വേണുഗോപാലപ്പണിക്കര്‍. ടി.ബി. (ടി.ബി. വേണുഗോപാലപ്പണിക്കര്‍)
അദ്ധ്യാപകന്, ഭാഷാശാസ്ത്രജ്ഞന്‍, വൈയാകരണന് എന്നീനിലകളില്‍ പ്രശസ്തനായ വേണുഗോപാലപണിക്കര്‍ 1945 ഓഗസ്റ്റ് 2ന് വടക്കന്‍ പരവൂരിനടുത്ത് ഏഴിക്കരയില്‍ ഉളനാട്ട് ബാലകൃഷ്ണപ്പണിക്കരുടേയും തറമേല്‍ മീനാക്ഷിക്കുഞ്ഞമ്മയുടെയും മകനായി ജനിച്ചു.
മഹാരാജാസ് കോളേജില്‍നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദവും (1966) അണ്ണാമലൈ സര്‍വ്വകലാശാലയില്‍നിന്ന് മലയാളത്തില്‍ എം.എ. ബിരുദവും (1968) എടുത്തു. തുടര്‍ന്ന് ഭാഷാശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. സുകുമാര്‍ അഴിക്കോടിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ കേരളപാണിനീയത്തിന്റെ പീഠിക ഒരു വിമര്‍ശനാത്മകപഠനം എന്ന പ്രബന്ധത്തിന് 1981ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നു് ഡോക്ടറേറ്റ് ലഭിച്ചു.1971ല്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ ഉപഗവേഷകനായി ജോലിയില്‍ പ്രവേശിച്ചു. 1973 ല്‍ കലിക്കറ്റ് സര്‍വ്വകലാശാലയില്‍ മലയാളവിഭാഗം അദ്ധ്യാപകന്. 2003-2005 കാലത്ത് അവിടത്തെ വകുപ്പദ്ധ്യക്ഷന്. കണ്ണൂര്‍ യൂണിവേയ്സിറ്റിയില്‍ ഭാഷാ സാഹിത്യവിഭാഗത്തിന്റെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൃതികള്‍
സ്വനമണ്ഡലം (1981)
നോം ചോസ്കി (1987)
ഭാഷാര്‍ത്ഥം (1998)
വാക്കിന്റെ വഴികള്‍ (1999)
ലീലാതിലകം: സാമൂഹികഭാഷാശാസ്ത്രദൃഷ്ടിയി
കൂനന്‍ തോപ്പ്
പുരസ്കാരം
കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എന്‍ഡോവ്മെന്റ് -ഭാഷാര്‍ത്ഥം എന്ന കൃതിക്ക്
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് വിവര്‍ത്തനത്തിന് കൂനന്‍തോപ്പ് എന്ന തമിഴ്നോവലിന്റെ മലയാള പരിഭാഷ
Leave a Reply Cancel reply