കോവൂര്‍ ഇ.എം.
തിരുവല്ളയില്‍ കോവൂര്‍ വീട്ടില്‍ 1906 ഫെബ്രുവരി 23ന് ജനിച്ചു. അച്ഛന് മാത്തു നൈനാന്.
അമ്മ മല്ളപ്പിള്ളി മോടയില്‍ മറിയാമ്മ. മുഴുവന്‍ പേര് മാത്യു ഐപ്പ്. തിരുവല്ള മലയാളം
ഹൈസ്ക്കൂളിലും എം.ജി.എം. ഹൈസ്ക്കൂളിലും വിദ്യാഭ്യാസം. എറണാകുളം
മഹാരാജാസില്‍ നിന്ന് ഇന്റര്‍മീഡിയറ്റും തിരുവനന്തപുരം മഹാരാജാസില്‍ നിന്ന് ബി.എ. യും
ജയിച്ചു. ഐച്ഛികം ഫിസിക്സ്. 1926ല്‍ ബിരുദം നേടിയശേഷം എം.ജി.എം. സ്ക്കൂളില്‍
അധ്യാപകനായി. 1928ല്‍ തിരുവനന്തപുരത്തുനിന്നും നിയമബിരുദം നേടി. ആലപ്പുഴയിലാണ്
പ്രാക്ടീസ് ആരംഭിച്ചത്. പിന്നീട് ശ്രീമൂലം പ്രജാസഭയില്‍ നോമിനേറ്റഡ് മെമ്പര്‍ ആയി. 1938 ല്‍
കോട്ടയം മുന്‍സിഫ്. പാല, ചേര്‍ത്തല, പത്തനംതിട്ട തുടങ്ങി പല സ്ഥലങ്ങളിലും മുന്‍സിഫ്
ഉദ്യോഗം നോക്കി. 1954ല്‍ ആറ്റിങ്ങല്‍ സബ്ജഡ്ജി. കോഴിക്കോട്ട് കുറച്ചുകാലം ലേബര്‍ കോടതി
ജഡ്ജി ആയിരുന്നു. ജുഡീഷ്യല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായി എറണാകുളത്തും, സെഷന്‍സ്
ജഡ്ജിയായി തൃശൂരും ജോലിചെയ്തു. 1961ല്‍ ഔദ്യോഗികജീവിതത്തില്‍ നിന്നും വിരമിച്ചു.
പിന്നീട് എഫ്.എ.സി.ടി. യില്‍ ഉപദേഷ്ടാവായിരുന്നു. കോഴിമണ്ണില്‍ അച്ചാമ്മയെ ആണ് കോവൂര്‍
വിവാഹം ചെയ്തത്. 1983 ഏപ്രില്‍ 30ന് മരിച്ചു.
നര്‍മോപന്യാസങ്ങള്‍, ചെറുകഥകള്‍, നോവലുകള്‍, വിവര്‍ത്തനങ്ങള്‍, നാടകങ്ങള്‍,
യാത്രാവിവരണങ്ങള്‍ എന്നീശാഖകളിലെല്ളാം അദ്ദേഹം കൈവച്ചിട്ടുണ്ട്. നര്മ്മോപന്യാസങ്ങളും
കഥകളും ആണ് അദ്ദേഹത്തിന്റെ മികച്ചരചനകള്‍. കൂത്തമ്പലം, സല്‍ക്കാരം, പള്ളിയുണര്‍ത്തല്‍,
കാറ്റുപിടിച്ച തോണി, നഖലാളനങ്ങള്‍ എന്നിവയാണ് നര്‍മ്മലേഖനസമാഹാരങ്ങള്‍.
അദ്ദേഹത്തിന്റെ ആദ്യകാലരചനകള് ബന്‍ഹര്‍, ലഘുപ്രബന്ധങ്ങള്‍, പ്രബന്ധമാല്യം
എന്നിവയാണ്. 1945ലാണ് സിക്കന്തര്‍ എന്ന നാടകം എഴുതിയത്. ഇബ്സന്റെ രണ്ടു നാടകങ്ങള്‍
കോവൂര്‍ പരിഭാഷപെ്പടുത്തി, കാട്ടുതാറാവ്, പാവയുടെ വീട്. അവ രണ്ടും നാടകസാഹിത്യചര്ച്ചയില്
പരിഗണനാര്‍ഹങ്ങളാണ്. കഥകളിലാണ് കോവൂര്‍ സ്വത്വം വെളിപെ്പടുത്തിയത്. പത്തൊന്‍പതു
ചെറുകഥാസമാഹാരങ്ങളിലായി ഏതാണ്ട് ഇരുന്നൂറോളം കഥകള്‍ കോവൂര്‍ എഴുതി.
ഭാഗ്യനിമിഷങ്ങള്‍, കാല്‍ച്ചിലമ്പ്, മറ നീക്കല്‍, വഴിവിളക്കുകള്‍, സ്പന്ദിക്കുന്ന മണ്ണ്,
അശോകത്തണലില്‍, കൊലച്ചോറ്, പാരിതോഷികം, അയ്യര്‍ ആന്റ് അയ്യര്‍, ഹണിപുരാണം, ചിരികള്‍
തേങ്ങലുകള്‍ തുടങ്ങിയവയാണ് കഥാസമാഹാരങ്ങള്‍. കോവൂരിന്റെ തിരഞ്ഞെടുത്ത കഥകളും
ലഭ്യമാണ്. നഗരത്തിന്റെ പൊങ്ങച്ചസംസ്കാരത്തിനു നേര്‍ക്കുള്ള മുനകൂര്‍ത്ത
പരിഹാസമാണ് ഹണിപുരാണം. ആ ഹണിക്കഥകള് പ്രത്യേകം ശ്രദ്ധിക്കപെ്പട്ടു. തികഞ്ഞ പെണ്ണ്,
രണ്ടു സ്ത്രീകളും ഒരു പുരുഷനും, കാട്, കൊടുമുടികള്‍, മലകള്‍, മുള്ള്, ഗുഹാജീവികള്‍
എന്നിവയാണ് കോവൂര്‍ രചിച്ച നോവലുകള്‍. രണ്ടു സ്ത്രീകളും ഒരുപുരുഷനും അമ്മയെക്കാണാന്‍
എന്ന പേരില്‍ ചലച്ചിത്രം ആക്കി. ശ്രദ്ധിക്കപെ്പട്ട നോവല്‍ കാട് ആണ്. ഓഹരിവിപണിയുടെയും,
ബിഗ് ബിസിനസ്സിന്റെയും ഹൃദയശൂന്യമായ മായാലോകത്തിലേയ്ക്ക് മലയാളനോവലിന്
കടന്നുകയറുവാന്‍ അവസരം കിട്ടിയത് ഈ രചനയിലൂടെ ആണ്. ടി.എം. വറുഗീസിന്റെ
ജീവചരിത്രവും, ഇ.വി.യെക്കുറിച്ചുള്ള സ്മരണകളും കോവൂര്‍ എഴുതിയിട്ടുണ്ട്. എബ്രഹാം ലിങ്കണ്,
കൊച്ചുവിദിക്കാരന്, വരൂ നമുക്കീ മതില് പണിയാം, അപൂര്‍വ്വ സഹോദരന്മാര്, ദാവീദുംഗോല്യത്തും
എന്നീ ബാലസാഹിത്യകൃതികളും, തൊഴില്‍ത്തര്‍ക്കങ്ങള്‍ എന്നൊരു നിയമപുസ്തകവും
എഴുതിയിട്ടുണ്ട്.
കൃതികള്‍: കൂത്തമ്പലം, സല്‍ക്കാരം, പള്ളിയുണര്‍ത്തല്‍,
കാറ്റുപിടിച്ച തോണി, നഖലാളനങ്ങള്‍ (നര്‍മ്മലേഖനസമാഹാരങ്ങള്‍).സിക്കന്തര്‍ (നാടകം)
ഭാഗ്യനിമിഷങ്ങള്‍, കാല്‍ച്ചിലമ്പ്, മറ നീക്കല്‍, വഴിവിളക്കുകള്‍, സ്പന്ദിക്കുന്ന മണ്ണ്,
അശോകത്തണലില്‍, കൊലച്ചോറ്, പാരിതോഷികം, അയ്യര്‍ ആന്റ് അയ്യര്‍, ഹണിപുരാണം, ചിരികള്‍
തേങ്ങലുകള്‍ (കഥാസമാഹാരങ്ങള്‍.) തികഞ്ഞ പെണ്ണ്,
രണ്ടു സ്ത്രീകളും ഒരു പുരുഷനും, കാട്, കൊടുമുടികള്‍, മലകള്‍, മുള്ള്, ഗുഹാജീവികള്‍
(നോവലുകള്‍). ഇ.വി.സ്മരണകള്‍
Leave a Reply Cancel reply