Archives for October, 2017 - Page 107
സദാനന്ദസരസ്വതി സ്വാമി
ജ: 1907, കണ്ണൂര്‍. ജോ: ഡല്‍ഹി സര്‍വ്വകലാശാലയിലും ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലും ഇംഗ്‌ളീഷ് പ്രൊഫസറായിരുന്നു. സന്ന്യാസം സ്വീകരിക്കും മുമ്പ് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവുമായും ഗാന്ധിജി, നെഹ്‌റു തുടങ്ങിയവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കൃ: യോഗാസനം, വേദാന്തസാരം, ഗീതാവ്യാഖ്യാനം, ഈശാവാസ്യോപനിഷത്ത് തുടങ്ങിയവ. മ:
സദാനന്ദന്‍. ബി.വി. (സദാനന്ദന്‍ വിരിപ്പുകാല)
ജ: , കുമരകം. ജോ: പൊലീസ് വകുപ്പില്‍ സ്‌റ്റേറ്റ് അക്കൗണ്ടന്റ്, കോട്ടയം സഹൃദയ വേദി സെക്രട്ടറി. കൃ: പാദമുദ്രകള്‍ (ജീവചരിത്രക്കുറിപ്പുകള്‍).
സദാനന്ദന്‍ പിള്ള. ജി
ജ: , പെരിനാട്, കൊല്‌ളം. ജോ: സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍. കൃ: ചിലങ്ക (കഥകള്‍), രണ്ടു നീര്‍ത്തുള്ളികള്‍ (ലേഖനങ്ങള്‍), കുട്ടികളുടെ നേതാജി (ബാ.സാ), അരങ്ങത്തു തിളങ്ങിയ ആചാര്യന്മാര്‍ (ജീ.ച). പു: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്.
സദാനന്ദന്‍. പി.ജി.
ജ: , കോട്ടയം, പാല. ജോ: വിദ്യാഭ്യാസ വകുപ്പില്‍ എ.ഇ.ഒ., കൃ: തരിശു നിലങ്ങള്‍ക്കപ്പുറം, വേനലിലെ സ്വപ്നങ്ങള്‍ (നോവല്‍), വഴിമുട്ടിയവര്‍ (കഥകള്‍), ബാലസാഹിത്യ മഞ്ജരി, ആശാന്റെ കാവ്യകഥകള്‍ (ബാ.സാ).
സദാനന്ദന്‍. എസ്.എല്‍. പുരം
മലയാളനാടകവേദിയില്‍ നാടകകൃത്ത്, സംവിധായകന്‍, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെട്ട കലാകാരനാണ് എസ്. എല്‍. പുരം സദാനന്ദന്‍ (ഏപ്രില്‍ 15, 1926 - സെപ്റ്റംബര്‍ 16, 2005. മലയാളസിനിമയ്ക്ക് ആദ്യമായി തിരക്കഥയ്ക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചത് ഇദ്ദേഹത്തിനാണ്. ആലപ്പുഴ ജില്ലയിലെ എസ്.എല്‍ പുരത്താണ്…
സത്യാര്‍ത്ഥി. എം.എന്‍
ഒട്ടേറെ ഉത്തരേന്ത്യന്‍ സാഹിത്യകൃതികളുടെ മനോഹരമായ വിവര്‍ത്തനം കൊണ്ട് മലയാളെ ത്ത ധന്യമാക്കിയ വിപ്‌ളവകാരിയാണ് എം. എന്‍. സത്യാര്‍ത്ഥി. 1913 ഏപ്രില്‍ 13ന് ലാഹോറിലാണ് അദ്ദേഹം ജനിച്ചത്. അച്ഛന്‍ ലാഹോറില്‍ ഉദ്യോഗസ്ഥനായിരുന്ന എം. കൃഷ്ണന്‍. അമ്മ കുഞ്ഞുലകഷ്മി. കൃഷ്ണന്‍ പഞ്ചാബ് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ…
സത്യവ്രതന്‍. കെ.കെ. ആറന്മുള
ജ: , ആറന്മുള. ജോ: അദ്ധ്യാപനം. കൃ: അടയ്ക്കാത്ത പടിവാതില്‍, അവാര്‍ഡ്, അഷ്ടഗാന്ധം, നെല്‍ക്കൂനകള്‍ (കവിത), നാട്ടുവെളിച്ചം (നാടകം), അകഷരഗോപുരം, അങ്കുശം, ഓര്‍മ്മയില്‍ ഒരാള്‍ മാത്രം (നോവല്‍) തുടങ്ങിയവ. മ:
സത്യപ്രകാശം. എം
ജ: കൊല്‌ളം. ജോ: അദ്ധ്യാപനം. കൃ: അനന്തത, ആഴിയുടെ മകള്‍, തകര്‍ന്ന തംബുരു (നോവല്‍), അനശ്വര ചിന്തകള്‍, ഭാസുര ഭാവങ്ങള്‍ (പ്രബന്ധങ്ങള്‍). പു: കാന്‍ഫെഡ് അവാര്‍ഡ്, അദ്ധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ്.
സത്യന്‍ താന്നിപ്പുഴ
ജ: , താന്നിപ്പുഴ. ജോ: പെരുമ്പൂവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ്. കൃ : മറുനാടന്‍ മലയാളിപെ്പണ്ണ് (ചെറുകഥാസമാഹാരം), അമ്മൂമ്മയുടെ കോഴി, ആനപ്പാപ്പാന്‍, കുഞ്ഞാറ്റക്കുരുവികള്‍, സ്വര്‍ണ്ണക്കടുക്കന്‍, മുത്തശ്ശിയുടെ ചിരി (ബാ.സാ) തുടങ്ങിയവ.
സതീഷ്ബാബു പയ്യന്നൂര്‍
ജ: , പയ്യന്നൂര്‍. ജോ: എസ്.ബി.ടി., പനോരമ ടെലിവിഷന്‍ ഡയറക്ടര്‍. കൃ: ഹൃദയദൈവതം, കുടമളണികള്‍ കിലുങ്ങിയ രാവില്‍, മഴയിലുണ്ടായ മകള്‍, വിലാപ വൃകഷത്തിലെ കാറ്റ്, മഞ്ഞസൂര്യന്റെ നാളുകള്‍, ഒരു തൂവലിന്റെ സ്പര്‍ശം (നോവല്‍) തുടങ്ങിയവ.
