Archives for October, 2017 - Page 169
ഭാസ്‌ക്കരന്‍. പി
ജ: , കൊടുങ്ങല്‌ളൂര്‍ പുല്‌ളൂറ്റ്. ജോ: ആകാശവാണി പ്രൊഡ്യൂസര്‍, ചലച്ചിത്ര സംവിധായകന്‍, ഗാനരചയിതാവ്. കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി, ചെയര്‍മാന്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍, മലയാള ചലച്ചിത്ര പരിഷത്ത് പ്രസിഡന്റ് തുടങ്ങിയ പല പദവികളും വഹിച്ചു. കൃ: ഒറ്റക്കമ്പിയുള്ള തംബുരു, ഓര്‍ക്കുക…
ഭാസ്‌കരന്‍. ടി. (ടി. ഭാസ്‌കരന്‍)
സംസ്‌കൃതപണ്ഡിതന്‍, അധ്യാപകന്‍, വ്യാഖ്യാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് ഡോ.ടി. ഭാസ്‌കരന്‍.1929 ഓഗസ്റ്റ് 20ന് ഇരിങ്ങാലക്കുടയിലെ ഒരു കര്‍ഷകകുടുംബത്തിലാണ് ടി. ഭാസ്‌കരന്‍ ജനിച്ചത്. അച്ഛന്‍ തറയില്‍ തെയ്യന്‍, അമ്മ ഇടച്ചാലില്‍ ഇറ്റായ. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദം നേടി. സംസ്‌കൃതത്തിലും മലയാളത്തിലും…
ഭാസ്‌കരന്‍. കെ.ആര്‍
ജ: പുതുക്കാട്, തൃശൂര്‍. ജോ: രാഷ്ട്രീയ പ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം, 1947 ല്‍ ചിത്രഭാനു മാസിക ആരംഭിച്ചു. കൊച്ചി എസ്.എന്‍.ഡി.പി. യോഗത്തിലും കോണ്‍ഗ്രസിലും വളരെക്കാലം പ്രവര്‍ത്തിച്ചു. വ്യവസായി, പഞ്ചായത്തംഗം. കൃ: ധീരവനിത, വീരതരുണി, രാജകേസരി, രണ്ട് ധീരാത്മാക്കള്‍, പ്രേമാങ്കുരം, കഥാരത്‌നമാലിക തുടങ്ങിയവ.…
ഭാര്‍ഗ്ഗവന്‍ പിള്ള. ജി
തൂ:നാ: ജി. മംഗലന്‍. ജ: , പന്തളം. ജോ: ആകാശവാണിയില്‍ എഡിറ്റര്‍, തുടര്‍ന്ന് പ്രൊഡ്യൂസര്‍, നാടന്‍ കലാ അക്കാഡമി ചെയര്‍മാന്‍. കൃ: കാക്കാരിശ്ശി നാടകം, മലബാറിലെ പാണന്‍ പാട്ടുകള്‍, പൊറാട്ടു നാടകവും മറ്റും, പാണപ്പാട്ടുകള്‍, പ്രകൃതിയുടെ മടിത്തട്ടില്‍, പ്രകൃതിയുടെ വികൃതി, മതിലേറി,…
ഭാര്‍ഗ്ഗവന്‍ ആര്യാട്
ജ: , ജോ: പത്രപ്രവര്‍ത്തകന്‍, ഫോട്ടോഗ്രാഫര്‍, ചിത്രരചന, നാടക രചന, സംവിധാനം. കൃ: നാടക സാഹിത്യം ഒരു തിരനോട്ടം, രംഗവേദി, മലയാള നാടക കലാകാരന്മാര്‍, വിശ്വനാടക വേദിയിലെ നകഷത്രങ്ങള്‍. പു: കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്.
ഭാര്‍ഗ്ഗവന്‍. ജി (ജി. അഴീക്കോട്)
ജ: തിരുവനന്തപുരം. ജോ: ചിത്രകലാ, അദ്ധ്യാപനം, 1971 മുതല്‍ മ്യൂസിയം ആര്‍ട്ട് ഗ്യാലറിയില്‍ ചീഫ് ആര്‍ട്ടിസ്റ്റ്. കൃ: രേഖാചിത്ര രചന, വരയില്‍ വിരിയുന്ന ചിരി, ചിത്രകല ഒരു പ്രായോഗിക പഠനം, അലങ്കാര ചിത്രകല, കളിമണ്‍ ശില്പ ശാല തുടങ്ങിയവ.
ഭാരതി ഉദയഭാനു
ജ: , കായകുളം. എ.പി. ഉദയഭാനുവിന്റെ ഭാര്യ. ജോ: 1952 മുതല 1962 വരെ രാജ്യസഭാംഗം. കൃ: അടുക്കളയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് (രണ്ട് ഭാഗം), ഓര്‍മ്മകളിലെ നെഹ്‌റു. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ:
ഭാഗ്യലകഷ്മി. എസ്.
ജ: , തിരുവനന്തപുരം. സംഗീതത്തില്‍ ഡോക്ടറേറ്റ്. ജോ: സര്‍വ്വവിജ്ഞാന കോശത്തില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, തുടര്‍ന്ന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍. കൃ: പഞ്ചരത്‌ന കൃതികള്‍, കര്‍ണ്ണാടക സംഗീത പാഠശാല, താളമേളം തുടങ്ങിയവ.
ഭാഗീരഥിയമ്മ തമ്പുരാന്‍. എം.
ജ: , മാവേലിക്കര. കേരളപാണിനി എ.ആര്‍. രാജരാജവര്‍മ്മയുടെ മകള്‍. കൃ: വനവാസ സ്മരണകള്‍, കനകം, എ.ആര്‍. രാജരാജവര്‍മ്മ (ജീ.ച). മ:
ഭവത്രാതന്‍ നമ്പൂതിരിപ്പാട്. (മുത്തിരിങ്ങോട്ട്)
ജ: ഒറ്റപ്പാലം. ജോ: യോഗകേഷമസഭയുടെ പ്രവര്‍ത്തനം, മംഗളോദയത്തിന്റെ മുഖ്യപ്രവര്‍ത്തകരില്‍ ഒരാള്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ്. കൃ: അച്ഛന്റെ മകള്‍, പൂങ്കുല, മറുപുറം, ആത്മാര്‍പ്പണം തുടങ്ങിയവ. മ:
