ശങ്കരന് നമ്പൂതിരിപ്പാട്. ഇ.എം.(ഇ.എം.എസ്.)
ആറു പതിറ്റാണ്ടിലധികം കാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ്
ഇ.എം.എസ്. – ഇ.എം.ശങ്കരന് നമ്പൂതിരിപ്പാട്. 1909 ജൂണ്‍ 13 ന് മലബാറില്‍ വള്ളുവനാടു
താലൂക്കില്‍ ഏലംകുളം മനയില്‍ ജനിച്ചു. അച്ഛന് ഏലംകുളം പരമേശ്വരന് നമ്പൂതിരിപ്പാട്. അമ്മ
വിഷ്ണുദത്ത അന്തര്‍ജ്ജനം. സമ്പന്നമായ ആഢ്യനമ്പൂതിരി ഗൃഹത്തിന് പതിവനുസരിച്ച് വേദപ
ഠനം നടത്തി. 16-ാം വയസ്സിലാണ് സ്ക്കൂള് വിദ്യാഭ്യാസം തുടങ്ങിയത്. പെരിന്തല്‍മണ്ണ ഹൈസ്ക്കൂളി
ലും, പാലക്കാട് വിക്ടോറിയ കോളേജ് ഹൈസ്ക്കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തൃശ്ശൂര്‍
സെന്റ് തോമസ്സ് കോളേജില്‍ ചേര്‍ന്നു പഠിച്ചു എങ്കിലും, ബി.എ. ക്ളാസില്‍ വച്ച് പഠനം ഉപേക്ഷിച്ച്
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. അതിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്, വി.ടി. ഭട്ടതിരിപ്പാ
ടിന്റെ സ്വാധീനതയില്പെട്ട് നമ്പൂതിരി സമുദായപരിഷ്കരണ ശ്രമങ്ങളില്‍ സജീവമായി പങ്കുകൊ
ണ്ടു. അപ്ഫന്‍ നമ്പൂതിരിമാര്‍ക്ക് വേളി കഴിക്കാനവകാശം, വിധവാവിവാഹം, ജാതിധ്വംസനം, നമ്പൂ
തിരിയ്ക്ക് നവീന വിദ്യാഭ്യാസം, ബഹുഭാര്യാത്വനിരോധനം, വൃദ്ധ വിവാഹവിരോധം, ഘോഷാബ
ഹിഷ്കരണം തുടങ്ങി യോഗകേ്ഷമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കു വഹിച്ചു.
1923ല്‍ യോഗകേ്ഷമ സഭയുടെ വള്ളുവനാട് ഉപസഭാ സെക്രട്ടറിയായിരുന്നു ഇ.എം.എസ്. നമ്പൂ
തിരി യുവജനസംഘത്തിന്റെ പ്രവര്‍ത്തകനും. ഗുരുവായൂര്‍ സത്യാഗ്രഹത്തിനടുത്ത കാലത്ത്
ഇ.എം.എസ്, ഭജനയുമായി ഗുരുവായൂര്‍ താമസിച്ചു. അന്നത്തെ അന്തരീക്ഷവും കോണ്‍ഗ്രസ്സ് സംരം
'ങ്ങളും അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തെ സാരമായി സ്പര്‍ശിച്ചിരുന്നു. ഗുരുവായൂര്‍ സത്യാ
ഗ്രഹം, 'ഉണ്ണി നമ്പൂതിരി'ക്കു വേണ്ടി റിപേ്പാര്‍ട്ടു ചെയ്തതും ഇ.എം.എസ്സാണ്. അതോടെ ഇന്ത്യന്‍
സ്വാതന്ത്ര്യസമരത്തില്‍ ചേരുന്നതിന് അദ്ദേഹം തീര്‍ച്ചയാക്കി. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത്
അറസ്റ്റു വരിച്ചു. പിന്നീട് ഇ.എം.എസ്സിന്റെ ജീവിതം തുറന്ന പുസ്തകമാണ്. കേരളത്തിലെ സാമൂഹിക
രാഷ്ട്രീയ മാറ്റങ്ങളില്‍ മുന്നണി പോരാളിയായി. പുരോഗമനചേരിയില്‍ അവസാനനിമിഷംവരെ
ഇ.എം.എസ് ഉണ്ടായിരുന്നു. കെ.പി.സി.സി. സെക്രട്ടറി, കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ
അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി. മദിരാശി എം.എല്‍.എ., കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ
സ്ഥാപകനേതാവ്, രണ്ടുതവണ കേരളത്തില്‍ മുഖ്യമന്ത്രി, മാര്‍ക്സിസ്റ്റു പാര്‍ട്ടി പിളര്‍ന്ന
പേ്പാള് സി.പി.എം. നേതാവ്, പോളിറ്റ് ബ്യൂറോ അംഗം, പാര്‍ട്ടി ജനറല്‍ സെക്രട്ടറി, നിരവധി കമ്മി
റ്റികളില് അംഗം, പത്രപ്രവര്ത്തകന്, മാര്‍ക്സിസ്റ്റ് താത്ത്വികാചാര്യന്‍, ഗ്രന്ഥകാരന്, പ്രഭാഷകന്‍ –
ആ വ്യക്തിത്വം വര്ണ്ണപെ്പാലിമയാര്ന്നതായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ബഹുമുഖപ്രതിഭ, കര്‍മ്മ
യോഗി. അദ്ദേഹം വിവാഹം ചെയ്തത് ആര്യ അന്തര്‍ജ്ജനത്തെ ആണ്. 1998 മാര്‍ച്ച് 19 ന് ഇ.എം.എസ്
മരിച്ചു.
1926ല്‍ പാശുപതം മാസികയില്‍ എഴുതിയതാണ് ഇ.എം.എസ്സിന്റെ ആദ്യലേഖനം. ഫ്രഞ്ചു വിപ്ള
വവും നമ്പൂതിരി സമുദായവും ആണ് യോഗകേ്ഷമത്തില് 1927ല്‍ വന്ന ലേഖനം. തുടര്‍ന്ന് ജീവി
താന്ത്യം വരെ മിക്കവാറും എല്ളാ മലയാള ആനുകാലികങ്ങളിലും അദ്ദേഹം രാഷ്ട്രീയവും, സാമൂ
ദായികവും, ദാര്‍ശനികവും ആയ വിഷയങ്ങളെ പറ്റി എഴുതി; പുരോഗമനസാഹിത്യ പ്രസ്ഥാന
ത്തിന്റെയും, ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെയും പ്രവര്‍ത്തനകാലത്ത് അവയ്ക്ക് ആശയപരമായ
നേതൃത്വം നല്കി. ഇംഗ്ളീഷിലും, ഹിന്ദിയിലും എഴുതി. മിക്കവാറും എല്ളാ ഇന്ത്യന്‍ ഭാഷകളിലും
ഇ.എം.എസ്സിന്റെ ലേഖനങ്ങള്‍ പ്രത്യക്ഷപെ്പടുകയും വ്യാപകമായി ചര്‍ച്ച ചെയ്യപെ്പടുകയും ചെയ്തു.
നൂറിലധികം പുസ്തകങ്ങള്‍ മലയാളത്തിലുണ്ട്. ലഘുലേഖകള്‍, സര്‍ക്കുലറുകള്‍, മുഖപ്രസംഗങ്ങള്‍,
മുഖവുരകള്‍ – ഇവ എത്രയെന്ന് നിശ്ചയമില്ള. ജവഹര്‍ലാലിന്റെ ജീവചരിത്രം മലയാളത്തില്‍ ആദ്യം
എഴുതിയത് ഇ.എം.എസ്സാണ്. കേരളം മലയാളികളുടെ മാതൃഭൂമി, കേരളത്തിലെ ദേശീയ പ്രശ്നം,
ഗാന്ധിജിയും ഗാന്ധിസവും, കേരളചരിത്രവും സംസ്കാരവും – ഒരു മാര്‍ക്സിസ്റ്റു വീകഷണം, ഇന്ത്യന്‍
കമ്യൂണിസ്റ്റു പ്രസ്ഥാനം, യൂറോകമ്യൂണിസവും ഇന്ത്യന്‍ വിപ്ളവവും, ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരി്ര
തം എന്നിവ ചരിത്രത്തെ മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ കാഴ്ചപ്പാടില്‍ അപഗ്രന്ഥിക്കുന്നു. കേരള
ത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ചരിത്രവും അദ്ദേഹം എഴുതി. ഏഷ്യന്‍ ഡയറി, യൂറോപ്യന്‍ ഡയറി,
എന്റെ പഞ്ചാബ് യാത്ര, കമ്യൂണിസം കെട്ടിപെ്പടുക്കുന്നവരുടെ കൂടെ, റഷ്യ-ചൈന സന്ദര്‍ശന
ങ്ങള്, ബലിന് ഡയറി എന്നിവ യാത്രാ വിവരണങ്ങളാണ്. സഖാക്കള്‍ സുഹൃത്തുക്കള്‍, സ്വജീവിത
ത്തില്‍ കടന്നു വന്ന ചിലരെക്കുറിച്ചുള്ള അനുസ്മരണം. അദ്ദേഹം ആത്മകഥയും എഴുതി. ഈ
ആത്മകഥ കേരളസാഹിത്യഅക്കാദമി പുരസ്കാരം നേടി. അര്‍ത്ഥശാസ്ത്രം, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ
പ്പറ്റി പ്രധാന ചോദ്യങ്ങള്‍, മാര്‍ക്സിസത്തിന്റെ ബാലപാഠം തുടങ്ങിയവ തത്ത്വികഗ്രന്ഥങ്ങളാ
ണ്. മലയാളസാഹിത്യത്തില്‍ സജീവതാല്പര്യം പുലര്‍ത്തിയിരുന്ന ഇ.എം.എസ്സിന്റെ സാഹിത്യ
സംബന്ധിയായ ഗ്രന്ഥങ്ങളാണ് മാര്‍ക്സിസവും മലയാളസാഹിത്യവും, തിരഞ്ഞെടുത്ത പ്രബന്ധ
ങ്ങള്, സമൂഹം ഭാഷാ സാഹിത്യം, ആശാനും മലയാളസാഹിത്യവും എന്നിവ. ഇ.എം.എസ്സിന്റെ
സമ്പൂര്‍ണ്ണ കൃതികള്‍ നൂറു ഭാഗങ്ങളായി ചിന്ത പ്രസിദ്ധപെ്പടുത്തി വരുന്നു.
കൃതികള്‍: കേരളം മലയാളികളുടെ മാതൃഭൂമി, കേരളത്തിലെ ദേശീയ പ്രശ്നം,
ഗാന്ധിജിയും ഗാന്ധിസവും, കേരളചരിത്രവും സംസ്കാരവും – ഒരു മാര്‍ക്സിസ്റ്റു വീക്ഷണം, ഇന്ത്യന്‍
കമ്യൂണിസ്റ്റു പ്രസ്ഥാനം, യൂറോകമ്യൂണിസവും ഇന്ത്യന്‍ വിപ്ളവവും, ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരി്ര
തം, ഏഷ്യന്‍ ഡയറി, യൂറോപ്യന്‍ ഡയറി, എന്റെ പഞ്ചാബ് യാത്ര, കമ്യൂണിസം കെട്ടിപെ്പടുക്കുന്നവരുടെ കൂടെ, റഷ്യ-ചൈന സന്ദര്‍ശനങ്ങള്‍, ബലിന് ഡയറി, ആത്മകഥ, മാര്‍ക്സിസവും മലയാളസാഹിത്യവും, തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സമൂഹം ഭാഷാ സാഹിത്യം, ആശാനും മലയാളസാഹിത്യവും, ഇ.എം.എസ്സിന്റെ സമ്പൂര്‍ണ്ണകൃതികള്‍
Leave a Reply Cancel reply