുകാരനാണ് വി.കെ. ആദര്‍ശ് (ജനനം: 30 മേയ് 1979). കൊല്ലം ജില്ലയിലെ ഉമയനല്ലൂരിലാണ് ആദര്‍ശ് ജനിച്ചത്. നെയ്യാറ്റിന്‍കര ജി.പി.ടി യില്‍ നിന്ന് ഇലക്ള്‍ട്രോണിക്‌സ് ആന്റ് ഏവിയോണിക്‌സില്‍ ഡിപ്ലോമയും കൊല്ലം ടി.കെ.എം. എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് പ്രൊഡക്ഷന്‍ എന്‍ജിനീയറിംഗില്‍ ബി.ടെക് ബിരുദവും കേരളസര്‍വ്വകലാശാല ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് വകുപ്പില്‍ നിന്നും ടെക്‌നോളജി മാനേജ്‌മെന്റില്‍ എം.ടെക്ക് ബിരുദവും എന്‍ട്രപ്രണര്‍ഷിപ്പില്‍ എംബിഎ. ബിരുദവും നേടി. യൂനുസ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ അദ്ധ്യാപകനായിരുന്നു. അഞ്ച് പുസ്തകങ്ങള്‍ പുറത്തിറങ്ങി. ഇപ്പോള്‍ യൂണിയന്‍ ബാങ്കിന്റെ കൊച്ചി മേഖലാ ഓഫീസില്‍ മാനേജരാണ്.
വിവര സാങ്കേതികവിദ്യയെപ്പറ്റി ആനുകാലികങ്ങളില്‍ പതിവായി ലേഖനങ്ങളെഴുതുന്നു.

കൃതികള്‍

    ഇ-മലിനീകരണം
    ഇനി വായന ഇ വായന
    വരൂ നമുക്ക് കംപ്യൂട്ടറും ഇന്റര്‍നെറ്റും പരിചയപ്പെടാം
    എന്താണ് ബ്ലോഗ്? ബ്ലോഗിംഗ് എങ്ങനെ തുടങ്ങാം?
    മൈക്രോസോഫ്റ്റ് വേഡ് പഠിക്കാം
    ഭാരതീയ ശാസ്ത്രജ്ഞര്‍

പുരസ്‌കാരങ്ങള്‍
    കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്ര സാഹിത്യ അവാര്‍ഡ് (2010)
    കേരളാ ഊര്‍ജസംരക്ഷണ അവാര്‍ഡ് (2007)