വിവേകാനന്ദന്. ജി. (ജി. വിവേകാനന്ദന്)
1932ല്‍ തിരുവനന്തപുരം ജില്ലയിലെ കോവളത്തിനടുത്ത് കോളിയൂര്‍ ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍: എന്‍. ഗോവിന്ദന്‍. അമ്മ: കെ. ലക്ഷ്മി. എം.എ. ജയിച്ചശേഷം ആകാശവാണിയില്‍ അനൗണ്‍സറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. പിന്നീട് ന്യൂസ് റീഡര്‍ ആയി. അതിനുശേഷം സംസ്ഥാന പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ സാംസ്‌കാരിക വികസന ഓഫീസറും (കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ഓഫീസറും) പിന്നാലെ ഡയറക്ടറുമായി. കേരള സ്റ്റേറ്റ് ഫിലിം ഡെവെലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ചു. അദ്ദേഹം ഡയറക്ടറായിരിക്കുമ്പൊഴാണ് ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിച്ചത്. വിരമിച്ചശേഷം കേരള കൗമുദിയില്‍ അസിസ്റ്റന്റ് എഡിറ്ററായി ജോലിചെയ്തു. ചെറുകഥ, നോവല്‍, നാടകം എന്നീ വിഭാഗങ്ങളിലായി 50 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ശ്രുതിഭംഗം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
കൃതികള്‍
ശ്രുതിഭംഗം
പോക്കുവെയില്‍
വാര്‍ഡ് നമ്പര്‍ 7
കള്ളിച്ചെല്ലമ്മ
അമ്മ
യക്ഷിപ്പറമ്പ്
Leave a Reply Cancel reply