Archives for October, 2017 - Page 236
നൂറും പാലും
നാഗപ്രതീക്കുവേണ്ടി ചെയ്യുന്ന ഒരു കര്‍മ്മമാണ് 'നൂറും പാലും കൊടുക്കല്‍'. സര്‍പ്പബലി, സര്‍പ്പപ്പാട്ട്, നാഗപ്പാട്ട്, കുറുന്തിനിപ്പാട്ട് തുടങ്ങിയ കര്‍മ്മങ്ങള്‍ക്കെല്ലാം നൂറും പാലും കൊടുക്കുന്ന ചടങ്ങുണ്ട്. പാല്, ഇളനീര്‍, കദളിപ്പഴം, അരിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത മിശ്രിതമാണ് 'നൂറും പാലും'. ചിലര്‍ അരിപ്പൊടിക്കു പകരം…
നീലകേശി
കെന്ത്രോന്‍പാട്ട് എന്ന അനുഷ്ഠാനപരമായ ഗര്‍ഭബലി കര്‍മ്മത്തിന് കെട്ടിപ്പുറപ്പെടുന്ന ഒരു തെയ്യം. നെറ്റിയില്‍ മനയോല കൊണ്ടുള്ള തൊടുകുറി, തലപ്പാളി, ചുറ്റുംകെട്ട്, പട്ടം, കൊമ്പോലക്കാത്, മുഖത്തുതേപ്പ്, കാണിമുണ്ടുടുപ്പ് എന്നിവയാണ് ഈ കോലത്തിന്റെ വേഷവിധാനം. മറ്റ് മെയ്യലങ്കാരങ്ങളും ഉണ്ടാകും. വലതുകൈയില്‍ മണി പിടിച്ചിരിക്കും. പ്രായേണ ബാലന്മാരാണ്…
നീരാജനം
താന്ത്രികമായ ഒരു മംഗളോപചാരം. ഒരുതരം ദീപാരാധനയാണത്. തിരിയുഴിച്ചില്‍ എന്ന് അതിനര്‍ത്ഥമുണ്ട്. ഉണക്കലരി, നാളികേരം, കറുക എന്നിവയാണ് നീരാജനീയം. അരിനിറച്ച താലത്തില്‍ നാളികേരമുടച്ചുവച്ച് അതില്‍ നെയ്യിട്ട് ദീപം കൊളുത്തി, കറുക തുടങ്ങിയ മംഗളവസ്തുക്കള്‍ താലത്തില്‍ വച്ച് ഉഴിക്കുകയാണ് നീരാജനത്തിന്റെ സമ്പ്രദായം.
നിറമാല
ക്ഷേത്രങ്ങളിലെ ഒരാഘോഷം. ക്ഷേത്രനടയില്‍ നിറയെ പൂമാലകളും വിളക്കുകളും തൂക്കിയിടും. പഞ്ചവാദ്യത്തോടെ വിശേഷപൂജകളുണ്ടാവും. പായസം, നെയ്യപ്പം തുടങ്ങിയ വിശേഷനിവേദ്യങ്ങളും വേണം. ഉത്തരകേരളത്തിലെ ഭഗവതീക്ഷേത്രങ്ങളില്‍ നവരാത്രിക്കും ശിവക്ഷേത്രങ്ങളില്‍ ശിവരാത്രിക്കും നിറമാല പതിവാണ്.
നിറപറ
ഒരു മംഗളാചാരമാണ് 'നിറപറ' വയ്ക്കല്‍. പറയിലും ഇടങ്ങഴിയിലും നിറയെ നെല്ലും, നാഴിയില്‍ അരിയും വയ്ക്കും. തെങ്ങിന്‍പൂക്കുല പറയില്‍ കുത്തിവയ്ക്കാറുണ്ട്. കാവുകളിലും ഗൃഹങ്ങളിലും നടത്താറുള്ള പല അനുഷ്ഠാന കര്‍മ്മങ്ങള്‍ക്കും പൂജകള്‍ക്കും നിറപറ പതിവുണ്ട്. 'പാന' തുടങ്ങിയവയ്ക്ക് നിറപറ ഒഴിച്ചുകൂടാത്തതാണ്. മധ്യകേരളത്തില്‍ 'പറയെടുപ്പ്' എന്നൊരു…
നിറ
പുത്തന്‍ നെല്‍ക്കതിര്‍ നല്ല മുഹൂര്‍ത്തം നോക്കി ഗൃഹങ്ങളില്‍ കയറ്റി പൂജിക്കുന്ന ഉര്‍വരതാനുഷ്ഠാന കര്‍മമാണ് 'നിറ, 'ഇല്ലം നിറ. നെല്‍ക്കതിര്‍, ശ്രീഭഗവതിയാണെന്നാണ് വിശ്വാസം. 'നിറോല'വും നെല്‍ക്കതിരും പൂജിച്ച് ഗൃഹത്തിനുള്ളിലും പുറത്തും അലങ്കരിക്കും. വട്ടപ്പലമെന്ന കാട്ടുചെടിയുടെ ഇല, മുളയുടെ ഇല, അരയാലില, ആലില, മാവില,…
സ്ഥലപുരാണം
സ്ഥലപുരാണങ്ങളെ സംബന്ധിച്ച സത്യസന്ധമായ അന്വേഷണം വിജ്ഞാനപ്രദമായ ഒരു പഠനശാഖയാണ്. ചരിത്രത്തിലേക്കും അത് വെളിച്ചം പകരുന്നു. ഓരോ ഗ്രാമത്തിനും ഓരോ ദേശത്തിനും അതിന്റേതായ ചരിത്രമുണ്ട്. അവയൊന്നും രാജ്യചരിത്രം പോലെയോ, ലോകചരിത്രം പോലെയോ, മഹാന്മാരുടെ ജീവചരിത്രം പോലെയോ രേഖപ്പെടുത്തിവയ്ക്കാറില്ല. സാമാന്യജനങ്ങളുടെ ചുണ്ടുകളിലാണ് ആവക ചരിത്രം…
നിഴലിരിക്കല്‍
ഉത്തരകേരളത്തിലെ ചാലിയര്‍ക്കിടയില്‍ നടപ്പുള്ള ഒരു വഴക്കം. 'നാട്ടുകൂട്ടം' സമുദായങ്ങള്‍) ഒരിടത്തു ചേരുന്ന ചടങ്ങാണ്. ദൈവത്തെ മുന്‍നിര്‍ത്തിയാണ് നടത്തുന്നതെന്നാണ് സങ്കല്‍പം.
നിഴല്‍പ്പാവക്കൂത്ത്
തോല്‍പ്പാവക്കൂത്ത്. പാവകളുടെ നിഴലുകള്‍ കൂത്തുമാടത്തിലെ തിരശ്ശീലയില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള അവതരണമായതുകൊണ്ടാണ് ഈ പേര്‍ വന്നത്.
നിഴല്‍ക്കൂത്ത്
ദുര്‍മന്ത്രവാദികളുടെ ഒരു കര്‍മം. അഭിമതരല്ലാത്തവരുടെനിഴല്‍ മായകൊണ്ട് ഗ്രഹിച്ച് ദുര്‍മൂര്‍ത്തികളുടെ ബന്ധനത്തിലാക്കുന്നതാണ് ഈ നിഴല്‍ കര്‍മത്തിന്റെ പ്രത്യേകത. നിഴല്‍ കുത്തപ്പെട്ടവര്‍ നിലംപതിക്കും. ഈ ആഭിജാരക്രിയക്ക് യഥാ സമയം പ്രതിവിധി ചെയ്തില്ലെങ്കില്‍ ആള്‍ മരണപ്പെടുമത്രെ. കാണിക്കാര്‍, കുറവര്‍ തുടങ്ങിയ ചില ആദിവാസി വര്‍ഗക്കാരില്‍ നിഴല്‍ക്കൂത്ത്…
