പപ്പുക്കുട്ടി കെടാമംഗലം
കെടാമംഗലം പപ്പുക്കുട്ടി ജനിച്ചത് എറണാകുളം ജില്ളയിലെ വൈപ്പിന്കരയില് അയ്യമ്പിള്ളി
വീട്ടിലാണ്. ജനനത്തീയതി 1901 മാര്‍ച്ച് 21. അച്ഛന്റെ പേര് രാമന്. അമ്മ ദാക്ഷായണി.
പപ്പുക്കുട്ടിയുടെ ചെറുപ്രായത്തില്‍ത്തന്നെ രാമന് മരിച്ചു. അതുകൊണ്ട് ആ കുടുംബം അമ്മാവന്മാര്
ഒത്ത് കെടാമംഗലത്താണ് താമസിച്ചത്. അവിടെ പത്താം ക്ളാസ്സ് ജയിച്ചശേഷം പപ്പുക്കുട്ടി
പ്ളീഡര്പരീക്ഷ പഠിച്ചു പാസായി. തുടര്‍ന്ന് പറവൂര്‍ കോടതിയില്‍ വക്കീലായി. അദ്ദേഹം വിവാഹം
കഴിച്ചത് മട്ടാഞ്ചേരിയിലെ രാമന് വൈദ്യന്റെ മകള്‍ സുമംഗലയെ ആണ്. വിദ്യാര്‍ത്ഥി
ആയിരിക്കുമ്പോള്‍ത്തന്നെ സാമുദായികകാര്യങ്ങളില്‍ പപ്പുക്കുട്ടി താല്പര്യം കാണിച്ചിരുന്നു.
അയ്യപ്പന്റെ സഹോദരപ്രസ്ഥാനത്തില് അദ്ദേഹം അംഗമായി. കുറച്ചുകാലം
കര്‍ഷകത്തൊഴിലാളി സംഘത്തില്‍ ചേര്‍ന്ന്, തൊഴിലാളികളോടൊപ്പം പ്രവര്‍ത്തിച്ചു. ട്രേഡ്
യൂണിയന് പ്രവര്‍ത്തനത്തിനുള്ള തയ്യാറെടുപ്പായും, പീഡിതരുടെ പ്രശ്നങ്ങള്‍ സാഹിത്യ
രചനയുടെ പ്രമേയമാക്കുന്നതിനുള്ള പ്രേരണയായും ഈ പ്രവര്‍ത്തനങ്ങള്‍ ഭവിച്ചു. 1931 തുടങ്ങി,
അത്തരം പ്രമേയങ്ങളെ ആധാരമാക്കി അദ്ദേഹം കവിതകള്‍ എഴുതി. 1936ല്‍ ചേര്‍ന്ന
പതിനൊന്നാമത്തെ അഖില തിരുവിതാംകൂര്‍ തൊഴിലാളി മഹാസമ്മേളനം അദ്ദേഹത്തെ
തൊഴിലാളിവര്‍ഗ്ഗത്തിന്റെ കവിയായി അംഗീകരിച്ച് മെഡല്‍ നല്കി ആദരിച്ചു. സ്റ്റേറ്റു
കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചതിന് കെടാമംഗലത്തിന് ജയില്‍ ശിക്ഷ അനുഭവിക്കേ
ണ്ടിവന്നിട്ടുണ്ട്. കേസരിയുമായുള്ള പരിചയം ഇടതുപക്ഷചിന്താഗതിയിലേയ്ക്ക് അദ്ദേഹത്തെ
ആനയിച്ചു. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യ നാളുകളില്‍ സാമൂഹിക-സാമ്പത്തിക
പരിവര്‍ത്തനം ലക്ഷ്യമാക്കി ഒട്ടേറെ രചനകള്‍ അദ്ദേഹം നടത്തി. രചനാഭംഗിയേക്കാള്, അതിന്റെ
സാമൂഹിക പ്രസക്തി ആദരിക്കപെ്പട്ട നാളുകളില്‍ കെടാമംഗലത്തിന്റെ കൃതികള്‍ ശ്രദ്ധ നേടി.
1974 സെപ്റ്റംബര്‍ 20 ന് അദ്ദേഹം മരിച്ചു.
1935ല്‍ പ്രസിദ്ധപെ്പടുത്തിയ ആശ്വാസനിശ്വാസം എന്ന കൃതിയാണ് ആദ്യമായി
പ്രസിദ്ധീകരിക്കപെ്പട്ടത്. കടത്തുവഞ്ചി, ഞങ്ങള്‍ ചോദിക്കും, മന്ത്രിയുടെ മകള്‍, അവള് പറന്നു,
ആമയും പെണ്‍സിംഹവും, പൂവിതളും കാരമുള്ളും എന്നിവയാണ് 1945 നും 1958 നും ഇടയില്‍
അദ്ദേഹം പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങള്‍. ഇതില്‍ കടത്തുവഞ്ചിക്ക് കേസരി
ബാലകൃഷ്ണപിള്ള എഴുതിയ വളരെ ദീര്‍ഘമായ അവതാരിക മലയാളത്തില്‍ ഏറെ ചര്‍ച്ചയ്ക്ക്
വിഷയമായി. കടത്തുവഞ്ചിയിലെ കവിതകളുടെ മറവില്‍ പുരോഗമന കവിത എന്ത്, വിപ്ളവകവിത
എന്ത് എന്ന് വിശദീകരിക്കുകയായിരുന്നു കേസരി. സോവിയറ്റ് വിപ്ളവകവികളുടെ സ്ഥാനത്തിനു
തുല്യമായ സ്ഥാനമാണ്, മലയാളത്തില്‍ കെടാമംഗലത്തിനു എന്ന സൂചന ആ ആമുഖത്തിലുണ്ട്.
വയലും ഹൃദയവും എന്നൊരു കഥാസമാഹാരവും അദ്ദേഹം പ്രസിദ്ധപെ്പടുത്തി. പാവപെ്പട്ടവരുടെ
ജീവിതവ്യഥകള്‍ ആണ് അതിലും പ്രമേയം. കേസരിയുമായി വളരെക്കാലം ബന്ധമുണ്ടായിരുന്ന
പപ്പുക്കുട്ടി അദ്ദേഹത്തെക്കുറിച്ച എഴുതിയ സ്മരണകളുടെ സമാഹാരമാണ്, ഞാന്‍ കണ്ട കേസരി.
കേസരിയെക്കുറിച്ച് പല കവികള്‍ എഴുതിയ കവിതകള്‍ സമാഹരിച്ചിട്ടുണ്ട്. അതാണ്
കവികളുടെ കേസരി എന്ന പുസ്തകം. 1951ല്‍ അതിലാളനം എന്നൊരു ലഘുനോവല്‍,
കുട്ടികള്‍ക്കുവേണ്ടി കെടാമംഗലം പ്രസിദ്ധീകരിച്ചു. ദേശാഭിമാനി വാരികയില്‍ തുടര്‍ച്ചയായി
പ്രസിദ്ധപെ്പടുത്തിയ വെള്ളിക്കുന്തം എന്ന നോവല്‍ പുസ്തകമാക്കിയിട്ടില്ള. സമാഹരിക്കുകയോ
പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ള എങ്കിലും, അവതരിപ്പിക്കുകയും പ്രകേ്ഷപണം ചെയ്യുകയും
ചെയ്ത കുറേ നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
കൃതികള്‍: കടത്തുവഞ്ചി, ഞങ്ങള്‍ ചോദിക്കും, മന്ത്രിയുടെ മകള്‍, അവള് പറന്നു,
ആമയും പെണ്‍സിംഹവും, പൂവിതളും കാരമുള്ളും
Leave a Reply Cancel reply