രാമകൃഷ്ണന് നായര്‍ വെങ്ങാനൂര്‍
അദ്ധ്യാപകരായിരുന്ന കാട്ടാക്കട വിദ്വാന് വി.നീലകണ്ഠപിള്ളയുടെയും ശ്രീമതി ബി.അമ്മുക്കുട്ടി അമ്മയുടെയും മകന്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദം നേടി. രണ്ടു വര്‍ഷം ജാംഷെഡ്പൂരിലെ നാഷണല്‍ മെറ്റല്ലര്‍ജിക്കല്‍ ലബോറട്ടറിയില്‍ ഗവേഷകനായി പ്രവര്‍ത്തിച്ചു. 1956–ല്‍ വെങ്ങാനൂര്‍ ഹൈസ്കൂളില്‍ അദ്ധ്യാപകനായി. 1988–ല്‍ വെങ്ങാനൂര്‍ ഗേള്‍സ് ഹൈസ്കൂലില് പ്രഥമാദ്ധ്യാപകനായി വിരമിച്ചു. 1979–ല്‍ മികച്ച സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകനുള്ള സംസ്ഥാനസര്‍ക്കാറിന്റെ അവാര്‍ഡ് ലഭിച്ചു. ആകാശവാണിയിലൂടെ ദീര്‍ഘകാലം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടിയുള്ള ശാസ്ത്രപാഠങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭൗതികശാസ്ത്രാദ്ധ്യാപകര്ക്കുള്ള തിരുവനന്തപുരം ജില്ലയിലെ റിസോഴ്സ് പേഴ്സണ്‍, നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ സയന്‍സ് ക്ളബ് ഫിസിക്സ് ഫോറം കണ്‍വീനര്‍, ജില്ലാ സയന്‍സ് ക്ളബ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. രണ്ടു വര്‍ഷക്കാലം ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജില്ലാ പ്രസിഡന്റായിരുന്നിട്ടുണ്ട്. സംസ്ഥാനവിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഇന്നത്തെ എസ്.സി.ഇ.ആര്.ടി) ശാസ്ത്ര സിലബസ് ഉപദേശക സമിതിയിലും, ജില്ലാ സംസ്ഥാന ശാസ്ത്രമേളകളുടെ സംഘാടക സമിതിയിലും അംഗമായിരുന്നു. പാഠപുസ്തക രചനയിലും അധികം വായനയ്ക്കുള്ള ശാസ്ത്രപുസ്തകങ്ങളുടെ രചനയിലും പങ്കെടുത്തിട്ടുണ്ട്. വിശ്വവിജ്ഞാനകോശം, കുട്ടികളുടെ വിജ്ഞാനകോശം, ആനുകാലികങ്ങള്‍ എന്നിവയില്‍ നിരവധി ശാസ്ത്രലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെങ്ങാനൂര്‍ മുടിപ്പുരനട റസിഡന്‍സ് അസേ്സാസ്സിയേഷന്(ഘഝഅ), ശ്രീവിദ്യാദിരാജ എന്‍.എന്‍.എസ്.കരയോഗം, ഊരവിളാകം ദുര്‍ഗ്ഗാ ക്ഷേത്രസമിതി എന്നിവയുടെ പ്രസിഡന്റായും, വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രി, ഘ.ങ.ഗ.ഛ.ഞ വികസനസമിതി, ശ്രീ നിത്യാനന്ദാശ്രമം & ചാരിറ്റബിള്‍ സൊസൈറ്റി അഡൈ്വസറി കമ്മിറ്റി എന്നിവയുടെ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ശോചനീയാവസ്ഥ ബഹുജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ വേണ്ടി.ഡോ.രാജ്കുമാര് രചനയും സംവിധാനവും നിര്‍വഹിച്ച 'ഇന്‍ ദി ഇമേജ് ഓഫ് ഗോഡ്' എന്ന ഹ്രസ്വചിത്രത്തിന്റെ നിര്മ്മാതാവെന്നനിലയില് തിക്കുറിശ്ശി ഫൗണ്ടേഷനില്‍ നിന്ന് മികച്ച ബോധവത്കരണചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചു. ലക്ഷദ്വീപസമൂഹങ്ങളും, നേപ്പാളും അടുത്തകാലത്ത് സ്വീഡന്, ഫ്രാന്‍സ്, ഫിന്‍ലന്റ് എന്നീ വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചു. 2010 ആഗസ്റ്റില്‍ കൈലാസ–മാനസസരോവര്‍ തീര്‍ത്ഥാടനം നടത്തി. വെങ്ങാനൂര്‍ ഹൈസ്കൂളുകളുടെ സ്ഥാപക മാനേജരായിരുന്ന സ്വര്‍ഗ്ഗസ്ഥനായ ശ്രീ.വിത്രമന്പിള്ളയുടെ മകള്‍ വിമലാദേവിയാണ് ഭാര്യ. ഡോ.രാജ്കുമാര്( പ്രൊഫ. വികേ്ടാറിയ കോളേജ്, പാലക്കാട്), വിജയ്കുമാര്‍(മാനേജര്‍, ഞആട), അജയ്കുമാര്‍ (സയന്റിസ്റ്റ്, ഝഏഇആ),ഡോ.മഞ്ജു (അസോ.പ്രൊഫസര്‍ കാര്‍ഷിക കോളേജ്, വെള്ളയാണി) എന്നിവര്‍ മക്കളാണ്. ഡോ.കെ.കെ.ഹേമലത (പ്രൊഫസര്‍, ങഞഞ കോളേജ് ഒറ്റപ്പാലം), പി.എസ്.ജയശ്രീ (കഋച എംപേ്ളായ്മെന്റ് എക്സ്ചേഞ്ച്), ഡോ.ലക്ഷ്മി ഭാസ്കര്‍, എസ്.മോഹന്‍(എഞ്ചിനീയര്‍, ഡഞഞഇ) എന്നിവര്‍ മരുമക്കള്‍.
ഋശദയവ ല്ഭഴഷഴലഷദയഴ@ഭശദയവ.നസശ
Leave a Reply Cancel reply