Archives for October, 2017 - Page 166
മരയ്ക്കാര്‍. വി.പി.
ജ: ഇടപ്പള്ളി. ജോ: അഭിഭാഷകന്‍, ട്രേഡ് യൂണിയന്‍ നേതാവ്, ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ്, ദേശീയ സെക്രട്ടറി, നിയമസഭാംഗം. കൃ: അമേരിക്കയില്‍, ഒരു ഹജ്ജ് യാത്ര, റഷ്യമംഗോളിയ, രാവണന്റെ രാജ്യത്ത്, ഇറാഖിലൂടെ (യാത്രാവിവരണം), കോണ്‍ഗ്രസും തൊഴിലാളി പ്രസ്ഥാനവും (പഠനം), ഗ്‌ളാഡ് റ്റു മീറ്റ്…
മനോഹരവര്‍മ്മ. എം.ആര്‍
ജ: , കോട്ടയം. ജോ: പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. കൃ: പൊതുമരാമത്ത്, സ്വച്ഛന്ദമായ മരണം, നിസ്‌സാരമായ കുടുംബ പ്രശ്‌നങ്ങള്‍ (കഥകള്‍), അപരന്‍, അരുന്ധതി, മനസ്‌സ് സ്വന്തം (നോവല്‍). പു: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പ്.
മനയ്ക്കലാത്ത. ആര്‍.എം. (രാമന്‍കുട്ടി മേനോന്‍)
ജ: വടക്കാഞ്ചേരി. ജോ: പത്രപ്രവര്‍ത്തനം, എക്‌സ്പ്രസ്, മാതൃഭൂമി എന്നിവയില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും നേതാവായിരുന്നു. കൃ: നുരയും പതയും, വിശ്വമഹാകവി ടാഗോര്‍, മാര്‍ഷല്‍ ടിറ്റോ. മ:
മധുസൂദനവര്‍മ്മ. എം.ആര്‍. (മധു മഞ്ജുളാലയം)
ജ: , തൃക്കാരിയൂര്‍. ജോ: ദൂരദര്‍ശനില്‍ ന്യൂസ് എഡിറ്റര്‍, തുടര്‍ന്ന് ആകാശവാണിയില്‍. കൃ: അപകടമേഖല, ഞങ്ങള്‍ സ്തുതി പാഠകള്‍, ഘോഷയാത്ര (നോവല്‍), ആന്‍ഡമാന്റെ കഥ.
മധുസൂദനന്‍ പിള്ള. എസ്. (കിളിമാനൂര്‍ മധു)
ജ: , വണ്ടന്നൂര്‍. ജോ: സഹകരണ വകുപ്പില്‍ പ്രസ് റിലേഷന്‍ ഓഫീസര്‍. കൃ: സമയ തീരങ്ങളില്‍, മണല്‍ ഘടികാരം (കവിത) തുടങ്ങിയവ.
വി. മധുസൂദനന്‍ നായര്‍
ജ: 1950 ജനുവരി, നെയ്യാറ്റിന്‍കര. ജോ: കോളേജ് പ്രൊഫസര്‍, കേരള സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: നാറാണത്തു ഭ്രാന്തന്‍, ഗാന്ധര്‍വ്വം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
മധുസൂദനന്‍ നായര്‍ നീലമ്പേരൂര്‍
ജ: , കളത്തില്‍. ജോ: വ്യവസായ വകുപ്പില്‍ റിസര്‍ച്ച് ഓഫീസര്‍, കേരള സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: ഇതിലേവരിക, ഉഷസേ്‌സ, ഈറ്റില്‌ളം, ചിത, ഉറങ്ങും മുമ്പ്, അമരന്‍ (കവിതകള്‍), ഫലിത ചിന്തകള്‍ തുടങ്ങിയവ.
മധുസൂദനന്‍. ജി. (ജി. മധുസൂദനന്‍)
കൊല്ലം ജില്ലയിലെ ചെറുമ്മൂട് ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ കെ. ഗോപാലപിള്ള. കൊല്ലം എസ്എന്‍ കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദാനന്തര ബിരുദം നേടി. 1976 ല്‍ ഐ.എ.എസ്സില്‍ പ്രവേശിച്ചു. ഐക്യരാഷ്ട്രസഭയുടെ ജോലി സ്വീകരിച്ച് 1988-92 കാലത്ത് ഭൂട്ടാനിലായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായും…
മധുസൂദനന്‍. എന്‍. (മധു വയ്പന)
ജോ: പത്രപ്രവര്‍ത്തനം. കൃ: സിനിമയുടെ ടെക്‌നിക്ക്, അപ്പന്‍തമ്പുരാന്‍, ചേലനാടന്‍, സി.പി. അച്യുതമേനോന്‍, പുത്തോഴന്‍, അമ്പാടി നാരായണപെ്പാതുവാള്‍ തുടങ്ങിയവ.
മധു ഇറവങ്കര
ജ: മാവേലിക്കര. ജോ: അദ്ധ്യാപനം, ചലച്ചിത്ര സഹ സംവിധാനം. കൃ: സ്നാനഘട്ടങ്ങള്‍.
