ഈ ക്ഷേത്രത്തില്‍ നിന്ന്
ഏതാണ്ട് 200 അടി
ഉയരെയായി ദേവി
സൗന്ദര്യസ്വരൂപിണിയും
കരുണാമയിയുമായി
ആരാധിക്കപെ്പടുന്ന
ഒരു ക്ഷേത്രമുണ്ട്. ഈ
ദേവിയെ സ്തുതിച്ചാണ്
മലയാളത്തിലെ
പ്രസിദ്ധമായ
ജനപ്രിയഗാനം കവി.
കെ. ജയകുമാര്‍
രചിച്ചത്.

ക്ഷേത്രസങ്കേതത്തില്‍ നിന്ന്
പടിഞ്ഞാറോട്ടുള്ള രണ്ടു
പാതകള്‍ കുടജാദ്രി
ശൃംഗത്തിലേക്ക്
നയിക്കുന്നു. വലതു
ഭാഗത്തുള്ള ദൈര്‍ഘ്യം
കുറഞ്ഞ
കാനനപാതയിലൂടെ
സഞ്ചരിച്ചാല്‍
അഗസ്ത്യതീര്‍ത്ഥത്തിലെ
ത്താം. അഗസ്ത്യമുനി
ഇവിടെ തപസ്‌സു
ചെയ്തുവെന്ന്
വിശ്വസിക്കപെ്പടുന്നു.

അഗസ്ത്യതീര്‍ത്ഥം
ഉറപൊട്ടുന്നിടത്തുനിന്ന്
കുറച്ചു മുകളിലായാണ്
ഗണപതി ഗുഹ.
ഗണപതിയുടെ
കൃഷ്ണശിലാവിഗ്രഹമു
ള്ള ഗണപതിഗുഹയില്‍
നിത്യവും പൂജയുണ്ട്.
പൂജാരിയായ സുരേന്ദ്രഭട്ട്
കന്നടച്ചുവയുള്ള
മലയാളത്തില്‍ ഗണപതി
ഗുഹയുടെ വിശേഷങ്ങള്‍
പങ്കിട്ടു.