Archives for October, 2017 - Page 189
നാരായണന്‍ നായര്‍. പി (തൂ:നാ: പി.എന്‍)
ജ: ചേലക്കര, തൃശൂര്‍. ജോ: അല്പകാലം അദ്ധ്യാപനം. തുടര്‍ന്ന് പത്രപ്രവര്‍ത്തനം. മാതൃഭൂമി, ദേശാഭിമാനി എന്നിവയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. കൃ: മാര്‍ക്‌സിസ്റ്റ് അര്‍ത്ഥ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍, മാര്‍ക്‌സിസം, അതിന്റെ പേരും വീര്യവും, അരനൂറ്റാണ്ടിലൂടെ (ആത്മകഥ). മ:
നാരായണന്‍ നായര്‍. പി.
ജ: നെന്മാറ. ജോ: അദ്ധ്യാപനം, നെന്മാറ പഞ്ചായത്തു പ്രസിഡന്റ്, കൊച്ചി ഭാഷാ പരിഷ്‌കരണ കമ്മിറ്റി അംഗം. കൃ: ഭൂപാല മംഗളം, മണിമേഖല, ചിലപ്പതികാരംൃ ശ്രീസ്തുതി, കാര്‍ത്തികമാസ മാഹാത്മ്യം തുടങ്ങിയവ.
നാരായണന്‍ നായര്‍ പാലാ
ജ: പാലാ. ജോ: അല്പകാലം സൈനിക സേവനം, തുടര്‍ന്ന് കോളേജധ്യാപകന്‍, കേരള സര്‍വ്വകലാശാല പ്രസിദ്ധീകരണ വിഭാഗം മേധാവി, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി. കൃ: അമൃതകല, ജീവിതകാഹളം, കൈരളീ മുരളി, വിളക്കുകൊളുത്തു, പൗര്‍ണ്ണം, സമരമുഖത്ത്, കേരളം വളരുന്നു തുടങ്ങിവ. പു: കേരള…
നാരായണന്‍ നമ്പ്യാര്‍. കെ.സി.
ജ: പുലക്കാട്ടു മഠം. ജോ: കോവിലകം കാര്യസ്ഥന്‍. കവനോദയത്തിന്റെ സൂത്രധാരന്‍, മലയാള മനോരമ, ഭാഷാപേഷിണി എന്നിവയില്‍ സഹ പത്രാധിപര്‍. കുറച്ചുകാലം 'ഭാരതകേസരി' നടത്തി. കൃ: വടക്കന്‍ ചക്കീചങ്കരം, കല്യാണീ കല്യാണം, ഭാരത പ്രവവാശം, മുനിസിപ്പു ഭാരതം തുടങ്ങിവ. പു: സരസ കവി…
നാരായണന്‍ നമ്പൂതിരിപ്പാട്, (ഒ.എം.സി)
ജ: വെള്ളിനേഴി, ഒറ്റപ്പാലം. ജോ: അദ്ധ്യാപനം, സമുദായപരിഷ്‌കര്‍ത്താവ്, നമ്പൂതിരി യുവജനസംഘം സെക്രട്ടറി, പ്രസിഡന്റ്, മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അംഗം, വെള്ളിനേഴി പഞ്ചായത്തു പ്രസിഡന്റ്, കലാമണ്ഡലം ഭരണസമിതി അംഗം ഉണ്ണിനമ്പൂതിരി, യോഗകേഷമം എന്നിവയുടെ പത്രാധിപര്‍. കൃ: സ്‌നാപക ചരിതം, ഗുരുവായൂരപ്പന്‍ (ആട്ടക്കഥ), കണ്ണീര്‍മൊഴികള്‍…
നാരായണന്‍ നമ്പൂതിരി ശീവൊള്ളി
ജ: വയല്‍ക്കര, ആലുവ. ജോ: സാഹിത്യ പ്രവര്‍ത്തനം, ചികിത്സ. കൃ: സാരോപദേശ ശതകം, മദന കേതന ചരിതം, ദാത്യുഹ സന്ദേശം, ഒരു കഥ, ദുസ്പര്‍ശാ നാടകം, സൈന്ധവധം (ആട്ടക്കഥ). മ:
നാരായണന്‍ നമ്പൂതിരി മഴമംഗലം
ജ: 1525 പെരുവനം, തൃശൂര്‍. പാറമേക്കാവ് കേഷത്രത്തില്‍ ശാന്തിക്കാരനായിരുന്നു. ഈറകത്തു ഭഗവതിയുടെ ഭക്തന്‍, കൊച്ചി മഹാരാജവിന്റെ ആശ്രിതനായിരുന്നു. ജ്യോതിഷ പണ്ഡിതന്‍. കൃ: നൈഷധം, രാജരത്‌നാവലീയം, ബാണയുദ്ധം, ദാരുകവധം തുടങ്ങിയവ. മ: 1595.
നാരായണന്‍ നമ്പൂതിരി കൈതപ്രം
ജ: കൈതപ്രം, കണ്ണൂര്‍. ജോ: പൗരോഹത്യം, ജ്യോത്സ്യം, തച്ചുശാസ്ത്രം. കൃ: നവഗ്രഹസ്‌തോത്ര വ്യാഖ്യാനം, ആശൗച ദീപിക വ്യാഖ്യാനം, മനുഷ്യാലയ ചന്ദ്രികാ വ്യാഖ്യാനം, ജ്യോതിഷ പ്രകാശിക.
നാരായണന്‍ നമ്പൂതിരി ഇടവട്ടിക്കാട്
ജ: 1728 കുന്നത്തുനാട്, തിരുവിതാംകൂര്‍ ധര്‍മ്മരാജാവിന്റെ ആശ്രിതന്‍, കൊച്ചി രാമവര്‍മ്മ മഹാരാജാവിന്റെയും വീരകേരള വര്‍മ്മ രാജാവിന്റെയും സദസ്യനായിരുന്നു. കൃ: രുഗ്മിണി സ്വയംവരം, രുഗ്മാംഗദചരിതം. മ: 1815.
