ലളിതാംബിക അന്തര്‍ജനം
കോട്ടവട്ടത്ത് ഇല്ളത്ത് ദാമോദരന്‍ നമ്പൂതിരിയുടേയും ചങ്ങാരപ്പിള്ളി മനയ്ക്കല്‍ ആര്യാദേവി
(നങ്ങയ്യ) അന്തര്‍ജ്ജനത്തിന്‍േറയും മകളായി 1909 മാര്‍ച്ച് 30 ന് (കൊ.വ. 1084 മീനം 13, കാര്‍ത്തിക)
ജനിച്ചു. പഴയ മട്ടില്‍ സംസ്കൃതവും മലയാളവും പഠിച്ചു. എന്നാല്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം
നേടിയിരുന്ന ദാമോദരന്‍ നമ്പൂതിരി, ഒരു അധ്യാപകനെ പ്രത്യേകം നിയമിച്ച് സ്കൂള്‍ സിലബസ്
അനുസരിച്ചുള്ള വിദ്യാഭ്യാസം മകള്‍ക്കു നല്കി. കവികളുടേയും കലാകാരന്മാരുടേയും
സങ്കേതമായിരുന്ന കോട്ടവട്ടത്തില്ളം വാസ്തവത്തില്‍ അന്തര്‍ജ്ജനത്തിന്റെ സാഹിത്യ വാസന
വളര്‍ത്തിയ വിദ്യാശാലയാണ്. സ്വാമി നിരഞ്ജനാനന്ദ എന്ന പേരില്‍ അറിയപെ്പട്ടിരുന്ന എന്‍. എസ്.
പണ്ടാലയുടെ ഉപദേശങ്ങളാണ് അന്തര്‍ജ്ജനത്തെ ഗാന്ധിയന്‍ ചിന്തകളിലേയ്ക്ക് ആകര്‍ഷിച്ചത്.
1927ല്‍ കോട്ടയം രാമപുരത്ത് ഉള്ള അമനകര ഇല്ളത്തെ നാരായണന് പോറ്റി അവരെ വിവാഹം
ചെയ്തു. സാഹിത്യവാസന വളരുന്നതിന് പുതിയ സാഹചര്യവും സഹായകമായി.
വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടന്ന നമ്പൂതിരി നവോത്ഥാനത്തിന്റെ അലകള്‍ അന്തര്‍ജ്ജനത്തെ സ്വാധീനിച്ചിട്ടുണ്ട്. സാമൂഹികരംഗത്തും അവര്‍ ധാരാളം പ്രവര്‍ത്തിച്ചു. അഖിലേന്ത്യാ വിമന്‍സ്
കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്,
കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ്,
പാഠപുസ്തകക്കമ്മിറ്റി എന്നിവയില്‍ അംഗമായിട്ടുണ്ട്. ഓടക്കുഴല്‍ പുരസ്ക്കാരം, വയലാര്‍
പുരസ്ക്കാരം, കേന്ദ്ര – കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങള്‍, കല്യാണകൃഷ്ണമേനോന്‍
പ്രൈസ് തുടങ്ങി പല പുരസ്ക്കാരങ്ങളും അന്തര്‍ജ്ജനത്തിനു ലഭിച്ചിട്ടുണ്ട്. 1987 ഫെബ്രുവരി 6-ന്
മരിച്ചു.
കവയിത്രി എന്ന നിലയിലാണ് അന്തര്‍ജ്ജനത്തിന്റെ രംഗപ്രവേശം. ശാരദ, യോഗകേ്ഷമം,
ഉണ്ണിനമ്പൂതിരി തുടങ്ങിയ ആനുകാലികങ്ങളില്‍ അവര്‍ കവിതകള്‍ എഴുതി, ചിലപേ്പാള്‍
ലേഖനങ്ങളും. 1936ല്‍ ആദ്യകവിതാ സമാഹാരം ലളിതാഞ്ജലി,പ്രസിദ്ധപെ്പടുത്തി.
ആയിരത്തിരി, നിശ്ശബ്ദസംഗീതം, ഭാവദീപ്തി, ഒരു പൊട്ടിച്ചിരി, ശരണമഞ്ജരി എന്നിവയാണ്
അന്തര്‍ജ്ജനത്തിന്റെ കവിതാസമാഹാരങ്ങള്‍. സാമുദായിക ജീവിതത്തോടു ബന്ധപെ്പട്ട
കാര്യങ്ങളാണ് പല കവിതകളുടേയും പ്രമേയം. കവിത അന്തര്‍ജ്ജനത്തിന്
ആത്മാവിഷ്കാരത്തിനുള്ള മാധ്യമം മാത്രമായിരുന്നില്ള; മാറ്റം വരുത്തുന്നതിനുള്ള ആയുധംകൂടി
ആയിരുന്നു. പിന്നീട് കഥയിലേയ്ക്ക് ചുവട് മാറിയപേ്പാഴും രചനയില്‍ കാവ്യാത്മകത വരുത്തുക
അവരുടെ ആവിഷ്ക്കാരശൈലി ആയിത്തീര്‍ന്നു. ടാഗോര്‍ കഥകളാണ് ആദ്യം അന്തര്‍ജ്ജനത്തെ
ആകര്‍ഷിച്ചത്. നാട്ടിന്‍പുറത്തെ കൃഷിക്കാരന്റെ ദു:ഖങ്ങള്‍, അന്തര്‍ജ്ജനങ്ങളുടെ
നിശ്ശബ്ദവേദനകള്‍, വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും തിളക്കം, നവലോകസങ്കല്പങ്ങള്
ഇവയൊക്കെ അന്തര്‍ജ്ജനത്തിന്റെ കഥകളില്‍ കാണാം. തകര്‍ന്ന തലമുറ, ഇരുപതു വര്‍ഷത്തിനു
ശേഷം, കൊടുങ്കാറ്റില്‍ നിന്ന്, പവിത്രമോതിരം, ധീരേന്ദുമജുംദാരുടെ അമ്മ, ആദ്യത്തെ കഥകള്‍,
മൂടുപടത്തില്‍, കിളിവാതിലിലൂടെ, അഗ്നിപുഷ്പങ്ങള്‍, കണ്ണുനീരിന്റെ പുഞ്ചിരി തുടങ്ങിയവയാണ്
അവരുടെ കഥാസമാഹാരങ്ങള്‍. അന്തര്‍ജ്ജനത്തിന്റെ തിരഞ്ഞെടുത്ത കഥകളും
പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട്. വിധവാവിവാഹം പ്രമേയമാക്കി 1935 ല്‍ അവരെഴുതിയ പുനര്‍ജ്ജന്മം
എന്ന നാടകം യോഗകേ്ഷമസഭാവേദികളില് അഭിനയിക്കപെ്പട്ടിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടിയും അവര്‍
ഏതാനും കൃതികള്‍ എഴുതിയിട്ടുണ്ട് – ഗ്രാമബാലിക, തേന്തുള്ളികള്, കുഞ്ഞോമന, ഗോസായി
പറഞ്ഞ കഥ. പുരാണങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഉള്ള ഏതാനും
പ്രബന്ധങ്ങളാണ് സീത മുതല്‍ സത്യവതി വരെ എന്ന പുസ്തകം. ആത്മകഥയ്ക്ക് ഒരു ആമുഖം
ഓര്‍മ്മക്കുറിപ്പുകള്‍ ആണ്. അന്തര്‍ജ്ജനം ഒരൊറ്റ നോവലേ എഴുതിയിട്ടുള്ളു. അതും വലിപ്പം
കുറഞ്ഞ ഒന്ന്. എന്നാല്‍ അവരുടെ ഏറ്റവും ശ്രദ്ധേയമായ കൃതി ആണ് ഏറെ വിളിപെ്പട്ട
അഗ്നിസാക്ഷി.
കൃതികള്‍: തകര്‍ന്ന തലമുറ, ഇരുപതു വര്‍ഷത്തിനു ശേഷം, കൊടുങ്കാറ്റില്‍ നിന്ന്, പവിത്രമോതിരം, ധീരേന്ദുമജുംദാരുടെ അമ്മ, ആദ്യത്തെ കഥകള്‍,മൂടുപടത്തില്‍, കിളിവാതിലിലൂടെ, അഗ്നിപുഷ്പങ്ങള്‍, കണ്ണുനീരിന്റെ പുഞ്ചിരി, സീത മുതല്‍ സത്യവതി വരെ, ആത്മകഥയ്ക്ക് ഒരു ആമുഖം, അഗ്നിസാക്ഷി.
Leave a Reply Cancel reply