കുഞ്ഞപ്പ സി.എച്ച്.
ഉപന്യാസകാരനും, വിവര്‍ത്തകനും, പത്രപ്രവര്‍ത്തകനും ആയ സി.എച്ച്. കുഞ്ഞപ്പ 1907
ജൂണ്‍ 12ന് പൊരളശേ്ശരിയില് ചന്ദ്രോത്ത് ആണ് ജനിച്ചത്. അച്ഛന് കോവിലകത്ത് കൃഷ്ണന്
തങ്ങള്‍. അമ്മ ദേവകി അമ്മ. പൊരളശേ്ശരിയില് പ്രൈമറി സ്ക്കൂള്, തലശേ്ശരി മിഡില്‍ സ്ക്കൂള്,
തലശേ്ശരി ബ്രണ്ണന്‍ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്.
ബി.എ. ബിരുദം നേടി. രസതന്ത്രം ആയിരുന്നു ഐച്ഛികവിഷയം.
മൂടാടി ഹരിജന്‍ സ്കൂളില്‍ അദ്ധ്യാപകനായും, വാര്‍ഡനായും ജോലിയില്‍ പ്രവേശിച്ചു. 1930 ഏപ്രില്‍
1ന് മാതൃഭൂമി പത്രത്തില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ചേര്‍ന്നു. വി.ആര്. നായനാര്‍, സഞ്ജയന്
എന്നിവര്‍ക്കു പുറമെ മാതൃഭൂമി മാനേജര്‍ എന്‍. കൃഷ്ണന്‍നായരും, കുഞ്ഞപ്പയുടെ
ജീവിതവീകഷണം രൂപപെ്പടുത്തുന്നതില് നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. മാതൃഭൂമിയില്‍
ചേര്‍ന്നതോടെ അദ്ദേഹം കോണ്‍ഗ്രസ്സ് അംഗത്വം രാജിവച്ചു – ഒരു പത്രപ്രവര്‍ത്തകന്റെ
നിഷ്പകഷതക്ക് പാര്‍ട്ടിയിലെ വിധേയത്വം തടസ്സമാവരുത് എന്ന ചിന്തയായിരുന്നു ഇതിനു പിന്നിലെ
പ്രേരകശകതി.
1936ല്‍ അദ്ദേഹം കേളപ്പന്റെ അടുത്ത ബന്ധുവായ ദേവകിയമ്മയെ വിവാഹം
ചെയ്തു. മാതൃഭൂമിയിലെ ഔദ്യോഗികജീവിതം ദേശീയനേതാക്കള്‍ ഉള്‍പ്പടെ പല
മഹദ്വ്യക്തികളുമായും എഴുത്തുകാരുമായും പരിചയപെ്പടാനുള്ള അവസരം നല്കി. മാതൃഭൂമിയില്‍
സേവനം അനുഷ്ഠിക്കുന്ന കാലത്താണ് ചില പ്രൗഢഗ്രന്ഥങ്ങള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തത്.
സ്വച്ഛവും ശാന്തവും ആയ വിശ്രമജീവിതം നയിച്ച കുഞ്ഞപ്പ 1980 ജൂലൈ 16ന് മരിച്ചു.
കൃതികള്‍:ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥ, ഇന്ത്യയെ കണ്ടെത്തല്‍,വിലയിടിയുന്ന ഉറുപ്പിക
വിഭക്തഭാരതം, പ്രപഞ്ചവും ഐന്‍സ്റ്റൈനും, നെഹ്റുവിന്റെ ലോകം (തര്‍ജ്ജമ) സ്മരണകള്‍ മാത്രം
(ആത്മകഥ)
Leave a Reply Cancel reply