Archives for October, 2017 - Page 174
ബാലന്‍ പുനലൂര്‍
ജ: പുനലൂര്‍. ജോ: അദ്ധ്യാപനം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസര്‍, കൃ: പുനലൂര്‍ ബാലന്റെ കവിതകള്‍, കോട്ടയിലെ പാട്ട്, മൃതസഞ്ജീവനി, അരം, രാമന്‍ രാഘവന്‍ തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ:
ബാലന്‍ പയ്യപ്പിള്ളി
ജ: മഞ്ഞുമ്മല്‍, കൊച്ചി. ജോ: രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനം. കൃ: ആലുവാപ്പുഴ പിന്നെയും ഒഴുകി, മായാത്ത സ്മരണകള്‍, മങ്ങാത്ത മുഖങ്ങള്‍, ആലുവാ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആദ്യനാളുകള്‍.
ബാലന്‍ തിരുവാര്‍പ്പ്. (ബാലകൃഷ്ണന്‍ നായര്‍ പി.എന്‍)
ജ: തിരുവാര്‍പ്പ്, ജോ: പത്രപ്രവര്‍ത്തനം (മലയാള രാജ്യം). കൃ: അടിമ, സോഷ്യലിസവും ജയപ്രകാശും, സര്‍ദാര്‍ പട്ടേല്‍, രാജന്‍ ബാസു തുടങ്ങിയവ. മ:
ബാലന്‍. ഇ. മണിയൂര്‍
ജ: മണിയൂര്‍. ജോ: അദ്ധ്യാപനം. കൃ: ചുടല, ഇവരും ഇവിടെ ജനിച്ചവര്‍, എത്രയും പ്രിയപെ്പട്ടവര്‍ (നോവല്‍), ശവദാഹം, പുന്നാരമോന്‍, അമ്മത്തമ്പു, വയസ്‌സിന്റെ നിറം തുടങ്ങിയവ.
ബാബുഭരദ്വാജ്
മാദ്ധ്യമ പ്രവര്‍ത്തകനും, നോവലിസ്റ്റുമാണ് ബാബു ഭരദ്വാജ്. മികച്ച നോവലിനുള്ള 2006ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിനു ലഭിച്ചിട്ടുണ്ട്. മീഡിയാ വണ്‍ ടിവി പ്രോഗ്രാം എഡിറ്റര്‍ ആയി ജോലി ചെയ്യുന്നു. ജനനം 1948ല്‍ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍.…
ബാബു പോള്‍. ഡി. (ഡി. ബാബു പോള്‍)
എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍.ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററും, സ്‌പെഷ്യല്‍ കലക്റ്ററുമായി പ്രവര്‍ത്തിച്ചു. ഇടുക്കി ജില്ല നിലവില്‍ വന്ന 1972 മുതല്‍ 1975 വരെ ഇടുക്കി ജില്ലാ കളക്റ്ററായിരുന്നു. 1941ല്‍ എറണാകുളം ജില്ലയിലെ…
ബാബു ചെങ്ങന്നൂര്‍ (കെ.എസ്. നൈനാന്‍)
ജ: ചെങ്ങന്നൂര്‍. ജോ: 1958 മുതല്‍ മലയാള മനോരമയില്‍. മനോരമയുടെ യുദ്ധകാര്യ ലേഖകനായിരുന്നു. പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. കൃ: കുഴിതോണ്ടി, ചോരയും ചെങ്കോലും (നോവല്‍), ഉരുള്‍പൊട്ടല്‍, കിഴക്കൊരു നകഷത്രം. മ:
ബാബു കുഴിമറ്റം
ജ: , തിരുവല്‌ള. ജോ: സാഹിത്യ രചന, പൊതു പ്രവര്‍ത്തനം, കേരള ബുക്ക് മാര്‍ക്ക് സെക്രട്ടറി. കൃ: ചത്തവന്റെ സുവിശേഷം, യൂഹനോന്‍ളൂവിസിന്റെ പ്രാവുകള്‍ (ചെറുകഥ), കുരുതി (നോവലെറ്റ്).
ബഷീര്‍ തലേക്കുന്നില്‍
ജ: 1946. ജോ: രാഷ്ട്രീയ പ്രവര്‍ത്തനം, 1972 മുതല്‍ കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം. 1977 നിയമസഭാംഗം, രാജ്യസഭാംഗം, രണ്ടു തവണ ലോക്‌സഭാംഗം, ലോക സഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി അംഗം. കൃ: വെളിച്ചം കൂടുതല്‍ വെളിച്ചം (ലേഖന സമാഹാരം).
ബഷീര്‍. എം.എം.
ജ: പേട്ട, തിരുവനന്തപുരം. ജോ: വിവിധ കോളേജുകളില്‍ പ്രൊഫസര്‍, കോഴിക്കോട് യൂണിവേഴ്‌സിറ്റി മലയാളം പ്രൊഫസര്‍, കേന്ദ്രകേരള സാഹിത്യ അക്കാഡമി അംഗം. കൃ: വിളക്കെവിടെ വെളിച്ചമെവിടെ, ആശാന്റെ പണിപ്പുര, കവിതയില്‍ ചില പ്രശ്‌നങ്ങള്‍, സമീകഷണം, എം.ടികഥയും പൊരുളും, കുമാരനാശാന്റെ രചനാശില്പം തുടങ്ങിയവ.…
