Archives for October, 2017 - Page 127
വേണു. ജി.
ജ: പാപ്പനംകോട്. ജോ: നൃത്തകലാദ്ധ്യാപനം. ഇരിങ്ങാലക്കുട നടന കൈരളി സ്ഥാപകന്‍. കൃ: കഥകളിയിലെ കൈമുദ്രകള്‍, കഥകളി മുദ്രാനിഘണ്ടു, അമ്മന്നൂര്‍ മാധവചാക്യാര്‍, എന്റെ കൂടിയാട്ടം സ്മരണകളിലൂടെ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
വേണുഗോപാലപ്പണിക്കര്‍. ടി.ബി. (ടി.ബി. വേണുഗോപാലപ്പണിക്കര്‍)
അദ്ധ്യാപകന്‍, ഭാഷാശാസ്ത്രജ്ഞന്‍, വൈയാകരണന്‍ എന്നീനിലകളില്‍ പ്രശസ്തനായ വേണുഗോപാലപണിക്കര്‍ 1945 ഓഗസ്റ്റ് 2ന് വടക്കന്‍ പരവൂരിനടുത്ത് ഏഴിക്കരയില്‍ ഉളനാട്ട് ബാലകൃഷ്ണപ്പണിക്കരുടേയും തറമേല്‍ മീനാക്ഷിക്കുഞ്ഞമ്മയുടെയും മകനായി ജനിച്ചു. മഹാരാജാസ് കോളേജില്‍നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദവും (1966) അണ്ണാമലൈ സര്‍വ്വകലാശാലയില്‍നിന്ന് മലയാളത്തില്‍ എം.എ. ബിരുദവും (1968) എടുത്തു.…
വേണുഗോപാല്‍. വി (വേണു വി ദേശം)
ജ: , ആലുവ. ജോ: ഗവണ്‍മെന്റ് സര്‍വ്വീസില്‍. കൃ: ആദിരൂപങ്ങള്‍, നിലയില്‌ളാത്ത കാഴ്ചകള്‍, രാത്രിഭൂതം (കവിത) തുടങ്ങിയവ. പു: കേസരി സ്മാരക കവിതാ പുരസ്‌കാരം.
വേണുഗോപന്‍ നായര്‍. എസ്.വി.
ജ: , നെയ്യാറ്റിന്‍കര. ജോ: എന്‍.എസ്.എസ്. കോളേജ് മലയാളം പ്രൊഫസര്‍. കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: രേഖയിലില്‌ളാത്ത ഒരാള്‍, ഒറ്റപ്പാലം, ഭൂമി പുത്രന്റെ വഴി തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
വേണു. കെ. (കെ. വേണു)
ഇന്ത്യയിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ മുന്‍നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായിരുന്നു കെ.വേണു എന്ന കോയമ്പറമ്പ് വേണു (ജനനം: 1945 ഡിസംബര്‍). കേരളത്തിലെ ഇടതു ധൈഷണികരിലൊരാളായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ ഇന്ത്യ (മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) എന്ന സംഘടനയുടെ സെക്രട്ടറിയായിരുന്നു. തൃശൂര്‍ ജില്ലയിലെ…
വേണു. എം.ടി.
ജ: , എടപ്പാള്‍. ജോ: പത്രപ്രവര്‍ത്തനം. കൃ: എം.ടി. വേണുവിന്റെ തിരഞ്ഞെടുത്ത കഥകള്‍, അതിഥി, അഭിനേത്രി.
വെങ്കടാചലയ്യര്‍ കവിയൂര്‍
ജ: , കവിയൂര്‍. ജോ: അദ്ധ്യാപനം. കൃ: മോഹിനീഭ്രമം, ദ്രൗപദി പരിണയം, മൂകാസുരവധം, ലകഷ്മീ കേരളം, രുഗ്മിണീ സ്വയംവരം, പ്രകൃതി തത്വം തുടങ്ങിയവ. മ:
വെങ്കടനാരായണന്‍ (അയ്യാത്തുര ശാസ്ത്രി)
ജ: 1836. ജോ: ഭാഗവത പാരായണം. കൃ: ആര്യമതസഞ്ജീവനി, മതവിവേകദര്‍പ്പണം, വേദാന്ത ദര്‍പ്പണം, മുത്തുലകഷ്മി. പു: ഭാഗവത പൗരാണികള്‍ ബഹുമതി, വീരശൃംഖല. മ: 1911.
വീരരാഘവന്‍ നായര്‍. പി.കെ. (വീരന്‍)
നാടകകൃത്തായിരുന്നു പി.കെ.വീരരാഘവന്‍ നായര്‍. 1917ലാണ് ജനനം. കെ.വി. നീലകണ്ഠന്‍ നായര്‍, പി.കെ. വിക്രമന്‍ നായര്‍ എന്നിവര്‍ക്കൊപ്പം ദക്ഷിണ കേരളത്തില്‍ നാടകരംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. കൃതികള്‍ തൂവലും തൂമ്പയും പുലിവാല്‍ …
വീരകേരളവര്‍മ്മ മഹാരാജാവ്
ജ; 1766 കൊച്ചി രാജകുടുംബം. കൃ: പൂര്‍ണത്രയീശശതകം, ദശാവതാര കല്യാണ സൗഗന്ധികം, കാളീസ്വയംവരം തുടങ്ങിയ ആട്ടക്കഥകള്‍.
