തിരുവനന്തപുരം ജില്‌ളയില്‍ കാരേറ്റ് ജനനം.  അച്ഛന്‍:  കുഞ്ഞുരാമന്‍ (പരേതന്‍). അമ്മ: യശോധ.  ഭാര്യ: കെ.റ്റി.വിനിതാദേവി (സബ് എഞ്ചി: കെ.എസ്. ഇ.ബി). വിദ്യാഭ്യാസം: ലോവര്‍ പ്രൈമറി സ്‌കൂള്‍, പേടികുളം, ദേവസ്വം ബോര്‍ഡ്  ഹൈസ്‌കൂള്‍  വാമനപുരം,  അപ്പര്‍ പ്രൈമറി സ്‌കൂള്‍ തിരു: കുമാരപുരം ഹൈസ്‌കൂള്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. എന്‍.എസ്.എസ്. കോളേജ് നിലമേല്‍, യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം.  നളന്ദ ടി.ടിഐ പാലോട്. കവിതയും കഥയും എഴുതുന്നു.  നാടകം, നാടകകല, നാടന്‍പാട്ട് എന്നിവയുടെ പ്രവര്‍ത്തകന്‍, തിരുവനന്തപുരം കളിക്കൂട്ടത്തിലെയും ക്യാംപസ് തിയേറ്ററിലേയും നടനും അംഗവുമായിരുന്നു.  പുരസ്‌കാരങ്ങള്‍: ഡോ. ബി.ആര്‍ അംബേദ്കര്‍ ഫെലോഷിപ്പ് അവാര്‍ഡ്-1999 കവിതയ്ക്ക്  (ഭാരതീയ ദളിത്  സഹാത്യഅക്കാഡമി), ന്യൂഡല്‍ഹി.  കലാസുഭഗം അവാര്‍ഡ് ( കലാബോധിനി, തിരുവനന്തപുരം), അദ്ധ്യാപക കലാ-സാഹിത്യ പ്രതിഭാ അവാര്‍ഡ്-2005 (അദ്ധ്യാപക കലാസാഹിത്യ സമിതി, കേരള സ്റ്റേറ്റ്) താമസം: തിരുമല, പുന്നയ്ക്കമുഗള്‍, കെ.എസ്. ഇ.ബി ക്വാര്‍ട്ടേഴ്‌സില്‍. സേവനം: പൂജപ്പുര ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍ അദ്ധ്യാപകനായി. വിലാസം : ഇടത്തട്ടില്‍ വിളവീട്, കാരേറ്റ്, വാമനപുരം പി.ഒ. പിന്‍-695606