പ്രിയ. എ.എസ്
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ് പ്രിയ. എ. എസ്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ എരമല്ലൂരില്‍ ജനിച്ചു. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി ഓഫീസില്‍ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോള്‍ കുസാറ്റില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവ് ഉണ്ണിനായര്; മകന് കുഞ്ഞുണ്ണി.
കൃതികള്‍
മഞ്ഞമരങ്ങള്‍ ചുറ്റിലും
കഥബാക്കി
ചിത്രശലഭങ്ങളുടെ വീട്
മോഹജ്വാല
മായാക്കാഴ്ചകള്‍
ജാഗരൂക
ഒഴുക്കില്‍ ഒരില
ജന്മാന്തര വാഗ്ദാനങ്ങള്‍
അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം
പ്രിയ എ.എസിന്റെ കഥകള്‍
വയലറ്റ് പൂച്ചകള്‍ക്ക് ശൂ വയ്ക്കാന്‍ തോന്നുമ്പോള്‍
കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന് (അരുന്ധതി റോയിയുടെ ദ ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ് എന്ന നോവലിന്റെ മലയാള പരിഭാഷ)
പുരസ്കാരങ്ങള്‍
മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2004) -ജാഗരൂക
മികച്ച ബാലസാഹിത്യത്തിനുള്ള സിദ്ധാര്‍ത്ഥ ഫൗണ്ടേഷന് പുരസ്കാരം (2012) -അമ്മേം കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം
വിവര്‍ത്തന സാഹിത്യകൃതിക്കുള്ള 2014ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം
Leave a Reply Cancel reply