Archives for October, 2017 - Page 168
ഭാസി മടവൂര്‍
ജ: മടവൂര്‍. ജോ: പത്രപ്രവര്‍ത്തനം, നാടക നടന്‍, ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ്. കൃ: മലയാള നാടക സര്‍വ്വസ്വം, ജ്വലിക്കുന്ന മഞ്ഞുകട്ടി, സംഘട്ടനം, നാടകവേദി, അഗ്‌നിശുദ്ധി, തെരീസ, പൊട്ടിയബന്ധങ്ങള്‍, ഡോറിയന്‍ ഗ്രേയുടെ ചിത്രം.
തോപ്പില്‍ ഭാസി
ജ: , വള്ളിക്കുന്നം. ജോ: രാഷ്ട്രീയ പ്രവര്‍ത്തനം, രണ്ടു തവണ നിയമസഭാംഗം, ചലച്ചിത്ര നാടക സംവിധായകന്‍. കൃ: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മുടിയനായ പുത്രന്‍, കൈയും തലയും പുറത്തിടരുത്, അശ്വമേധം, മൂലധനം, സര്‍വ്വേക്കല്‌ള്, പുതിയ ആകാശം പുതിയ ഭൂമി, വിശക്കുന്ന കരിങ്കാലി…
ഭാസി. എം.കെ.
ജ: 1930 വര്‍ക്കല. ജോ: സിംഗപൂരില്‍ വിദ്യാഭ്യാസ വകുപ്പില്‍. കേരള അസോസിയേഷന്‍, ശ്രീനാരായണ മിഷന്‍ എന്നിവയുമായി ബന്ധപെ്പട്ടു പ്രവര്‍ത്തിക്കുന്നു. സിംഗപ്പൂര്‍ ശ്രീനാരായണ മിഷന്‍ അദ്ധ്യകഷന്‍. കൃ: മഴവില്‌ളുകള്‍.
ഭാസ്‌ക്കരപ്പണിക്കര്‍. പി.ടി.
ജ: , അടയ്ക്കാപുത്തൂര്‍. ജോ: അദ്ധ്യാപനം, രാഷ്ട്രീയ പ്രവര്‍ത്തനം, പി.എസ്.സി അംഗം, കേരള സാഹിത്യ അക്കാഡമി അംഗം, മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റ്, എന്‍സൈകേ്‌ളാപീഡിയ തുടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റര്‍, 1983 ല്‍ സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററില്‍ പ്രവര്‍ത്തിച്ചു. ഗ്രന്ഥശാലാ…
ഭാസ്‌ക്കരപിള്ള മീനാടൂര്‍
ജ: , പന്തളം. ജോ: അദ്ധ്യാപനം, ഔദ്യോഗിക ഭാഷാ നിയമ നിര്‍മ്മാണ കമ്മീഷനില്‍ അംഗം. കൃ: പാശ്ചാത്യ വിലാപ കാവ്യങ്ങള്‍, ഇന്ത്യന്‍ ശികഷാനിയമം, ഷേക്‌സ്പിയര്‍ കഥകള്‍ തുടങ്ങിയവ.
ഭാസ്‌ക്കരനുണ്ണി. പി
ജ: കൊല്‌ളം, ഇരവിപുരം. ജോ: അദ്ധ്യാപനം, സാഹിത്യ ഗവേഷണം, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനം. കൃ: പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, വെളിച്ചം വീശുന്നു, കൗസ്തുഭം, ആശാന്റെ വിചാരശൈലി, വള്ളത്തോളിന്റെ കവിത, അന്തര്‍ജനം മുതല്‍ മാധവിക്കുട്ടിവരെ. പു: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പ്.…
ഭാസ്‌ക്കരന്‍ നായര്‍. വി.
ജ: , തിരുവനന്തപുരം. ജോ: ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, കേരള സംഗീത നാടക അക്കാഡമി അംഗം, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി, കേരള ഗ്രന്ഥശാല സംഘം സെക്രട്ടറി, കേരള ഗസറ്റിയേഴ്‌സ് എഡിറ്റര്‍. കൃ: വേണാട്ടു വിശേഷങ്ങള്‍ (ചരിത്രം), ജയിച്ചു പകേഷ,…
ഭാസ്‌ക്കരന്‍ നായര്‍. കെ
ഇടയാറന്മുളയില്‍ 1913 ആഗസ്‌ററ് 25 ന് ജനിച്ചു. റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ സര്‍വ്വേയര്‍ ആയിരുന്ന അയ്ക്കരേത്ത് നാരായണപ്പിള്ളയാണ് അച്ഛന്‍. അമ്മ തെക്കുംകോലില്‍ കാര്‍ത്ത്യായനിഅമ്മ. അച്ഛന്റെ ജോലിസ്ഥലത്ത് വയ്ക്കത്ത് ആണ് പ്രാഥമിക വിദ്യാഭ്യാസം. 1929ല്‍ ചെങ്ങന്നൂര്‍ ഹൈസ്‌കൂളില്‍നിന്നു പത്താം ക്‌ളാസ് ജയിച്ചു. കോളേജ്…
ഭാസ്‌ക്കരന്‍. സി
ജ: , കണ്ണൂര്‍. ജോ: പത്രപ്രവര്‍ത്തനം, ചിന്താ പബ്‌ളിക്കേഷന്‍ എഡിറ്റര്‍. കൃ: മഹാനദി പോലെ മഹാമേരുപോലെ, എ.കെ.ജിയുടെ സഞ്ചാര പഥങ്ങള്‍, ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍, യുവാക്കളും വിപ്‌ളവവും, ഇ.കെ. നായനാര്‍, സമരത്തീച്ചൂളയില്‍, ത്രിപുരയ്ക്കുമേല്‍ ചുവപ്പുതാരം, സ്ത്രീവിമോചനം തുടങ്ങിയവ.
ഭാസ്‌ക്കരന്‍. പി.ജി. (പാങ്ങില്‍ ഭാസ്‌ക്കരന്‍)
ജ: , തൃശൂര്‍. ജോ: താലൂക്കാഫീസ് അറ്റന്‍ഡര്‍. കൃ: വെള്ളിനകഷത്രങ്ങളെ തേടി, ഊന്നുവടികള്‍, സഹയാത്രികള്‍ തുടങ്ങിയ നോവലുകള്‍. അഭിഷേകച്ചടങ്ങിലെ ബാലന്‍, ഓടാമ്പല്‍ (കഥകള്‍).
