സൗപര്‍ണ്ണികാ തീരത്ത്
ഒരു കുടില്‍ കെട്ടി
ജീവിക്കുന്ന സ്വാമി
വിദ്യാധരാനന്ദയെ
കണ്ടുമുട്ടി.
ഹിമാലയത്തില്‍
ധ്യാനജീവിതം
നയിച്ചതിനുശേഷം
നാല്പതു വര്‍ഷം മുമ്പ്
കൊല്‌ളുരിലെത്തിയ
മലയാളിയായ ഈ
സന്യാസി
കൊല്‌ളൂരിനെക്കുറിച്ച്
കുറെ കാര്യങ്ങള്‍
പറഞ്ഞു.

കൊല്‌ളൂരിനു
സമീപത്തായി,
മാസ്തിക്കട്ടെ എന്ന
സ്ഥലത്ത് ദേവിയുടെ
കാവലാളായ
വനദുര്‍ഗ്ഗയുടെ കാവ്
സവിശേഷമായ
കാഴ്ചയാണ്.
വനദുര്‍ഗ്ഗയുടെ
ചുറ്റിലുമായി മണികളും
കുഞ്ഞുമരത്തൊട്ടിലുകളും
തൂക്കിയിരുന്നു.
സന്താനങ്ങളില്‌ളാത്തവര്‍
ഇവിടെ പ്രാര്‍ത്ഥിച്ചാല്‍
ഫലമുണ്ടാകുമെന്നാണ്
വിശ്വാസം. അങ്ങനെ
സന്താനലബ്ധിയുണ്ടായവ
രാണ് കുട്ടിയുമായി വന്ന്
ഉപകാരസ്മരണയ്ക്കായി
തൊട്ടില്‍
കെട്ടിത്തൂക്കുന്നത്.