ബാലന്. സി.എ.
മരണത്തെ മുഖാമുഖം കണ്ട്, ജീവിതത്തിലേയ്ക്ക് തിരികെ വരിക എന്ന അപൂര്‍വ്വവും
ഭയാനകവും ആയ അനുഭവം ഉണ്ടായ വ്യക്തിയാണ് സി.എ. ബാലന്. തൃപ്പൂണിത്തുറയില്‍
ചേളായില്‍ തറവാട്ടില്‍ ആണ് 1919 മെയ് മാസം 2-ാം തിയ്യതി അദ്ദേഹം ജനിച്ചത്. അച്ഛന്
കേശവമേനോന്. അമ്മ കല്ള്യാണി അമ്മ. തൃപ്പൂണിത്തുറയില്‍ തന്നെ ആയിരുന്നു
ബാലന്റെ വിദ്യാഭ്യാസം. പഠിച്ചത് സംസ്കൃതമാണ്. കാവ്യഭൂഷണം പരീക്ഷ ജയിച്ചു.
വിദ്യാഭ്യാസകാലത്തുതന്നെ രാഷ്ട്രീയത്തില്‍ തല്പരനായിരുന്നു. ക്രമേണ അദ്ദേഹം കമ്യൂണിസ്റ്റ്
പാര്‍ട്ടി പ്രവര്‍ത്തകനായി. പാര്‍ട്ടി പിളര്‍ന്നപേ്പാള്‍ വലതു കമ്യൂണിസ്റ്റ് ആശയത്തില്‍ ഉറച്ചുനിന്നു.
ബാലന്റെ ജീവിതം ഒരര്‍ത്ഥത്തില്‍ തടവറകളില്‍ നിന്ന് തടവറകളിലേക്കുള്ള യാത്ര ആയിരുന്നു.
പതിനഞ്ചു വര്‍ഷവും, ഒന്‍പതു മാസവും, ഇരുപത്തി ഒന്ന് ദിവസവും അദ്ദേഹം ജയിലുകളിലാണ്,
കഠിനമര്ദ്ദനത്തിനും വധഭീഷണിക്കും വഴങ്ങി കഴിച്ചുകൂട്ടിയത്.
1941 മുതല്‍ കോയമ്പത്തൂരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി. രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപെ്പട്ടു. 1948 മാര്‍ച്ചില്‍ അറസ്റ്റിലായി. 1950 വരെ കരുതല്‍ തടങ്കല്‍ നിയമം അനുസരിച്ച് വെല്ളൂര്‍ ജയിലില്‍ അടയ്ക്കപെ്പട്ടു.1951 ഏപ്രില്‍
23ന് പ്രഥമ വിചാരണക്കു ശേഷം സെഷന്‍സിലേക്ക് വിട്ട കേസില്‍ വിധി
തൂക്കിക്കൊല്ളുന്നതിനായിരുന്നു. അന്ന് 31 വയസ്സ്. 1952 ജൂലൈ 4 വരെ 10 മാസവും 27
ദിവസവും കൊലമരം കാത്ത് കഴിച്ചുകൂട്ടി. 1952ല്‍ മദിരാശി ഹൈക്കോടതി അപ്പീല്‍ പരിഗണിച്ചു.
രാമചന്ദ്രറെഡ്ധി, മോഹന്‍ കുമാരമംഗലം എന്നീ പ്രഗത്ഭ അഭിഭാഷകര്‍ ഹാജരായി എങ്കിലും
ഹൈക്കോടതി വധശിക്ഷ ശരിവച്ചു. വധശിക്ഷ റദ്ദാക്കുവാന്‍ കമ്യൂണിസ്റ്റുകാര്‍ പ്രകേ്ഷാഭം നടത്തി.
മദിരാശി നിയമസഭയില്‍ പ്രശ്നം ഉന്നയിക്കപെ്പട്ടു. മറ്റു നാടുകളിലെ കമ്യൂണിസ്റ്റുകാരും ബാലനെ
രക്ഷിക്കാന്‍ ആവശ്യപെ്പട്ടു. എ.കെ.ജി., അനന്തന്നമ്പ്യാര് തുടങ്ങി തൊണ്ണൂറ്റിഒന്ന് എം.പി.മാര്‍
ഗവണ്മെന്റിന് നിവേദനം നല്കി. 1952 ജൂണ്‍ 17ന് സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു.
പിന്നീട് പ്രസിഡന്റിന് ദയാഹര്‍ജി നല്കി. 1952 ജൂലൈ 2ന് വധശിക്ഷ, ജീവപര്യന്തം തടവാക്കി
മാറ്റി. ജയില്‍ശിക്ഷ കഴിഞ്ഞ് 1963 മെയ് 20ന് പുറത്തുവന്നു. പിന്നീട് കുറച്ചുകാലം കൂടി
രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പെ്പട്ടു.
1967 മുതല്‍ രാഷ്ട്രീയം വിട്ടു.
സാഹിത്യരചനയിലും അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മുപ്പതോളം സിനിമകളില്‍
അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ തങ്കമ്മ ആണ്. 1994 ഡിസംബര്‍ 2ന് മരിച്ചു.
തമിഴ്ഭാഷയില്‍ നല്ള പാണ്ഡിത്യവും സ്വാധീനവും ഉണ്ടായിരുന്ന ബാലന് ചില തമിഴ്
കൃതികള്‍ രചിച്ചിട്ടുണ്ട്. തമിഴിലെ ചില പ്രധാനകൃതികള്‍ മലയാളത്തിലേയ്ക്കും, മലയാളത്തിലെ
കുറെ കൃതികള്‍ തമിഴിലേയ്ക്കും പരിഭാഷപെ്പടുത്തിയിട്ടുണ്ട്.
കൃതികള്‍: അഖിലന്റെ പൊന്മലര്,
ചിത്തിരപ്പാവൈ, ജയകാന്തന്റെ ചിലനേരങ്കളില്‍ ചിലമനിതര്, ദേവിന്റെ ഭ്രാന്താലയം, എം.ടി.യുടെ മഞ്ഞ്, നാലുകെട്ട് (മൊഴിമാറ്റം). മരണം കണ്ടുകൊണ്ട് ജീവിച്ച നാളിലെ ജയിലനുഭവങ്ങളാണ്
'തൂക്കുമരത്തിന്റെ നിഴലില്‍'
Leave a Reply Cancel reply