പെരുമ്പടവം ശ്രീധരന്
പ്രമുഖ നോവലിസ്റ്റും, ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ് പെരുമ്പടവം ശ്രീധരന്. 1993ല്‍ പുറത്തുവന്ന ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലാണ് മലയാളസാഹിത്യ രംഗത്ത് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. ഈ നോവലിനു അമ്പതു പതിപ്പുകള്‍ വരെ ആയി. എറണാകുളം ജില്ലയില്‍ മുവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തില്‍ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12ന് ജനനം. കുട്ടിക്കാലം മുതല്ക്കേ സാഹിത്യത്തില്‍ താല്പര്യമുണ്ടായിരുന്നു. എഴുത്തിന്റെ തുടക്കം കവിതയിലായിരുന്നു. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു. 12 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു. കേരള സാഹിത്യ അക്കാദമി, ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ്, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം നിര്‍ദ്ദേശക സമിതി എന്നിവയില്‍ അംഗമായി. 2011 ല്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി.
കൃതികള്‍
ഒരു സങ്കീര്‍ത്തനം പോലെ
അഭയം
അഷ്ടപദി
അന്തിവെയിലെ പൊന്ന്
ആയില്യം
സൂര്യദാഹം
ഒറ്റച്ചിലമ്പ്
ആരണ്യഗീതം
ഗ്രീഷ്മജ്വാലകള്‍
കാല്‍വരിയിലേക്ക് വീണ്ടും
ഇടത്താവളം
അര്‍ക്കവും ഇളവെയിലും
മേഘച്ഛായ
ഏഴാം വാതില്‍
നിന്റെ കൂടാരത്തിനരികെ
വാള്‍മുനയില്‍ വച്ച മനസ്സ്
എന്റെ ഹൃദയത്തിന്റെ ഉടമ
അരൂപിയുടെ മൂന്നാം പ്രാവ്
നാരായണം
പൊന്‍പറകൊണ്ട് സ്നേഹമളന്ന്
ദൂരങ്ങള്‍ കടന്ന്
തേവാരം
പകല്‍പൂരം
കൃപാനിധിയുടെ കൊട്ടാരം
ഇലത്തുമ്പുകളിലെ മഴ
അസ്തമയത്തിന്റെ കടല്‍
ഗോപുരത്തിനുതാഴെ
പിന്നെയും പൂക്കുന്ന കാട്
ഇരുട്ടില്‍ പറക്കുന്ന പക്ഷി
പ്രദക്ഷിണവഴി
തൃഷ്ണ
സ്മൃതി
ദൈവത്തിന്റെ കാട്ടിലെ ഒരില
ശംഖുമുദ്രയുള്ള വാള്
ബോധിവൃക്ഷം
കടല്ക്കരയിലെ വീട്
ഹൃദയരേഖ
ഒറ്റ ശിഖരത്തിന്റെ മരം
ഡിസംബര്‍
ഒരുകീറ് ആകാശം
സ്നേഹത്തിന്റേയും മരണത്തിന്റേയും അതിര്
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1975) -അഷ്ടപദി
വയലാര്‍ പുരസ്കാരം (1996) -ഒരു സങ്കീര്‍ത്തനം പോലെ
വി.ടി. ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ പുരസ്കാരം -ഒരു സങ്കീര്‍ത്തനം പോലെ
കേരളാ കള്‍ച്ചറല്‍ സെന്റര്‍ പുരസ്കാരം -ഒരു സങ്കീര്‍ത്തനം പോലെ
മഹാകവി ജി. സ്മാരക പുരസ്കാരം-ഒരു സങ്കീര്‍ത്തനം പോലെ
അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം -ഒരു സങ്കീര്‍ത്തനം പോലെ
ദുബായ് കൈരളി കലാകേന്ദ്രം സാഹിത്യ പുരസ്കാരം -ഒരു സങ്കീര്‍ത്തനം പോലെ
കാവ്യമണ്ഡലം പുരസ്കാരം -ഒരു സങ്കീര്‍ത്തനം പോലെ
അബുദാബി ശക്തി പുരസ്കാരം-ഒരു സങ്കീര്‍ത്തനം പോലെ
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം -മികച്ച തിരക്കഥ സൂര്യദാഹം(1980)
ഫിലിം ക്രിട്ടിക്സ് പുരസ്കാരം
ഫിലിം ഫെയര്‍ പുരസ്കാരം
കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നിലാവിന്റെ ഭംഗി (കുട്ടികള്‍ക്കുള്ള നോവല്‍)
മലയാറ്റൂര്‍ പുരസ്കാരം -നാരായണം
വള്ളത്തോള്‍ പുരസ്കാരം 2013
Leave a Reply Cancel reply