മൂസത് . സി.കെ.
ിരൂപകനും, ഗവേഷകനും, അദ്ധ്യാപകനും, ശാസ്ത്രസാഹിത്യകാരനും ആയ സി.കെ. മൂസ്സത്
മലപ്പുറം ജില്ളയില്‍ കോട്ടയ്ക്കലിനടുത്ത് ചങ്ങഴി ഇല്ളത്താണ് 1922 ജൂലൈ 22ന് ജനിച്ചത്. അച്ഛന്
ചങ്ങഴി കുമാരന് മൂസ്സത്. അമ്മ പാര്‍വ്വതി അന്തര്‍ജ്ജനം. സ്കൂള്‍ പഠനം കോട്ടയ്ക്കല്‍ രാജാസ്
ഹൈസ്കൂളില്‍. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളേജില്‍ നിന്ന് ഫിസിക്സ് ഐച്ഛികമായി
എം.എസ്.സി. ബിരുദം നേടി. തുടര്‍ന്ന് ചങ്ങനാശേ്ശരി എസ്.ബി. കോളേജില്‍ അദ്ധ്യാപക
നായി രണ്ടുവര്‍ഷം സേവനം അനുഷ്ഠിച്ചു. അതിനുശേഷം കോഴിക്കോട്ട് സ്വന്തമായി ഒരു ട്യൂട്ടോറി
യല്‍ കോളേജ് തുടങ്ങി – എം.ബി. ട്യൂട്ടോറിയല്‍സ് എന്ന മൂസ്സത് ബ്രദേഴ്സ് ട്യൂട്ടോറിയല്‍സ്.
പിന്നീട് 1965ല്‍ ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ ഫിസിക്സ് ലക്ചറര്‍ ആയി. നെന്മാറ
കോളേജില്‍ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചു. 1968ല്‍ തിരുവനന്തപുരത്ത് കേരള'ാഷാ
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായി. 1985വരെ അവിടെ തുടര്‍ന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നിന്ന് വിരമിച്ചശേഷം പാലക്കാട് താരെക്കാട്ട് സ്ഥിരതാമസമാക്കി. രാജലക്ഷ്മി മൂസ്സതിനെയാണ്
വിവാഹംചെയ്തത്. അവര്‍ ഹൈസ്കൂള്‍ അദ്ധ്യാപിക ആയിരുന്നു. സി.കെ. മൂസ്സത്
1990 മാര്‍ച്ച് 28ന് മരിച്ചു.
സാഹിത്യനിരൂപണം, ശാസ്ത്രസാഹിത്യം, ജീവചരിത്രം, ഗവേഷണം എന്നിങ്ങനെ
പല വിഭാഗങ്ങളായി അദ്ദേഹത്തിന്റെ സംഭാവന തരംതിരിക്കാം. പഠിച്ചതും, പഠിപ്പിച്ചതും ശാസ്ത്രമാ
ണ്. ഭാഷാഇന്സ്റ്റിറ്റ്യൂട്ടില് ശാസ്ത്രഗ്രന്ഥരചനകളുടെ മേല്‍നോട്ടം ആയിരുന്നു. ജനങ്ങളുടെ ഭാഷയില്‍ പഠനം, അദ്ധ്യാപനം, ഭരണം, നീതിനിര്‍വ്വഹണം – അങ്ങനെ
മലയാളിയുടെ നഷ്ടപെ്പട്ട സ്വത്വം വീണ്ടെടുക്കല്‍ എന്നതായിരുന്നു ഭാഷാഇന്സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തന
ത്തിനു പിന്നിലെ പ്രേരകശകതി.
കൃതികള്‍: ശാസ്ത്രചിന്തകള്‍, ഭൗതികശാസ്ത്രങ്ങള്‍, ശാസ്ത്രസാഹിത്യപ്രസ്ഥാനം, പ്രാചീനഗണിതം മലയാളത്തില്‍, പരമാണുലോകം(ശാസ്ത്രസംബന്ധിയായ പുസ്തകങ്ങള്‍).ആസ്വാദനത്തിന്റെ സാഫല്യം( അനുസ്മരണങ്ങള്‍), മഹാകവി വള്ളത്തോള്‍ (രണ്ടു ഭാഗങ്ങള്‍), കേളപ്പജി (ജീവചരിത്രം)
Leave a Reply Cancel reply