രാമന്‍പിള്ള സി.വി
1858 മെയ് 19 ന് (കൊ. വ. 1033 ഇടവം 7 ആയില്യം) ആയിരുന്നു തിരുവനന്തപുരത്ത്
കൊച്ചുകണ്ണച്ചാര്‍ വീട്ടില്‍ സി.വി. രാമന്‍പിള്ള ജനിച്ചത്. തറവാട് നെയ്യാററിന്‍കരയില്‍. അമ്മ
പാര്‍വ്വതിപ്പിള്ള. അച്ഛന് പനവിളാകത്തു നീലകണ്ഠപ്പിള്ള. പാര്വ്വതിപ്പിള്ളയ്ക്ക് തിരുവനന്തപുരം
രാജകൊട്ടാരത്തില്‍ എന്തോ ചെറിയജോലി ഉണ്ടായിരുന്നു. പിന്നീട് നീലകണ്ഠപ്പിള്ളയ്ക്കും കൊട്ടാ
രത്തില്‍ ഒരു ചെറിയ ജോലികിട്ടി. നങ്കക്കോയിക്കല്‍ കേശവന് തമ്പി എന്നൊരാളുടെ സംരക്ഷണം
സി.വി.ക്ക്, വിദ്യാഭ്യാസകാലം മുഴുവന്‍ കിട്ടി. 12-ാ0 വയസ്സില്‍ സ്കൂള്‍ പഠനം തുടങ്ങിയ സി.വി.
1881ല്‍ ബി.എ. ജയിച്ചു. കോളേജില്‍ പഠിച്ചിരുന്നപേ്പാള് ഗ്രാന്റ് ലിറ്റററി യൂണിയന് എന്ന
സംഘടനയിലൂടെ ലേഖനമെഴുതാന്‍ പരിശീലനം കിട്ടി. ചില സാമൂഹികപ്രവര്‍ത്തന
സംരംഭങ്ങളിലും സി.വി.ക്ക് സജീവപങ്കാളിത്തം ഉണ്ടായിരുന്നു. കേരള പേട്രിയറ്റ് എന്നൊരു
പത്രവും അല്പകാലം അദ്ദേഹം നടത്തി. ഹൈക്കോടതിയില്‍ ഒരു ചെറിയ ജോലിയില്‍
നിയമിതനായ സി.വി. ലോ കോളേജില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. എന്നാല്‍ അതു
പൂര്‍ത്തിയാക്കിയില്ള.
1890ല്‍ പ്ളീഡര്‍ പരീക്ഷയ്ക്കു പഠിക്കുവാന്‍ മദിരാശിക്കു പോയി. എന്നാലതും
പൂര്‍ത്തിയാക്കിയില്ള. ഹൈക്കോടതിയില്‍ ശിരസ്തദാര്‍ പദവിവരെ ഉയര്‍ന്ന സി.വി. 1905ല്‍
സര്‍ക്കാര്‍ അച്ചുക്കൂടം സൂപ്രണ്ടായിരിക്കെ ജോലിയില്‍ നിന്നും വിരമിച്ചു. സി.വി.യുടെ ആദ്യഭാര്യ
ഒരു തങ്കച്ചിയായിരുന്നു. അല്പകാലമേ ആ ബന്ധം നിലനിന്നുള്ളു. പൊരുത്തക്കേടുകള്‍മൂലം
അവര്‍ വേര്‍പിരിഞ്ഞു. പിന്നീട് പെരുന്താന്നി കിഴക്കെവീട്ടില്‍ ഭാഗീരഥി അമ്മയെ അദ്ദേഹം 1887ല്‍
വിവാഹം ചെയ്തു. അവര്‍ 1904ല്‍ മരിച്ചു. അവരുടെ മൂത്തസഹോദരിയും വിധവയും ആയ
ജാനകിഅമ്മയെ പിന്നീട് വിവാഹം ചെയ്തു. ജോലിയില്‍നിന്നു പിരിഞ്ഞശേഷം 1918ല്‍ അദ്ദേഹം
ടെക്സ്റ്റ്ബുക്ക് കമ്മിറ്റി അധ്യക്ഷനായി. മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളുടേയും,
മലയാളി മെമ്മോറിയല്‍ പ്രസ്ഥാനത്തിന്േറയും പിന്നില്‍ സി.വി. ഉണ്ടായിരുന്നു. തിരുവനന്തപുരത്ത്
ഒരു നായര്‍ വിദ്യാര്ത്ഥിമന്ദിരം സ്ഥാപിക്കുന്നതിലും സി.വി. കാര്യമായ പങ്കുവഹിച്ചു. 1922ല്‍
രോഗബാധമൂലം കിടപ്പിലായി. 1922 മാര്‍ച്ച് 21 ന് മരിച്ചു.
മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ എന്നിവരുടെ ഭരണകാലമാണ് സി.വി.യുടെ
ചരിത്രാഖ്യായികകളുടെ പശ്ചാത്തലം. രാജാകേശവദാസന്‍ എന്ന ഭരണാധികാരിയെ
അവിസ്മരണീയനാക്കുകയായിരുന്നു, മലയാളി മെമ്മോറിയല്‍ പ്രകേ്ഷാഭണത്തിന്റെ
സൂത്രധാരന്മാരില് ഒരാളായ സി.വി.യുടെ ലക്ഷ്യം. ചരിത്രത്തിന്റെ
ശുഷ്കാസ്ഥിഖണ്ഡങ്ങള്ക്കിടയില് സി.വി.ഭാവനയുടെ മജ്ജയും മാംസവും ചേര്‍ത്ത്
വാര്‍ത്തെടുത്ത ശില്പങ്ങളെ അത്ഭുതത്തോടെ മാത്രമേ നോക്കാനാവൂ. കുട്ടിക്കാലത്തും,
യൗവനത്തിലും നടത്തിയ ദേശാടനത്തില്‍ നിന്നും കിട്ടിയ അറിവുകള്‍, കഥകളിയില്‍ നിന്നും
ഊറിക്കൂടിയ സംസ്കാരം, അസാമാന്യമായ ഭാവന, അത്യസാധാരണമായ ശൈലി ഇവയെല്ളാം
ചേര്‍ത്ത് തന്‍േറതായ ഒരു ലോകം തന്നെ സി.വി. സൃഷ്ടിച്ചെടുക്കുന്നു. ഇത്രയേറെ നാടകീയ
മുഹൂര്‍ത്തങ്ങളും, കഥാപാത്രങ്ങളും ഉള്ള ഒരു സാഹിത്യപ്രപഞ്ചം രൂപീകരിക്കുക, ക്ഷിപ്രസാധ്യമല്ള.
ആദ്യകാല ചരിത്രാഖ്യായികാകാരന് എന്നല്ള, ഏറ്റവും മികച്ച ചരിത്രാഖ്യായികാകാരന് എന്നാണ്
സി.വി.യെ വിളിക്കേണ്ടത്.
കൃതികള്‍: മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ, രാമരാജാബഹദൂര്‍ (ചരിത്രാഖ്യായികകള്‍),
പ്രേമാമൃതം (സാമൂഹികനോവല്‍), കുറിപ്പില്ളാക്കളരി, തെന്തനംകോട്ടു ഹരിശ്ചന്ദ്രന്,
കയ്മളശ്ശന്റെ കടശ്ശിക്കൈ, ചെറുതേന്‍ കൊളംബസ്, കുറുപ്പിന്റെ തിരിവ്, ബട്ളര്‍ പപ്പന്,
ഡോക്ടര്‍ക്കു കിട്ടിയ മിച്ചം, പണ്ടത്തെ പാച്ചന്( പ്രഹസനങ്ങള്‍)
Leave a Reply Cancel reply