അമ്മായിക്കു മീശ കിളിര്‍ക്കുമോ.എത്ര അധികാരഭാവം കാണിച്ചാലും അധികാരിയാവില്‌ള. മരുമക്കത്തായത്തറവാടുകളിലെ കാരണവരുടെ
ഭാര്യ കാണിക്കുന്ന വലിപ്പംകാട്ടലിനെ ആകേ്ഷപിക്കുന്ന ചൊല്‌ള്.
അമ്മയ്ക്കുള്ളത്ര സ്‌നേഹം മക്കള്‍ക്കുണ്ടായാല്‍ പേരാലിന്റെ വേര് മോളോട്ട്അമ്മയ്ക്കു മക്കളോടുള്ളത്ര സ്‌നേഹം മക്കള്‍ക്ക് അമ്മയോടില്‌ള. അങ്ങനെ വന്നാല്‍ പേരാലിന്റെ വേര്
മേലോട്ടു പോകും.
 അമ്മയ്ക്കലെ്‌ള അച്ചനെ അറിയൂ അമ്മയ്ക്കാണലേ്‌ളാ അച്ഛന്റെ സ്വഭാവം ശരിക്ക് അറിയുന്നത്. അച്ഛനുമായി അടുത്ത ബന്ധം
അമ്മയെപേ്പാലെ മറ്റാര്‍ക്കുമില്‌ള.
 അമ്മയ്ക്ക് നെല്‌ളിടിച്ചു കൊടുക്കാത്തവള്‍ അമ്മായിയമ്മയ്ക്ക് കല്‌ളിടിക്കും സ്വന്തം വീട്ടില്‍ ഒരു ജോലിയും ചെയ്യാത്ത പെണ്ണ് വിവാഹിതയായി ഭര്‍ത്തൃഗൃഹത്തിലെത്തുന്നതോടെ ഏതു
കടുത്ത ജോലിയും ചെയ്യാന്‍ തയ്യാറാകും.
 അമ്മയ്ക്ക് താലിപണിതാലും തട്ടാന്‍ അരപ്പണവിട കക്കും തട്ടാന്മാരുടെ സ്വഭാവം. അമ്മയ്ക്കു താലി പണിയുകയാണെങ്കിലും അവര്‍ അതില്‍ നിന്നും അല്പം കക്കും.
 അമ്മയ്‌ക്കേ പ്രസവവേദനയറിയൂ അനുഭവിച്ചവര്‍ക്കേ ഓരോന്നിന്റെയും വിഷമങ്ങള്‍ അറിയുകയുള്ളൂ.
 അമ്മവിളയാട്ടം തടുക്കാമോ. വസൂരി രോഗം പിടിപെടുന്നതിന് ‘അമ്മ വിളയാട്ടം’ എന്നു ചില ദിക്കില്‍ പറയാറുണ്ട്. ഈ രോഗം വരുന്നതിനെ പണ്ട്
തടുക്കാന്‍ കഴിഞ്ഞിരുന്നില്‌ള.
 അമ്മാച്ചന്‍ വരുവോളം നിലേ്‌ള വേലി. അമ്മാച്ചനെപ്പറ്റിക്കാന്‍ വേണ്ടിയാണ് പേരിന് വേലികെട്ടിയിരിക്കുന്നത്. ആത്മാര്‍ത്ഥതയില്‌ളാതെ
പണിയെടുക്കുന്ന (കള്ളപ്പണി) സ്വഭാവം.
 അമ്മാവന്റെ കോണത്തുകൂടെ എന്റെ മുണ്ടും. അമ്മാവന്റെ കോണകത്തിന്റെ കൂടെ എന്റെ മുണ്ടും കിടക്കട്ടെ. ഇതിനെപ്പറ്റി ഒരു കഥയുണ്ട്. വീട്ടില്‍
അമ്മായിയുടെ ബന്ധുക്കള്‍ വന്നപേ്പാള്‍ സല്ക്കരിക്കാന്‍ അമ്മായി പായസം ഉണ്ടാക്കാന്‍ തുടങ്ങി. ഇതു
മനസിലാക്കിയ മരുമകന്‍ അടുപ്പത്തെന്താണെന്നു ചോദിച്ചപേ്പാള്‍ കാര്യം മരുമകനെ അറിയിക്കാതിരിക്കാന്‍
അമ്മാവന്റെ കോണകം പുഴുങ്ങുകയാണെന്നു പറഞ്ഞു. ഉടനെ അമ്മായിയെ പറ്റിക്കാന്‍ എന്റെ മുണ്ടും അതിലിടട്ടെ
എന്നു പറഞ്ഞ് അഴിച്ചിട്ടു.

No Comments Yet

Leave a Reply

Your email address will not be published. Required fields are marked *