ഉദയവര്‍മ്മ രാജാ കടത്തനാട്ട്
കടത്തനാട്ട് ഉദയവര്‍മ്മ തമ്പുരാന് 1865 ഓഗസ്ററ് 9 ന് (കൊ.വ. 1040 കര്‍ക്കിടകം, അവിട്ടം)
ആയഞ്ചേരി കോവിലകത്തു ജനിച്ചു. അച്ഛന് കക്കാട്ടില്ളത്തു നാരായണന് നമ്പൂതിരി. അമ്മ
ശ്രീദേവിത്തമ്പുരാട്ടി. കടത്തനാട്ട് കുന്ദമംഗലത്തു പരമേശ്വരന് നമ്പൂതിരിയാണ് ആദ്യഗുരു. പിന്നീട്
ജ്യേഷ്ഠസഹോദരന് കൃഷ്ണവര്‍മ്മ തമ്പുരാനില്‍നിന്നു വ്യാകരണവും അലങ്കാരവും പഠിച്ചു. തര്‍ക്കം
പഠിച്ചത് ചണ്ഡമാരുതാചാര്യരോടാണ്. സ്വപ്രയത്നത്താല്‍ ഇംഗ്ളീഷും സാമാന്യം നന്നായി പഠിച്ചു.
അമ്മാവന്റെ മകള്‍ കോളായി ലക്ഷ്മിക്കുട്ടിഅമ്മയെ ആണ് ഉദയവര്‍മ്മ തമ്പുരാന് വിവാഹം
ചെയ്തത്. പൊതുകാര്യപ്രസക്തനായിരുന്ന തമ്പുരാന് 1894ല്‍ കടത്തനാട്ട് രാജാസ് ഹൈസ്ക്കൂള്
സ്ഥാപിച്ചു. 1889നടുത്ത് പാലക്കാട്ടുനിന്നു ഒരു അച്ചുക്കൂടം വിലയ്ക്കു വാങ്ങി. 1890 മുതല്‍ അതില്‍
നിന്നു ജനരഞ്ജിനി എന്ന മാസിക പ്രസിദ്ധപെ്പടുത്തിത്തുടങ്ങി. പത്രാധിപരായി കെ.സി.
നാരായണന്‍നമ്പ്യാരെ ആണ് നിയമിച്ചിരുന്നത്. വടക്കെ മലബാറിലെ ആദ്യത്തെ മാസിക
ഇതാണത്രെ. അഞ്ചാറുവര്‍ഷം ഇതു നടന്നു. പിന്നീട് തമ്പുരാന്റെ ശ്രദ്ധ പ്രാചീനഗ്രന്ഥങ്ങളുടെ
പ്രസിദ്ധീകരണത്തിലേയ്ക്കു തിരിഞ്ഞു. അതിന്റെ ഫലമാണ് കവനോദയം. കുറച്ചുകാലം
ജനരഞ്ജിനി അച്ചുകൂടത്തില്‍നിന്നു പ്രസിദ്ധപെ്പടുത്തിയിരുന്ന കവനോദയം പിന്നീട് കോഴിക്കോട്ട്
സ്പെക്ടേറ്റര് പ്രസ്സില്നിന്നായി. നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകൃതങ്ങളായി. സാരോദയം എന്നൊരു
പത്രവും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ വന്നിട്ടുണ്ട്. പതിനാറു വര്‍ഷങ്ങള്‍ക്കുള്ളില്‍
നാല്പതോളം പഴയ പുസ്തകങ്ങള്‍ പ്രസിദ്ധപെ്പടുത്തി.
ചെല്ളൂര്നാഥോദയം, ചന്ദ്രോത്സവം, ഉദയാലങ്കാരം, അത്ഭുതരാമായണം, പാഞ്ചാലധനഞ്ജയം,
ഇന്ദുമതീസ്വയംവരം തുടങ്ങിയ കൃതികള്‍ ആ കൂട്ടത്തില്‍ പെടുന്നു. ഗദ്യപുസ്തകങ്ങളും അദ്ദേഹം
പ്രസിദ്ധപെ്പടുത്തി. തോലപ്പുറത്തു നാരായണന്‍നമ്പിയുടെ ജാനകി എന്ന നോവല്‍ ആ
കൂട്ടത്തില്പെ്പടുന്നു. ഉദയവര്‍മ്മ തമ്പുരാന്റെ സംരക്ഷണയില്‍ ഒരു പണ്ഡിത സദസ്സ് അക്കാലത്ത്
ഉണ്ടായിരുന്നു. ഇരുവനാട്ടു നാരായണന്‍നമ്പ്യാര്‍, കടത്തനാട്ടു കൃഷ്ണവാര്യര്‍ തുടങ്ങിയവര്‍ അക്കൂ
ട്ടത്തില്പെ്പടുന്നു. സംസ്കൃതത്തിലും മലയാളത്തിലും ആയി ഏതാനും കൃതികള്‍ തമ്പുരാന്
രചിച്ചിട്ടുണ്ട്. സംസ്കൃതകൃതി ഒരു ഭാണം ആണ് – രസികഭൂഷണം. മലയാളത്തില്‍ അദ്ദേഹം
എഴുതിയ ഗ്രന്ഥങ്ങള്‍ കുചശതകം, രത്നാവലി, പ്രിയദര്‍ശിക, വൈദര്‍ഭീവാസുദേവം, സദ്
വൃത്തമാലിക, കവിതാഭരണം, കവികലാപം എന്നിവയാണ്. രത്നാവലി, പ്രിയദര്‍ശിക,
വൈദര്‍ഭീവാസുദേവം എന്നിവ സംസ്കൃതനാടകങ്ങളുടെ പരിഭാഷകളാണ്. സരസനാടകം
സ്വതന്ത്രകൃതിയാണ്. ഒരു രസികനും അയാളുടെ തോഴനും കൂടി നഗരം ചുറ്റി നടക്കുമ്പോള്‍
കാണുന്ന കാഴ്ചകളാണ് ഇതിലെ പ്രമേയം. അദ്ദേഹത്തിന്റെ മികച്ച സംഭാവനകള്‍
സദ്വൃത്തമാലികയും കവിതാഭരണവും ആണ്. സദ്വൃത്തമാലിക ഛന്ദഃശാസ്ത്രമാണ് കൈകാര്യം
ചെയ്യുന്നത്. സംസ്കൃതവൃത്തങ്ങള്‍ മാത്രമല്ള ദ്രാവിഡവൃത്തങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യപെ്പടുന്നു.
ഉദാഹരണപദ്യങ്ങളെല്ളാം കുലദേവതയായ പാര്‍വ്വതിയെ സ്തുതിച്ചുകൊണ്ടുള്ളവയാണ്. എ.ആര്.
തമ്പുരാന്റെ വൃത്തമഞ്ജരിയുടെ മുന്നോടിയായി ഈ ഗ്രന്ഥം കണക്കാക്കപെ്പടുന്നു. നാല്
അധ്യായങ്ങള്‍ അടങ്ങിയ കവിതാഭരണത്തില് കാവ്യസ്വരൂപം, കവിതാഭ്യാസം, കാവ്യസാമഗ്രികള്‍,
പൂര്വ്വകവിസങ്കേതങ്ങള് എന്നിവ ചര്‍ച്ച ചെയ്യപെ്പടുന്നു. സംസ്കൃതകവികളുടെ ലഘുജീവചരിത്രം
അദ്ദേഹം കവികലാപം എന്ന പേരില്‍ കവനോദയത്തില്‍ എഴുതിയിട്ടുണ്ട്. 1906 സെപ്തംബര്‍ 9ന്
(കൊ.വ. 1082 ചിങ്ങം 24) ന് അദ്ദേഹം മരിച്ചു.
കൃതികള്‍: സദ്വൃത്തമാലിക, കവിതാഭരണം, സരസനാടകം
Leave a Reply Cancel reply