രാഘവന് എം. (എം. രാഘവന്)
പ്രമുഖനായ ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമാണ് എം. രാഘവന് (ജനനം1930). മയ്യഴിക്കാരനായ അദ്ദേഹം ഫ്രഞ്ച് എംബസ്സിയിലെ സാംസ്കാരികവകുപ്പില്‍ സേവനമനുഷ്ഠിച്ചു.
മയ്യഴിയിലെ മണിയമ്പത്ത് കുടുംബാംഗം.1930ല്‍ ജനനം. അച്ഛന് മണിയമ്പത്ത് കൃഷ്ണന് ഫ്രഞ്ചധീന മയ്യഴിയില്‍ ഹോട്ടല്‍ ഉടമയായിരുന്നു. മയ്യഴിയിലെ എക്കോല് സെംത്രാല്‍ എ കൂര് കോംപ്ലമാംതേറില്‍ നിന്ന് മികച്ച രീതിയില്‍ ബ്രവേ പരീക്ഷ പാസ്സായ രാഘവന് സര്‍ക്കാര്‍ ജോലി ലഭിച്ചു. മുംബെയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സാംസ്കാരിക വിഭാഗത്തിലും ഡല്‍ഹിയിലെ എംബസ്സിയിലും ജോലി ചെയ്തു. 1983ല്‍ എംബസ്സിയുടെ സാംസ്കാരികവിഭാഗം സെക്രട്ടറിയായി വിരമിച്ചു. മയ്യഴി അലിയാന്‍സ് ഫ്രാന്‍സേസിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.
എം.ടി. വാസുദേവന്‍ നായര്‍, എന്‍.പി. മുഹമ്മദ്, മാധവിക്കുട്ടി തലമുറയുടെ ഭാഗമായി എഴുതിത്തുടങ്ങി.അക്കാലത്തെ പ്രധാനപ്പെട്ട എല്ലാ സാഹിത്യപ്രസിദ്ധീകരണങ്ങളിലും രചനകള്‍ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ധാരാളമായി എഴുതിയ എഴുത്തുകാരനായിരുന്നില്ല എം.രാഘവന്. ഡല്‍ഹിയിലെ മലയാളിസമാജത്തിന്റെ വാര്‍ഷികങ്ങള്‍ക്കായി നാടകങ്ങള്‍ എഴുതി. ജോലിയില്‍ നിന്ന് പിരിഞ്ഞതിനു ശേഷം എഴുത്തില്‍ സജീവമായി. നോവലുകള്‍ ഇക്കാലത്താണ് എഴുതിയത്. ഇളക്കങ്ങള്‍ എന്ന കഥ അതേ പേരില്‍ ചലച്ചിത്രമായിട്ടുണ്ട്. ഫ്രഞ്ചില്‍ നിന്നും ചെറുകഥകളും നാടകങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കഥാപാത്രങ്ങളുടെ മാനസികലോകം അനാവരണം ചെയ്യുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നവയാണ് എം.രാഘവന്റെ കഥകള്‍. ചിത്തവൃത്തികളുടെ ചോദനകളിലേക്ക് വെളിച്ചം വീശുന്നവയാണ് ആദ്യ സമാഹാരമായ നനവിലെ രചനകള്‍. വ്യക്തിബന്ധത്തിന്റെ സങ്കീര്‍ണ്ണതകള്‍ അവ സമര്‍ത്ഥമായി ഇഴപിരിച്ചു കാണിക്കുന്നു. പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദന്റെ സഹോദരനാണ്.
കൃതികള്‍
നനവ് (ചെറുകഥാസമാഹാരം)
വധു (ചെറുകഥാസമാഹാരം)
സപ്തംബര്‍ അകലെയല്ല (ചെറുകഥാസമാഹാരം)
ഇനിയുമെത്ര കാതം (ചെറുകഥാസമാഹാരം)
നങ്കീസ് (നോവല്‍)
അവന് (നോവല്‍)
യാത്ര പറയാതെ(നോവല്‍)
ചിതറിയ ചിത്രങ്ങള്‍(നോവല്‍)
കര്‍ക്കിടകം(നാടകം)
ചതുരംഗം (നാടകം)
ദോറയുടെ കഥ, ഹെലന് സിക്ള്‍സ്യൂവിന്റെ ഫ്രഞ്ച് നാടകത്തിന്റെ വിവര്‍ത്തനം
പുരസ്കാരങ്ങള്‍
പുതുശ്ശേരി സര്‍ക്കാര്‍ മലയാളരത്നം ബഹുമതി-മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സംഭാവനകള്‍ക്കുള്ള അംഗീകാരം
2008 ലെ നോവലിനുള്ള അബൂദാബി ശക്തി അവാര്‍ഡ്-ചിതറിയ ചിത്രങ്ങള്‍
2008 ല്‍ കേരള ഭാഷാഇന്സ്റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം- ചിതറിയ ചിത്രങ്ങള്‍
Leave a Reply Cancel reply