Archives for October, 2017 - Page 118
ശ്രീകുമാര്‍. എം.
ജ: , കണ്ണൂര്‍. കൃ: ക്രോധവും കനിവും (ഭര്‍ത്തൃ ഹരിയുടെ ഭാഷാ പ്രശ്‌നം). പു: കേരള സാഹിത്യ അക്കാഡമി ഐസി ചാലക എന്‍വോവ്‌മെന്റ്.
ശ്രീകണ്ഠന്‍ നായര്‍. സി.എന്‍.
ശ്രീകണ്ഠന്‍നായര്‍ ജനിച്ചത് കരുനാഗപ്പള്ളിയില്‍ ചവറയില്‍ 1928 മാര്‍ച്ച് 31 ന്. അച്ഛന്‍ അഭിഭാഷകന്‍ ആയിരുന്ന മടവൂര്‍ നീലകണ്ഠപ്പിള്ള. അമ്മ മാധവിക്കുട്ടിയമ്മ. സ്‌ക്കൂള്‍ വിദ്യാഭ്യാസം നാട്ടില്‍ത്തന്നെ നടന്നു. കോളേജ് വിദ്യാഭ്യാസം തിരുവനന്തപുരത്ത് ആയിരുന്നു. അക്കാലത്ത് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ മുഴുകി അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്‌സിന്റെ…
ശ്രീകണ്ഠന്‍ നായര്‍. എന്‍.
ജ: , അമ്പലപ്പുഴ. ജോ: തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാള്‍, കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി. സെക്രട്ടറി, ട്രേഡ് യൂണിയന്‍ നേതാവ്, ആര്‍.എസ്.പി. സ്ഥാപകരില്‍ ഒരാള്‍, കേരള സാഹിത്യ അക്കാഡമി അംഗം, ലോക്‌സഭാംഗം.…
ശ്യാമള. പി.ആര്‍
ജ: , എറണാകുളം. ജോ: കേരള സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: ശ്യാമാരണ്യം, ഗൗരിമനോഹരി, മനസ്‌സിന്റെ തീര്‍ത്ഥയാത്ര, ശരറാന്തല്‍, രാജവീഥികള്‍, മകയിരം കായല്‍, കാവടിയാട്ടം തുടങ്ങി മുപ്പതില്‍പ്പരം നോവലുകള്‍. മണിപുഷ്പകം, ഹരിശ്രീ, മുത്തുകള്‍, ചിപ്പികള്‍ (കഥകള്‍) തുടങ്ങിയവ. മ:
ശോഭാ വാരിയര്‍
ജ: ദ ചെങ്ങന്നൂര്‍. ജോ: ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് (മദ്രാസി), കൃ: രാമകുണ്ഡം (നോവല്‍), മേഘന (ചെറുകഥ).
ശൈഖ്മുഹമ്മദ് കാരക്കുന്ന്
ജ: , കാരക്കുന്ന്, ജോ: ഇസ്‌ളാമിക് പബ്‌ളിഷിംഗ് ഗൗസ് ഡയറക്ടര്‍. കൃ: ഫറൂഖ് ഉമര്‍, മായാത്ത മുദ്രകള്‍, പാദമുദ്രകള്‍, പ്രവാചകന്മാരുടെ പ്രബോധനം.
ശേഷാദ്രി അയ്യര്‍. പി
ജ: , ഹരിപ്പാട്. ജോ: ഹെഡ്ട്രാന്‍സ്‌ലേറ്റര്‍. കൃ: ശ്രീശങ്കരാചാര്യര്‍, ഭഗവദ്ഗീതാവ്യാഖ്യാനം, മൊണ്ടെയ്‌ന്റെ ഉപന്യാസങ്ങള്‍, സമുദായ ശാസ്ത്രം തുടങ്ങിയവ. മ:
ശേഷന്‍. എന്‍.കെ.
ജ: 1923, ജോ: വാഷിംങ്ടണിലെ ഇന്ത്യാ സപൈ്‌ളമിഷനില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. കൃ: നെഹ്‌റു, ഇന്ദിര, രാജീവ് (ഓര്‍മ്മക്കുറിപ്പുകള്‍). മ:
ശേഷഗിരി പ്രഭു. എം.
ശേഷഗിരിപ്രഭു ജനിച്ചത് തലശേ്ശരിയിലെ ഒരു ഗൗഡസാരസ്വത കുടുംബത്തിലാണ്. ജനനത്തീയതി 1855 ആഗസ്റ്റ് 3. അച്ഛന്‍ മാധവപ്രഭു, അമ്മ ഗൗരീഭായി. ആചാരപ്രകാരമുള്ള പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം, ഇംഗ്‌ളീഷ് പഠനത്തിന് അനുവാദം കിട്ടുന്നതിനുതന്നെ വളരെ കേ്‌ളശിക്കേണ്ടിവന്നു. കോഴിക്കോട്ട് പ്രൊവിന്‍ഷ്യല്‍ സ്‌കൂളില്‍, 1865 ല്‍ അദ്ദേഹം പഠിക്കാന്‍…
ശേഖര്‍. എന്‍.സി.
ജ: , വെങ്ങാന്നൂര്‍. ജോ: 195460 കാലത്ത് രാജ്യസഭാംഗം, സ്വാതന്ത്രസമര സേനാനി, കമ്മ്യൂണിസ്റ്റ്. കൃ: കേരളത്തിലെ വിദേശ മൂലധന മേധാവിത്തം, അഗ്‌നി വീഥികള്‍ (ആത്മകഥ) തുടങ്ങിയവ. മ: 1986, ഡിസംബര്‍.
