രാമസ്വാമി അയ്യര്‍ എല്‍.വി
എല്‍.വി.ആര്. എന്ന ചുരുക്കപേ്പരില് പ്രസിദ്ധനായ എല്‍.വി. രാമസ്വാമി അയ്യര്‍ 1895
ഒക്ടോബര്‍ 25 ന് ആണ് ജനിച്ചത്. അച്ഛന് എല്‍.ആര്.വിശ്വനാഥഅയ്യര്‍
കൊച്ചിസംസ്ഥാനത്തെ സ്ക്കൂള് ഇന്‍സ്പെക്ടര്‍മാരില്‍ ഒരാളായിരുന്നു. സമര്‍ത്ഥനായ വിദ്യാര്‍ത്ഥി
ആയിരുന്നു എല്‍.വി.ആര്. മെട്രിക്കുലേഷന്‍ പരീക്ഷ ഒന്നാംക്ളാസില്‍ ജയിച്ചശേഷം അദ്ദേഹം,
ഇന്റര്‍മീഡിയറ്റിന് പഠിച്ചത് എറണാകുളം മഹാരാജാസിലാണ്. ഒന്നാംക്ളാസില്‍ ജയിച്ചശേഷം
മദിരാശി പ്രസിഡന്‍സി കോളേജില്‍ പഠനം തുടര്‍ന്നു. ഭൂഗര്‍ഭശാസ്ത്രം ഐച്ഛിക വിഷയമായെടുത്ത്
1914ല്‍ ബിരുദം നേടി. അതിനുശേഷം നിയമപഠനം നടത്തി. 1916ല്‍ ബി.എല്‍. ജയിച്ചു.
എറണാകുളത്തും തൃശൂരും അഭിഭാഷകന് എന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും
കോടതികളും, വ്യവഹാരങ്ങളും, കക്ഷികളും ചേര്‍ന്ന ആ ജീവിതം അദ്ദേഹത്തിന് തീരെ
ഇഷ്ടപെ്പട്ടില്ള. ജോലി ഉപേക്ഷിച്ച് അദ്ദേഹം കൊച്ചി വിദ്യാഭ്യാസവകുപ്പില്‍
അദ്ധ്യാപകന് ആയി. ആദ്യം കുന്നംകുളത്തും, പിന്നീട് എറണാകുളത്തും ഹൈസ്ക്കൂളുകളില്‍
പഠിപ്പിച്ചു. അക്കാലത്തുതന്നെ ഇംഗ്ളീഷില്‍ എം.എ. ബിരുദവും നേടി. തുടര്‍ന്ന് എറണാകുളം
മഹാരാജാസ് കോളേജില്‍ ഇംഗ്ളീഷ് അദ്ധ്യാപകനായി. അവിടെ ഇരുപത്തിരണ്ടു വര്‍ഷം
അദ്ധ്യാപകന് ആയിരുന്നു. അസുഖത്തെ തുടര്‍ന്ന് 1947ല്‍ അവധി എടുത്തു. കഠിനമായ
പ്രമേഹരോഗം മൂലം 1948 ജനുവരി 31 ന് തൃശൂര്‍ വച്ച് മരിച്ചു.
ഭാഷാശാസ്ത്രം ആയിരുന്നു എല്‍.വി.ആറിന്റെ ഇഷ്ടവിഷയം. ഒരുപകെ്ഷ ഇത്രമാത്രം
ഭാഷകള്‍ പഠിച്ചിരുന്ന മറ്റൊരു വ്യക്തി, മലയാളത്തില്‍ ഇല്ള. സംസ്കൃതം,
ഗ്രീക്ക്, ലാറ്റിന്‍ എന്നീ ക്ളാസിക് ഭാഷകളില്‍ അദ്ദേഹത്തിന് അവഗാഹം ഉണ്ടായിരുന്നു. യുറോപ്യന്‍
ഭാഷകളില്‍ ജര്‍മ്മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഡച്ച്, ചെക്ക്, റഷ്യന്‍,
ലിത്വാനിയന്‍, അറബി, സിറിയക് എന്നിവ അദ്ദേഹം പഠിച്ചു. ദ്രാവിഡഭാഷകളില്‍ മലയാളത്തിനു
പുറമെ തമിഴും, തെലുങ്കും, കര്‍ണ്ണാടകവും അദ്ദേഹത്തിന് അറിയാമായിരുന്നു. പുഷ്ടു, ബംഗാളി,
പഞ്ചാബി, ഹിന്ദി എന്നിവയില്‍ മാത്രമല്ള ടിബറ്റന്‍, മാലു, മലയ്, ചൈനീസ്, ജാപ്പനീസ് എന്നീ
ഭാഷകളിലും സാമാന്യമായ അറിവ് അദ്ദേഹം നേടി. ഭാഷാശാസ്ത്രസംബന്ധിയായ എണ്‍പതോളം
പ്രൗഢപ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട് എങ്കിലും അവ സമാഹരിക്കുവാന്‍
കാര്യമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ള. മലയാള ധ്വനിവിജ്ഞാനീയത്തിന്റെ ഒരു
സംക്ഷിപ്തവിവരണം ആണ് എല്‍.വി.ആര് പ്രസിദ്ധപെ്പടുത്തിയ ഭാഷാശാസ്ത്രപരമായ
ഗ്രന്ഥങ്ങളില്‍ ആദ്യത്തേത് – 1925 സെപ്തംബറില്‍. മലയാളഭാഷയിലെ വിവിധ ധ്വനികളുടെ ഈ
ശാസ്ത്രീയ വിവരണം ഭാഷാശാസ്ത്രജ്ഞരില്‍ താല്പര്യം ഉണര്‍ത്തി. മലയാളസ്വരങ്ങള്ക്കിടയില്
മധ്യവിഭാഗത്തില്‍ പെട്ട സ്വരങ്ങള്‍ ഉണ്ട്. മധ്യമ സ്വരവിഭാഗത്തില് പെടുന്നു അരയുകാരം,
മലയാളപദ പ്രകൃതിയില്‍ കാണുന്ന സ്വരഭാരമാണ് പദങ്ങളിലെ അക്ഷരസങ്കോചത്തിനു കാരണം
തുടങ്ങിയ നിഗമനങ്ങള്‍ ഇതിലുണ്ട്. മലയാളഭാഷയിലെ രുപഘടനയുടെ വികാസം ആണ് മറ്റൊരു
സുപ്രധാന ഗ്രന്ഥം. 1936 ലാണ് പ്രസിദ്ധീകരണം. ഏഴദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തില്‍
മലയാളപ്രത്യയങ്ങളുടെ ചരിത്രം, ശാസനങ്ങളിലേയും പ്രാചീനകൃതികളിലേയും ഭാഷയുടെ
വെളിച്ചത്തില്‍ വിവരിക്കുന്നു. പ്രാചീന മധ്യകാല തമിഴില്‍ നിന്നാണ് മലയാളം ഉരുത്തിരിഞ്ഞത്
എന്ന വാദവും ഇവിടെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലെ വര്ണ്ണവികാരങ്ങളെപ്പറ്റി
ഉള്ള സുദീര്ഘപ്രബന്ധം വാസ്തവത്തില്‍ മറ്റൊരു പുസ്തകം തന്നെ ആണ്. മലയാളഭാഷയിലെ
സ്വരവ്യഞ്ജനങ്ങളുടെ ചരിത്രപരമായ വികാസവും, മലയാളസന്ധികളുടെ പ്രത്യേകതകളും,
വര്ണ്ണവികാരത്തില് മലയാളം – തമിഴ് ഭാഷകള്‍ക്കുള്ള ബന്ധവും ഇവിടെ പരിശോധിക്കപെ്പടുന്നു
ണ്ട്. 1944ല്‍ ലീലാതിലകത്തിലെ വ്യാകരണം എന്ന പുസ്തകം പ്രസിദ്ധീകൃതമായി. ലീലാതിലകവും
തമിഴ് വ്യാകരണ ഗ്രന്ഥങ്ങളും, ലീലാതിലകത്തിലെ ഭാഷാപ്രത്യയങ്ങള്‍, ലീലാതിലകം
നാലാംശില്പത്തിലെ ഭാഷാവിജ്ഞാനീയം എന്നീ മൂന്നു പ്രബന്ധങ്ങള്‍ കൂടി അദ്ദേഹം
ലീലാതിലകത്തെപ്പറ്റി എഴുതി. മലയാളഭാഷാചരിത്രത്തെപ്പറ്റി എല്‍.വി.ആര്. എഴുതിയ
പ്രൗഢപ്രബന്ധങ്ങളുടെ കൂട്ടത്തില്‍ പെടുന്നവയാണ് തമിഴ് മലയാളം, ദൂതവാക്യം, എഴുത്തച്ഛന്റെ
ഭാഷ, മിഷണറിഭാഷ തുടങ്ങിയവ. ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകളെ സംബന്ധിച്ച് അദ്ദേഹം രചിച്ച
പ്രബന്ധങ്ങള്‍ യൂറോപ്യന്‍ പണ്ഡിതന്മാര്ക്കിടയില് വ്യാപകമായ ചര്‍ച്ചയ്ക്ക് വിധേയമായിട്ടുണ്ട്
എന്നറിയുന്നു.
കൃതികള്‍
താരതമ്യഭാഷാശാസ്ത്രശൈലിയില് ദ്രാവിഡഭാഷകളെ സമഗ്രമായിക്കണ്ട് അവയ്ക്കുപൊതുവായി ‘എ ദ്രവിഡിയന്‍ എറ്റിമോളജിക്കല്‍ ഡിക്ഷണറി’ എന്ന ബൃഹത്തായ നിഘണ്ടു എഴുതിയ എമനോ, ബറോ എന്നിവര്‍ക്കു് രാമസ്വാമി അയ്യരുടെ അഭിപ്രായനിര്‍ദ്ദേശങ്ങള്‍ വളരെ സഹായകമായി. ഇത്ര നിരന്തരമായി ദ്രാവിഡഭാഷകളുടെ താരതമ്യപഠനത്തില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തി വേറെയില്ലെന്നാണു് അവര്‍ ആ നിഘണ്ടുവിന്റെ ആമുഖത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്.
രാമസ്വാമി അയ്യരുടെ കൃതികളില്‍ ഏറ്റവും മുഖ്യമായതും അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ തന്നെ പ്രസിദ്ധീകരിച്ചതും 1. A brief account of Malayalam Phonetics, 2. Evolution of Malayalam Morphology, 3. Grammar in Lilathilakam എന്നീ മൂന്നു ഗ്രന്ഥങ്ങളാണ്. A primer of Malayalam Phonology, Thirukkural in Malayalam എന്നിവ സമാഹരിച്ച് പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ച് ഖണ്ഡശഃ എഴുതിപ്പുറത്തിറക്കിയതാണെങ്കിലും അവയുടെ സമാഹരണം നടന്നില്ല.1960ല്‍ അണ്ണാമല സര്‍വ്വകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗം ഏതാനും ലേഖനങ്ങള്‍ മിമിയോഗ്രാഫ് ചെയ്തു സമാഹരിച്ചു. 1973ലെ അവരുടെ ദ്രാവിഡഭാഷാശാസ്ത്രഗ്രന്ഥസൂചി അനുസരിച്ച് എല്‍.വി.ആറിന്റേതായി നൂറോളം രചനകള്‍ ഉണ്ട്. ഇതില്‍ മുപ്പതിലധികം മലയാളഭാഷയെ സംബന്ധിച്ചുള്ളവയാണു്. എ. കാമാച്ചിനാതന്ചേര്ത്തതനുസരിച്ച് 200 എണ്ണമെങ്കിലും രാമസ്വാമിയുടെ കൃതികളും ലേഖനങ്ങളുമുണ്ട്.
Leave a Reply Cancel reply