Archives for October, 2017 - Page 151
രാജന്‍. കെ.ആര്‍. (കെ.ആര്‍. ചെത്തല്‌ളൂര്‍)
ജ: മണ്ണാര്‍ക്കാട്. ജോ. ക്‌ളാര്‍ക്ക്. കൃ: അകല്‍ച്ച, ചലച്ചിത്ര ദര്‍പ്പണം, ചലച്ചിത്ര ദര്‍ശനം, ചലച്ചിത്രാര്‍ത്ഥം, നാട്യശാസ്ഥ്രം മുതല്‍ ചിഹ്നശാസ്ത്രം വരെ.
രാജന്‍. എ.ഡി.
ജ: , ആലപ്പുഴ. ജോ: പത്രപ്രവര്‍ത്തനം, സെക്രട്ടേറിയറ്റില്‍ ഭാഷാവിദദ്ധന്‍. കൃ: വേരുകള്‍, അരിപ്രാവ്, നിലാവിന്റെ പൂക്കള്‍ (കഥകള്‍), കടലും നിലാവും, അന്യര്‍ (നോവല്‍).
രാജഗോപാല്‍. സി.ജി.
ജ: മാവേലിക്കര. ജോ: ഹിന്ദി പ്രൊഫസര്‍. കൃ: നാദത്രയം (കവിതാസമാഹാരം), ഭരതബൃഹദ് ചരിത്രം, ഭാരതീയ സംസ്‌കാരത്തിന് ജൈനമതത്തിന്റെ സംഭാവന, ഹിന്ദിമലയാളംഇംഗ്‌ളീഷ് നിഘണ്ടു തുടങ്ങിയവ.
രാജഗോപാല്‍. വി
ജ: കോഴിക്കോട്, ജോ: മാതൃഭൂമിയില്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍. കൃ: ഒരേയൊരു ഉഷ, പറയാത്ത യാത്രാമൊഴി.
രാജഗോപാല്‍ വാകത്താനം
ജ: വാകത്താനം. ജോ: അദ്ധ്യാപനം, പൊതു പ്രവര്‍ത്തനം. കൃ: സംവരണത്തിന്റെ രാഷ്ട്രീയം, അയ്യങ്കാളിയുടെ ചരിത്ര പ്രസകതി, ഭഗവദ്ഗീത, മാനവികതക്ക് ഭീഷണി തുടങ്ങിയവ.
രാജഗോപാലന്‍. ഇ.പി.
ജ: , കാസര്‍കോട്. ജോ: അദ്ധ്യാപനം. കൃ: സ്വപ്നവും ചരിത്രവും (നിരൂപണം), മഹാനായ സാല്‍വദോര്‍ദാലിയുടെ രഹസ്യ ജീവിതം (വിവ).
രാജ് കൃഷ്ണന്‍. വി.
ജ: , പാലക്കാട്. ജോ: അദ്ധ്യാപനം, കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: മൗനം തേടുന്ന വാക്ക്, രോഗത്തിന്റെ പൂക്കള്‍, ആളൊഴിഞ്ഞ അരങ്ങ്, കാഴ്ചയുടെ അശാന്തി, നഗരവും കാഥിക ഭാവനയും, ഭ്രഷ്ടിന്റെ നാനാര്‍ത്ഥങ്ങള്‍.
രാജ് കാവില്‍ (നടരാജന്‍ കെ.എസ്)
ജ: പെരുമ്പിള്ളി, തൃശൂര്‍. ജോ: അദ്ധ്യാപനം. കൃ: ജ്വാലകള്‍, അകഷതം (കവിതാ സമാഹാരം), കനല്‍, ഇന്ദ്രമോകഷം (നാടകം), ഒരിടത്തൊരോത്ത് (ബാ.സാ). പു: ഡോ. അംബേദ്കര്‍ നാഷണല്‍ ഫെലോഷിപ്പ്.
രാഘവവാരിയര്‍ എം.ആര്‍. (എം.ആര്‍.രാഘവവാരിയര്‍)
ചരിത്ര പണ്ഡിതനും അദ്ധ്യാപകനുമാണ് എം.ആര്‍.രാഘവവാരിയര്‍. ഇടയ്ക്കല്‍ ഗുഹാപഠനങ്ങളിലെ ഒരു വിദഗ്ദനാണ്. പഴയ കുറുമ്പ്രനാട്ടില്‍, കൊയിലാണ്ടിക്കടുത്ത് ചേലിയയിലെ മണലില്‍ തൃക്കോവില്‍ വാരിയത്ത് വീട്ടില്‍ 1936ലാണ് ജനനം. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ എം.ഫില്‍ ഗവേഷണബിരുദവും കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് സാഹിത്യത്തില്‍ പി.എച്ച്ഡി.ബിരുദവും…
രാഘവവര്‍മ്മ തമ്പുരാന്‍ പന്തളം.
ജ: പന്തളം. ജോ: അദ്ധ്യാപനം. കൃ: രത്‌നപ്രഭ (മഹാകാവ്യം), ജയഭ്രഥ വധം (ആട്ടക്കഥ), സുകല, പത്മാവതി (ഖണ്ഡകാവ്യം). മ:
