ബാലകൃഷ്ണന് നായര്‍. ടി. ചിറയ്ക്കല്‍
കണ്ണൂര്‍ ജില്ളയില്‍ ചിറയ്ക്കല്‍ പ്രദേശത്ത് 1907 നവംബര്‍ 17ന് ബാലകൃഷ്ണന് നായര്‍ ജനിച്ചു.
അച്ഛന് ചിറയ്ക്കല്‍ കോവിലകത്തെ ആയില്യം തിരുനാള്‍ രാമവര്‍മ്മ വലിയ രാജാ. അമ്മ തയ്യില്‍
കല്ള്യാണിക്കുട്ടി വലിയ കെട്ടിലമ്മ. പുഴാതി പ്രൈമറിസ്ക്കൂളിലും രാജാസ് എലിമെന്ററി സ്ക്കൂളിലും,
കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്ക്കൂളിലും പഠിച്ച് 1926 ല്‍ പത്താം ക്ളാസ് പാസായി. ഇതിനിടെ
സംസ്കൃതവും വൈദ്യവും, കുറച്ച് സംഗീതവും പഠിച്ചു. പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു
പഠിച്ചാണ് ഇന്റര്‍മീഡിയറ്റ് ജയിച്ചത്. തുടര്‍ന്ന് മദിരാശിയില്‍ത്തന്നെ ലയോള കോളേജില്‍ പഠിച്ച്
1931ല്‍ ബിരുദം നേടി.
അക്കാലത്ത് ഹോംറൂള്‍ പ്രസ്ഥാനത്തിലും ഇന്ത്യന്‍ നാഷണല്‍
കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളിലും തല്പരനായി. 1926ല്‍ത്തന്നെ ആനി ബസന്റുമായി പരിചയം
സ്ഥാപിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിലേയ്ക്കും ഗാന്ധിയന്‍ ദര്‍ശനങ്ങളിലേയ്ക്കും ബാലകൃഷ്ണന്
നായര്‍ ആകൃഷ്ടനായി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊ
ണ്ടു. സൈമണ്‍ കമ്മീഷന് ബഹിഷ്ക്കരണത്തില്‍ പങ്കുകൊണ്ടു. മലബാര്‍ കോണ്‍ഗ്രസ്സ് മീറ്റിംഗില്‍
വിദ്യാര്‍ത്ഥികളുടെ വാളന്റിയര്‍ കോറിന്റെ നേതാവായി പ്രവര്‍ത്തിച്ചു. 1942ല്‍ ക്വിറ്റ് ഇന്ത്യ
പ്രകേ്ഷാഭത്തില് പങ്കെടുത്തതിന്റെ പേരില്‍ ഒന്നരവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. 1944-46ല്‍
ചിറയ്ക്കല്‍ താലൂക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആയിരുന്നു. ചിറയ്ക്കല്‍ എലിമെന്ററി സ്ക്കൂളിലെ
പ്രധാന അധ്യാപകന് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബീഹാറിലെ ഒരു സ്ക്കൂളില്‍ ഹെഡമാസ്റ്റര്‍
ആകുവാന്‍ രാജേന്ദ്രപ്രസാദ് ക്ഷണിച്ചു എങ്കിലും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അതിന്
സമ്മതിച്ചില്ള. ക്രമേണ അദ്ദേഹം സോഷ്യലിസ്റ്റ് ആശയങ്ങളുടെ ആരാധകനായി. രാജാസ്
ഹൈസ്ക്കൂളില്‍ അധ്യാപകനായി. ബി.ടി. പരീക്ഷ ജയിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍
അംഗമായതിനുശേഷം കേരളജനത എന്നൊരു പത്രത്തിന്റെ ആധിപത്യം കുറച്ചുകാലം വഹിച്ചു.
അധ്യാപകവൃത്തിയില്‍ നിന്നു 1968ല്‍ വിരമിച്ചു. കേരളസംഗീതനാടക അക്കാദമി അംഗം
ആയിരുന്നു. ഭാര്യയുടെ പേര് കാര്‍ത്ത്യായനി അമ്മ എന്നാണ്. 1977 ജനുവരി 13ന്
ബാലകൃഷ്ണന് നായര്‍ മരിച്ചു.
വടക്കന്‍ കേരളത്തിന്റെ സാംസ്ക്കാരികജീവിതത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ്
ബാലകൃഷ്ണന് നായര്‍. ഉള്ളൂര്‍, വടക്കുംകൂര്‍ തുടങ്ങിയ മഹാപണ്ഡിതന്മാര്ക്ക്, സാഹിത്യചരിത്ര
രചനാവേളകളില്‍ വടക്കന്‍ കേരളത്തെ സംബന്ധിച്ച പല വിവരങ്ങളും തേടിപ്പിടിച്ചുകൊടുത്തത്
ബാലകൃഷ്ണന്‍നായരാണ്. ചരിത്ര ഗവേഷണകൗതുകം അദ്ദേഹത്തില്‍ വളര്‍ന്നത് അങ്ങനെ ആണ്.
ഉത്തരകേരളത്തെപ്പറ്റി അദ്ദേഹം ഒട്ടനവധി പ്രൗഢലേഖനങ്ങള് രചിച്ചിട്ടുണ്ട്. ചിറയ്ക്കല്‍
കോവിലകത്തെ ഗ്രന്ഥപ്പുരയില്‍ നിന്നും കണ്ടെത്തിയ ചെറുശേ്ശരിഭാരതം സുദീര്‍ഘമായ
ആമുഖത്തോടെ പ്രസിദ്ധപെ്പടുത്തിയപേ്പാള്‍ അദ്ദേഹം ശ്രദ്ധേയനായി.
കൃഷ്ണഗാഥാകാരനെക്കുറിച്ചും, കൃഷ്ണഗാഥയെക്കുറിച്ചും, ചെറുശേ്ശരി എന്ന ഇല്ളത്തെക്കുറിച്ചും
അദ്ദേഹം ഉന്നയിച്ച വാദങ്ങള്‍ പണ്ഡിതലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. മുച്ചിലോട്ടു ഭഗവതി,
ഐതിഹ്യകഥകള്‍ എന്നിവ ബാലകൃഷ്ണന് നായരുടെ പ്രധാനപെ്പട്ട രണ്ടു രചനകള്‍ ആണ്.
ബീക്കേനാര് എന്ന തൂലികാനാമത്തില്‍ വിശ്വരൂപം, സഞ്ജയന് എന്നിവയില്‍ ഫലിതപ്രധാനമായ
ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അറിയപെ്പടുന്ന വാഗ്മി ആയിരുന്നു. അദ്ദേഹം
എഴുതിയ ഇരുപത്തിഎട്ടു ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കേരള സാഹിത്യ അക്കാദമി
പ്രസിദ്ധപെ്പടുത്തിയിട്ടുള്ള ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍നായരുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍.
സാഹിത്യ അക്കാദമി പ്രസിദ്ധപെ്പടുത്തിയിട്ടുള്ള കേരളഭാഷാഗാനങ്ങള്‍ ഒന്നാം 'ഭാഗത്തിന്റെ
സമ്പാദകനും ബാലകൃഷ്ണന്‍നായര്‍ തന്നെ. കേരളവര്‍മ്മ രാമായണം സംശോധിതപ്പതിപ്പിന്റെ
പ്രസാധകനും ബാലകൃഷ്ണന്‍നായരാണ്.
കൃതികള്‍: ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍നായരുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍,കേരളഭാഷാഗാനങ്ങള്‍,
മുച്ചിലോട്ടു ഭഗവതി, ഐതിഹ്യകഥകള്‍
Leave a Reply Cancel reply