നാരായണന് അകവൂര്‍ (നാരായണന് നമ്പൂതിരിപ്പാട്)
(1837-1899)
ജനനം 1837 ല്‍ ആലുവയ്ക്ക് സമീപം അകവൂര്‍ മനയില്‍. എടപ്പാളിലെ കിഴക്കേ പോല്പാക്കര മനയാണ് അമ്മാത്ത്.(അമ്മയുടെ വീട്). പുലിയന്നൂര്‍ മനയില്‍ നിന്നാണ് വിവാഹം കഴിച്ചത്. നാല് ആണ്മക്കളും ഒരു മകളും ഉണ്ടായിരുന്നു. അദ്ദേഹത്തെ ‘വലിയ തമ്പുരാന്’ എന്ന് വിളിക്കുകയും എല്ലാവരും ബഹുമാനിക്കുകയും ചെയ്തിരുന്നു. സ്വന്തം കൈകൊണ്ട് ഒരിക്കലും അദ്ദേഹം പണത്തെ തൊട്ടിരുന്നില്ല എന്ന് പഴമക്കാര്‍ പറയുന്നു. പണ്ഡിതനും, കവിയും പുരാണത്തില്‍ അഗാധജ്ഞാനവും ഉണ്ടായിരുന്ന അകവൂര്‍ നമ്പൂതിരിപ്പാട് കഥകളി, സംഗീതവും, മറ്റ് കലാരൂപങ്ങള്‍ എന്നിവയില്‍ പ്രാവീണ്യം ഉണ്ടായിരുന്നു. ഒരു ഡസനോളം ആട്ടക്കഥകള്‍ എഴുതിയിട്ടുണ്ട്. അകവൂര്‍ കഥകളി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അതെല്ലാം അരങ്ങത്തെത്തിയിരുന്നു. 1899 ല്‍ അദ്ദേഹം അന്തരിച്ചു.
കൃതികള്‍
‘ആട്ടക്കഥകള്‍’ (കേരള സര്‍വകലാശാല)
ദേവയാനി ചരിതം
ദേവയാനി പരിണയം
ദൂതവാക്യം
യയാതി ശാപമോക്ഷം
പട്ടാഭിഷേക
ഖാണ്ഡവദാഹം
പാതാളവിജയം
രാജസൂയം
അശ്വമേധം
ശതമുഖ വധം,
നഹുഷ വിജയം
മറ്റ് ഭക്തിഗാനങ്ങള്‍
Leave a Reply Cancel reply