ശങ്കരപീഠത്തില്‍ നിന്ന്
താഴോട്ടു നോക്കുമ്പോള്‍
ദൂരെ കൊല്‌ളൂര്‍
മൂകാംബികാ ക്ഷേത്രം,
ഒരു പൊട്ടുപോലെ.
കാഴ്ചയുടെയും
യാത്രയുടെയും ഒരു
വൃത്തം
പൂര്‍ത്തിയാക്കുന്നു,
കൊല്‌ളൂരില്‍ നിന്ന്
ഉയരങ്ങളില്‍ കുടജാദ്രി,
കുടജാദ്രിയില്‍ നിന്ന്
താഴ്‌വാരത്തില്‍
കൊല്‌ളൂര്‍.

ജീവിതത്തില്‍ അതീവ
ഏകാന്തത തോന്നിയ
കാലത്തായിരുന്നു
എന്റെ കുടജാദ്രി യാത്ര.
എറണാകുളത്തു നിന്നും
രാത്രി ബസില്‍
ഉഡുപ്പിയിലേക്ക്.
പറഞ്ഞുകേട്ടും
വായിച്ചുമറിഞ്ഞ
കൊല്‌ളൂരും
കുടജാദ്രിയും മനസ്‌സില്‍
തുളുമ്പിനിന്നു.
പുലര്‍കാലത്ത്
ഉഡുപ്പിയിലെത്തി.
അവിടെയുള്ള
ശ്രീകൃഷ്ണ ക്ഷേത്രത്തില്‍
ദര്‍ശനം. ശേഷം
കൊല്‌ളുരിലേക്ക്.
യാത്രയിലുടനീളം
കേരളവും
കര്‍ണ്ണാടകവും
തമ്മിലുള്ള സാമ്യം
എന്നെ
അത്ഭുതപെ്പടുത്തി.
ചെമ്പരത്തിപ്പൂവുകള്‍
അതിരിടുന്ന പറമ്പുകളും
വീട്ടുമുറ്റത്ത്
കൊത്തിപെ്പറുക്കുന്ന
പുള്ളിക്കോഴികളും
ഏതോ കേരളഗ്രാമത്തെ
അനുസ്മരിപ്പിച്ചു.
വളരെ പൗരാണികമായ
പ്രാചീന
ക്ഷേത്രമായിരുന്നു
എന്റെ മനസ്‌ളിലെ
മൂകാംബിക. പക്ഷെ
ആധുനികതയുടെ
കടന്നുകയറ്റം എന്നെ
വേദനിപ്പിച്ചു. കാനന
ക്ഷേത്രങ്ങള്‍ അതേ പടി
നിലനിര്‍ത്തണമെന്ന്
ആഗ്രഹിക്കുന്നയാളാണ്
ഞാന്‍. ക്ഷേത്രത്തിനു
പുറത്തുള്ള കോണ്‍ക്രീറ്റു
നിര്‍മ്മിതികളും കച്ചവട
കേന്ദ്രങ്ങളും എന്നെ
അസ്വസ്ഥമാക്കി. പിറ്റേന്ന്
പുലര്‍ച്ചെയായിരുന്നു
കുടജാദ്രിയിലേക്കുള്ള
യാത്ര.