എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് ബാലചന്ദ്രന്‍ വടക്കേടത്ത്. 1955 ല്‍ തൃശൂര്‍ നാട്ടികയില്‍ ജനനം. കേരള കലാമണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ആയിരുന്നു. വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് 2012 ഡിസംബര്‍ 27നു നീക്കം ചെയ്തു.

കൃതികള്‍

    വാക്കിന്റെ സൗന്ദര്യ ശാസ്ത്രം
    വായനയുടെ ഉപനിഷത്ത്
    രമണന്‍ എങ്ങനെ വായിക്കരുത്
    അര്‍ത്ഥങ്ങളുടെ കലഹം,
    ആനന്ദമീമാംസ

പുരസ്‌കാരങ്ങള്‍

    കുറ്റിപ്പുഴ അവാര്‍ഡ്
    ഫാദര്‍ വടക്കന്‍ അവാര്‍ഡ് (ഉത്തരസംവേദന)
    കാവ്യമണ്ഡലം അവാര്‍ഡും (നിഷേധത്തിന്റെ കല)