രാജശേഖരന്‍ നായര്‍. കെ. ഡോ. (ഡോ.കെ. രാജശേഖരന്‍ നായര്‍)
നാഡീരോഗചികിത്സകന്‍ ,എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഡോ.കെ.രാജശേഖരന്‍ നായര്‍. 1940 ഡിസംബര്‍ 9 ന് പ്രശസ്ത സാഹിത്യകാരന്‍ ഡോ.ശൂരനാട്ടു കുഞ്ഞന്‍ പിള്ളയുടെയും സി. ഭഗവതി അമ്മയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും ജനറല്‍ മെഡിസിനില്‍ എം.ഡിയും ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാമെഡിക്കല്‍ ഇന്‍സ്റ്റ്റ്റിയൂട്ടില്‍ നിന്ന് ന്യൂറോളജിയില്‍ ഡി.എം ബിരുദവും നേടി. കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പോടെ ഇംഗ്ലണ്ടില്‍ ഉപരിപഠനം. ഗ്ലാസ്‌ഗോയിലെ റോയല്‍ കോളേജില്‍ നിന്ന് ന്യൂറോളജിയില്‍ ഫെല്ലോഷിപ്പ് കിട്ടിയ ഏക മലയാളി. 1982 മുതല്‍ 1996 വരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി ഡയറക്ടര്‍, പ്രൊഫസര്‍, ന്യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോളജി, ഇന്ത്യന്‍ എപ്പിലെപ്‌സി അസോസിയേഷന്‍ എന്നീ സംഘടനകളുടെ അദ്ധ്യക്ഷനായിരുന്നു. നൂറ്റിയമ്പതിലേറെ ശാസ്ത്രപ്രബന്ധങ്ങളും പത്തോളം നാഡീസംബന്ധമായ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു.
കൃതികള്‍
രോഗങ്ങളും സര്‍ഗ്ഗാത്മകതയും
വൈദ്യവും സമൂഹവും
മനസ്സിന്റെ ബന്ധങ്ങളും ശൈഥില്യങ്ങളും
സംസ്മൃതി
ഓര്‍ക്കാനുണ്ട് കുറെ ഓര്‍മകള്‍
ഒരു പുഴയുടെ കഥ(നോവല്‍)
ഞാന്‍ തന്നെ സാക്ഷി
പുരസ്‌കാരം
കേരള ഗവണ്‍മെന്റിന്റെ ഏറ്റവും പ്രഗല്ഭനായ ഡോക്ടര്‍ എന്ന ബഹുമതി.
Leave a Reply Cancel reply