വിഗ്രഹങ്ങളെ ഉറപ്പിച്ചുനിറുത്താന്‍ ഉപയോഗിക്കുന്ന പ്രത്യേകകൂട്ട്. ശംഖ് ആറുഭാഗം, ചെഞ്ചല്യം നാലുഭാഗം, കടുക്ക രണ്ടുഭാഗം, കോഴിപ്പരല്, കോലരക്ക്, ആറ്റുമണല്‍, പരുത്തി, പരുത്തിക്കുരു എന്നിവ ഓരോ ഭാഗം വീതം; നെല്ലിക്ക അരഭാഗം എന്നിവയാണ് അഷ്ടബന്ധ സാധനങ്ങള്‍. ഇവയെല്ലാം നന്നായി പൊടിച്ച്, എണ്ണ ചേര്‍ത്തരച്ച് മെഴുകുപാകത്തിലാക്കും. വളരെ ഉറപ്പുള്ള കൂട്ടാണിത്. ക്ഷേത്രങ്ങളില്‍ പഴയ വിഗ്രഹങ്ങള്‍ ഉറപ്പിക്കുമ്പോള്‍ അഷ്ടബന്ധകലശമെന്ന താന്ത്രിക കര്‍മ്മം കൂടി നടത്തുന്നു.