പരമേശ്വരൻ ഉള്ളൂർ എം. (ഉള്ളൂർ എം. പരമേശ്വരൻ)
കേന്ദ്രസാഹിത്യ അക്കാദമിയുടെ പരിഭാഷാ പുരസ്‌കാരം ലഭിച്ചിട്ടുള്ള മലയാളം വിവർത്തകനാണ് ഡോ. ഉള്ളൂർ എം. പരമേശ്വരൻ. തമിഴ് കാവ്യമായ തിരുവാചകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തതിനാണ് പുരസ്‌കാരം.
ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പൗത്രനാണ്. കാലിക്കറ്റ് സർവകലാശാല ലൈബ്രറി സയൻസ് വിഭാഗം മേധാവി സ്ഥാനത്തുനിന്ന് 2004ലാണ് വിരമിച്ചു.
വിവർത്തന കൃതികൾ
ആണ്ടാൾ പാടിയ തിരുപ്പാവൈ (വിവർത്തനവ്യാഖ്യാനം)
തിരുവാചകം
ഭാരതിയാർ കവിതകൾ
അക്കമഹാദേവിയുടെ വചനങ്ങൾ
കവിതാസമാഹാരങ്ങൾ
ദേശാടനക്കിളി
ഇല പൊഴിയും കാലം
പുരസ്കാരങ്ങൾ
കേന്ദ്രസാഹിത്യ അക്കാദമിയുടെ പരിഭാഷാ പുരസ്‌കാരം
Leave a Reply Cancel reply