ചട്ടമ്പിസ്വാമികള്‍
പേര്: അയ്യപ്പന് കുണ്ടന്‍, ജ: 25.8.1852 കൊല്ളൂര്‍, കണ്ണമ്മൂല. ജോ: അല്പകാലം നെയ്യാറ്റിന്‍കരയില്‍ ആധാരം എഴുത്തുകാരനായി, സന്ന്യാസി, സന്ന്യാസനാമംഷണ്മുഖാനന്ദസ്വാമികള്. പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ പാഠശാലയില്‍ ചേര്‍ന്നു പഠിച്ചു. അവിടെ മോണിട്ടര്‍ (ചട്ടമ്പി) ആയി. അങ്ങനെ അയ്യപ്പന് കുണ്ടന്‍ പിള്ളക്ക് 'ചട്ടമ്പി' എന്നു പേരുകിട്ടി. തൈക്കാട് അയ്യഗുരു സ്വാമികളില്‍ നിന്ന് പാഠയോഗം പഠിച്ചു പല പ്രൊഫസര്‍മാരില്‍ നിന്ന് പാശ്ചാത്യ തത്വശാസ്ത്രം പഠിച്ചു. സുബ്ബയ്യാജടപാഠികയില് നിന്ന് തര്‍ക്കം, വ്യാകരണ വേദാന്തം എന്നിവയില്‍ വൈദദ്ധ്യം നേടി. ആത്മാനന്ദ സ്വാമികള്‍ ആയിരുന്നു യോഗാചാര്യന്. മന്ത്രതന്ത്രങ്ങളിലും സംഗീതത്തിലും ഉപകരണ സംഗീതത്തിലും അവഗാഹം നേടി. ബൈബിളും ഖുര്‍ ആനും പഠിച്ചു. ശ്രീരാനായണ ഗുരുവുമായി ഉറ്റ സൃഹൃദം സ്ഥാപിച്ചു. കൃ: പ്രാചീന മലയാളം, സര്‍വ്വമത സാമരസ്യം, തര്ക്കരഹസ്യ രത്നം, വേദാധികാര നിരൂപണം, ക്രിസ്തുമതസാരം, ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിവ. മ: 5.5.1924.
Leave a Reply Cancel reply