പോള്‍ മണലില്‍
പത്രപ്രവര്‍ത്തകനും സാഹിത്യ ചരിത്രകാരനുമാണ് പോള്‍ മണലില്‍ (ജനനം : 21 ആഗസ്റ്റ് 1955). കൊല്ലം ജില്ലയിലെ പത്തനാപുരത്ത് മണലില്‍ എം.ജി അലക്സാണ്ടറുടെയും പളളിപ്പാട് കുമ്പപ്പുഴ പെരും കോയിക്കല്‍ കെ.സി ഏലിയാമ്മയുടെയും മകനാണ്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ്, മൈസൂര്‍ യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് എന്നിവിടങ്ങളില്‍ പഠിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും പത്രപ്രവര്‍ത്തനത്തില്‍ ഡോക്ടറേറ്റ്. പത്രപ്രവര്‍ത്തനത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. മലയാളമനോരമയില്‍ അസിസ്റ്റന്റ് എഡിറ്ററാണ്. ഇംഗ്ലീഷിലും മലയാളത്തിലും പതിനഞ്ചു പുസ്തകങ്ങള്‍ എഡിറ്റു ചെയ്തു. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗമായിരുന്നു.
കൃതികള്‍
അഴീക്കോട് എന്ന വിചാരശില്പി
പെലെ
മലയാളത്തിന്റെ ബഷീര്‍
ഏ.ജെ ജോണ്‍ വ്യക്തിയും കാലവും
കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങള്
കാലത്തിന്റെ കണ്ണാടിച്ചില്ലുകള്‍- തകഴിയുടെ കയറിലൂടെ ഒരു ചരിത്രാന്വേഷണം
മലയാള സാഹിത്യചരിത്രം -എഴുതപ്പെടാത്ത ഏടുകള്‍
ബഷീര്‍ ചെറുകഥകള്‍ 101 പഠനങ്ങള്‍
പ്രണയത്തിന്റെ ബാല്യം
ഊര്‍ശ്ലേം (യാത്രാവിവരണം)
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമിയുടെ ജി.എന്‍. പിള്ള എന്‍ഡോവ്മെന്റ് (2008)
മികച്ച പത്രപ്രവര്‍ത്തകനുളള സംസ്ഥാന ബഹുമതി
മികച്ച ജീവചരിത്രരചനയ്ക്കുള്ള എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്
Leave a Reply Cancel reply