Archives for October, 2017 - Page 234
ലക്ഷ്മിതാളം
കേരളീയമായ ഒരു താളവിശേഷം. കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍പ്പാട്ടില്‍ ലക്ഷ്മിതാളത്തെപ്പറ്റി പറയുന്നുണ്ട്. അത് പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. കിതാരം തുള്ളലില്‍ താളമാലികപോലെ പ്രയോഗിച്ച ഏഴുതാളങ്ങളിലൊന്നാണിത്. പടയണിപ്പാട്ടിലും മറ്റും ലക്ഷ്മിതാളം പ്രയോഗിച്ചുകാണാം. ഈ താളത്തിന്റെ ലക്ഷണം നമ്പ്യാര്‍ ഹരിണീസ്വയംവരം ശീതങ്കന്‍തുള്ളലില്‍ ഒരിടത്തു പറയുന്നുണ്ട്. 'ഇരുപതു മാത്രക'ളതിനുണ്ടെന്നു…
രോഗിലേപനം
ക്രൈസ്തവരുടെ കൂദാശകളിലൊന്ന്. രോഗവും മരണവും ഉണ്ടാകുന്നത് പാപഫലമാണെന്നാണ് ക്രൈസ്തവ വിശ്വാസം. മരണകാരണമായ രോഗാവസ്ഥയില്‍ പാപമോചനം ലഭിക്കുന്നതിനും പ്രസാദവരം നല്‍കുന്നതിനുമായി നടത്തപ്പെടുന്നതാണ് രോഗിലേപനം. പുരോഹിതനാണ് ഈ കര്‍മം നടത്തുക. വെഞ്ചരിച്ച തൈലം രോഗിയുടെ നെറ്റിയില്‍ കുരിശാകൃതിയില്‍ പൂശുകയെന്നത് ഇതിന്റെ മുഖ്യഭാഗമാണ്. രോഗിക്ക് ആശീര്‍വാദങ്ങളും…
രുദ്രാക്ഷം
ഔഷധവീര്യമുള്ള രുദ്രാക്ഷം ദിവ്യമായ പുരാസങ്കല്പം കൊണ്ടും ഭക്തിയുടെ പരിവേഷം കൊണ്ടും ശ്രദ്ധേയമാണ്. ശിവനു മാത്രമല്ല ഏതു ദേവനും അതിഷ്ടമത്രെ. മരണഭീതി അകറ്റാന്‍ രുദ്രാക്ഷത്തിനു കഴിയുമെന്ന് 'ശിവപുരാണ'ത്തില്‍ പറയുന്നു. നെല്ലിക്കയോളം മുഴുപ്പുള്ള രുദ്രാക്ഷം ശ്രേഷ്ഠമാണ്. രുദ്രാക്ഷത്തിന് ചാതുര്‍ വര്‍ണ്യസങ്കല്‍പ്പമുണ്ടത്രെ. കൂടാതെ, അവയ്ക്ക് മുഖവും…
രാഹുകാലം
പകലിനെ എട്ടായി ഭാഗിച്ചാല്‍ സൂര്യാദികളായ ഗ്രഹങ്ങളുടെ ഉദയകാലമാണ് ഓരോഭാഗവും. ഓരോ ആഴ്ചയും അതതു വാരാധിപന്റെ ഉദയമാണ് ആദ്യം. ഞായറാഴ്ച പകലിന്റെ എട്ടാംഭാഗത്തിലും, തിങ്കളാഴ്ച ഏഴാംഭാഗത്തിലും, ചൊവ്വാഴ്ച ആറാം ഭാഗത്തിലും, ബുധനാഴ്ച അഞ്ചാം ഭാഗത്തിലും, വ്യാഴാവ്ച നാലാംഭാഗത്തിലും, വെള്ളിയാഴ്ച മൂന്നാംഭാഗത്തിലും, ശനിയാഴ്ച രണ്ടാംഭാഗത്തിലും…
രാശിപ്പലക
പണ്ടത്തെ ഒരു സ്വര്‍ണ്ണനാണയമാണ് 'രാശി'. വളരെ ചെറിയ നാണയമായതിനാല്‍ എണ്ണാന്‍ പ്രയാസമുണ്ടാകും. അതിനാല്‍ 'രാശിപ്പലക' എന്ന ഉപകരണം കൊണ്ട് അളക്കുകയാണ് ചെയ്യുക. പലകയില്‍ 'രാശി'യുടെ പലിപ്പത്തിലുള്ള നിശ്ചിതകുഴികള്‍ ഉണ്ടാകും. അതിലിട്ട് വടിച്ചാല്‍ കൃത്യമായ എണ്ണം ലഭിക്കും.
രാവണബലി
മന്ത്രവാദപരമായ ഒരു ബലികര്‍മം. അന്ത്യയാമത്തില്‍ കഴിക്കുന്നതുകൊണ്ടാണ് ഈ പേര്‍(രാവ്+അണ+ബലി) ലഭിച്ചത്. പല മന്ത്രലാദക്രിയകളുടെയും അന്ത്യത്തില്‍ രാവണബലി ചെയ്യാറുണ്ട്. മലയരുടെ ഒരു മന്ത്രവാദപ്പാട്ടില്‍ ഈ ബലികര്‍മ്മത്തെക്കുറിച്ചുള്ള സൂചനയുണ്ട്.
രാമശേ്ശരി ഇഡ്ധലി
ഒരുനാട്ടു പെരുമ. പാലക്കാടു ജില്ലയിലെ രാമശേ്ശരി എന്ന പ്രദേശം ഇഡ്ധലിയുെട പേരില്‍ പ്രശസ്തി നേടിയിരിക്കുന്നു. തമിഴ് വംശജരായ മുതലിയാര്‍ എന്ന വിഭാഗക്കാരാണ് ഈ പലഹാരം ഉണ്ടാക്കുന്നതില്‍ വൈദഗ്ധ്യമുള്ളവര്‍. കുഴമ തുടങ്ങിയ നല്ലയിനം അരിയാണ് അതിനുപയോഗിക്കുക. മണ്‍പാത്രങ്ങളാണ് അതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
രാപ്പാട്ട്
ഈതിബാധകളും രോഗങ്ങളും തീര്‍ക്കുവാനുള്ള ഒരു മന്ത്രവാദകര്‍മം. രാത്രിയില്‍ പാട്ടുപാടികൊണ്ടുള്ള പരിപാടിയായതുകൊണ്ടാണ് രാപ്പാട്ട് എന്ന് പറയുന്നത്. മകരം ഇതുപത്തിയൊമ്പതാം തീയതി രാത്രി മുതലാണ് ഇത് നടത്തുക. മൂന്ന് നാല് പേരടങ്ങിയ സംഘം ഭവനംതോറും പറകൊട്ടിപ്പാടിക്കൊണ്ടുപോകും. പിണി തീര്‍ക്കുകയെന്നാണ് സങ്കല്‍പം. പാടുന്നവര്‍ക്ക് വീടുകളില്‍ നിന്ന്…
രക്ഷായന്ത്രം
ദുര്‍ബാധകളില്‍ നിന്ന് ശരീരത്തെയും മറ്റും രക്ഷിക്കുന്ന മാന്ത്രികയന്ത്രം. മാന്ത്രികയന്ത്രങ്ങളില്‍ ചിലവ സ്ഥാപനത്തിലുള്ളതാണ്. ചിലവ ധാരണയന്ത്രങ്ങളാണ്. ചിലത് വെച്ചുപൂജിക്കുന്നവയാണ്. ദേഹരക്ഷായന്ത്രം, സ്ഥലരക്ഷായന്ത്രം, ഗൃഹരക്ഷായന്ത്രം എന്നിങ്ങനെ രക്ഷായന്ത്രങ്ങള്‍ പലതരം.
രക്ഷസ്‌സ്
അപമൃത്യു പ്രാപിച്ചവരുടെ ആത്മാവ്. ബ്രഹ്മരക്ഷസ്‌സ്, ബ്രഹ്മരാക്ഷസി, ഗോരക്ഷസ്‌സ്, മാര്‍ജാരരക്ഷസ്‌സ് മുതലായവ. ബാധകളെ ഗൃഹങ്ങളായി തിരിച്ചതില്‍ രക്ഷോബാധകളെ പ്രത്യേകം ഗൃഹമായി പരിഗണിച്ചിട്ടുണ്ട്.
