വിനയചന്ദ്രന്‍. ഡി. (ഡി. വിനയചന്ദ്രന്‍)
ആധുനിക കവിയായും നോവലിസ്റ്റും കഥാകൃത്തുമായിരുന്നു ഡി. വിനയചന്ദ്രന്‍ (1946 മേയ് 16-2013 ഫെബ്രുവരി 11) കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006ലെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയില്‍ ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അദ്ധ്യാപകനായി. 1993 ല്‍ എം.ജി. യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അദ്ധ്യാപകനുമായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുസമയ സാഹിത്യപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു വിനയചന്ദ്രന്‍.
കൃതികള്‍
ഡി.വിനയചന്ദ്രന്റെ കവിതകള്‍
നരകം ഒരു പ്രേമകവിത എഴുതുന്നു
ദിശാസൂചി, കായിക്കരയിലെ കടല്‍
വീട്ടിലേക്കുളള വഴി
സമയമാനസം
സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങള്‍)
പൊടിച്ചി, ഉപരികുന്ന് (നോവല്‍)
പേരറിയാത്ത മരങ്ങള്‍ (കഥകള്‍)
വംശഗാഥ (ഖണ്ഡകാവ്യം)
കണ്ണന്‍ (മൃണാളിനി സാരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ),
ദിയുടെ മൂന്നാംകര (ലോക കഥകളുടെ പരിഭാഷ)
ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ)
ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരാഖ്യാനം)
ദിഗംബരകവിതകള്‍ (പരിഭാഷ)
യൂണിവേഴ്‌സിറ്റി കോളജ് കവിതകള്‍
കര്‍പ്പൂരമഴ (പി.യുടെ കവിതകള്‍)
ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍
പുരസ്‌കാരങ്ങള്‍
ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം 2006
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1992) 'നരകം ഒരു പ്രേമകവിതയെഴുതുന്നു'
Leave a Reply Cancel reply