Archives for October, 2017 - Page 235

രക്താരാധന

ദേവതകളെ പ്രീണിപ്പിക്കുവാന്‍ ഏര്‍പ്പെട്ടുപോന്ന ഒരു പ്രാക്തന ആരാധനരീതി. രക്തബലി ഇന്നും നടന്നുവരുന്നുണ്ട്. നല്ല വിളവിനു വേണ്ടി കൃഷിയിടങ്ങളില്‍ മൃഗബലി നടത്തപ്പെടുന്ന പതിവ് പാശ്ചാത്യരാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്നു. ദേവതാപ്രീരണത്തിന് നരബലി പോലും നടത്തപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ആട്, കോഴി മുതലായവ അറുത്തു നിണ ബലി നടത്താറുണ്ട്.…
Continue Reading

രക്തചാമുണ്ഡി

ചണ്ഡമുണ്ഡന്മാരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയില്‍ വീഴാതെ കുടിക്കുകയും ചെയ്ത കാളി രക്തത്തില്‍ മുഴുകിയതുകൊണ്ടാണ് രക്തചാമുണ്ഡി എന്ന പേരുണ്ടായത്. ഉത്തരകേരളത്തില്‍ രക്തചാമുണ്ഡിയുടെ തെയ്യം പതിവുണ്ട്. പാണന്‍, മലയന്‍, മുന്നൂറ്റാന്‍ തുടങ്ങിയ സമുദായക്കാരാണ് പ്രസ്തുത തെയ്യം കെട്ടിയാടുന്നത്. രക്തചാമുണ്ഡി ഓരോ പ്രദേശത്തും ഓരോ…
Continue Reading

നോറ്റിരിപ്പ്

വ്രതാനുഷ്ഠാനം. അനുഷ്ഠാനകര്‍മങ്ങള്‍ക്കും കലാപ്രകടനങ്ങള്‍ക്കും വ്രതശുദ്ധിയോടുകൂടി നോറ്റിരിക്കണം. നോറ്റിരിക്കുമ്പോള്‍ മല്‍സ്യമാംസാദികള്‍ ഭക്ഷിക്കുകയില്ല, മദ്യസേവ നടത്തുകയില്ല, എണ്ണ തേച്ചു കുളിക്കില്ല. അവര്‍ ആശൗചമുള്ളവരില്‍ നിന്നും അകന്നിരിക്കണം. മാന്ത്രികബലികര്‍മ്മങ്ങള്‍ക്ക് പിണിയാള്‍ നോറ്റിരിക്കാറുണ്ട്. അനുഷ്ഠാനകലകളില്‍ ഏര്‍പ്പെടുന്ന കലാകാരന്മാര്‍ വ്രതനിഷ്ഠയോടുകൂടിയിരിക്കണം. അഗ്നിയില്‍ വീഴുകയും തീയില്‍ ചാടുകയും ചെയ്യേണ്ടവര്‍ കൂടുതല്‍…
Continue Reading

നോക്കുവിദ്യ–2

ദക്ഷിണകേരളത്തിലെ വേലന്‍മാരുടെ കലാവിദ്യാപ്രകടനം. ഓണക്കാലത്ത് അവര്‍ ഭവനംതോറും കയറിയിറങ്ങി അവതരിപ്പിക്കാറുള്ള പാവകളിയുടെ ഭാഗമാണിത്. പലകയില്‍ കൊത്തിയെടുത്ത വിവിധതരം പാവകള്‍ ചായം തേച്ച ഒരു മുളന്തണ്ടിനു പിടിപ്പിക്കും. ആ മുളയുടെ അടിഭാഗം മൂക്കിനുതാഴെ, മേല്‍ച്ചുണ്ടിനുമുകളിലായി നിറുത്തും. പാവകളുമായി ബന്ധിപ്പിച്ച ഒരു ചരട് വലിച്ച്…
Continue Reading

നോക്കുവിദ്യ–1

അഞ്ജനം നോക്ക്, ദര്‍പ്പണം നോക്ക് തുടങ്ങിയവ. മന്ത്രവാധികളുടെ പ്രയോഗവിദ്യയാണിത്. നിധിദര്‍ശനം, ഫലനിര്‍ണയം തുടങ്ങിയവയ്ക്ക് നോക്കുവിദ്യ ഉപകരിക്കും.
Continue Reading

നോക്കുകുത്തി

കണ്ണേറോ, നാവേറോ തട്ടാതിരിപ്പാന്‍ തൂക്കിയിടുന്ന പൊയ്മുഖങ്ങളും രൂപങ്ങളും കോലങ്ങളും മറ്റും. കൃഷിത്തോട്ടങ്ങളിലും പുതിയ ഭവനം പണിയുന്നിടത്തും മറ്റും നോക്കുകുത്തി വയ്ക്കും.
Continue Reading

നേപഥ്യരീതി

വസ്ത്രമാല്യാദികളെക്കൊണ്ടുള്ള അലങ്കാരസമ്പ്രദായം. അണിയറയിലെ ഒരുക്കങ്ങളാണവ. 'നേപഥ്യം' എന്ന പദത്തിന് നേത്രങ്ങള്‍ക്ക് പഥ്യമായത് എന്നാണ്. ഓരോ ജനസമൂഹത്തിന്റെയും നേപഥ്യരീതികള്‍ അതത് സമൂഹം തന്നെ രൂപപ്പെടുത്തിയിട്ടുള്ളതും അവര്‍ തലമുറകളായി പിന്തുടര്‍ന്നു വരുന്നതുമാണ്. നേപഥ്യരീതി കൊണ്ട് ഓരോ വര്‍ഗത്തെയും തിരിച്ചറിയുവാന്‍ കഴിയുമായിരുന്നു. ഭൂപ്രകൃതി, കാലാവസ്ഥ, മതവിശ്വാസങ്ങള്‍,…
Continue Reading

നെല്‍വിത്ത്

പണ്ടുകാലത്ത് സര്‍വസാധാരണമായി ഉപയോഗിച്ചിരുന്ന വിത്തിനങ്ങള്‍ ഇന്ന് വെറും സങ്കല്‍പമാത്രമായിത്തീര്‍ന്നിരിക്കയാണ്. അതിയന്‍, അയനി, അരിക്കന്‍, അഴകന്‍, ആദിത്യന്‍, ആനക്കോടന്‍, ആനക്കൊമ്പന്‍, ആരിയന്‍, ആര്യചെമ്പ, ഇല്ലിയന്‍, ഇറകന്‍, ഉണക്കന്‍, ഉറുവി, എലിപ്പാന്‍, ഓണവട്ടന്‍, കക്കിരിയന്‍, കട്ടിവിത്ത്, കണ്ഠന്‍, കനകന്‍, കന്നടിയന്‍, കരിങ്കുറിഞ്ഞി, കരിമ്പാല, കരിഞ്ചന്‍,…
Continue Reading

നെയ്പ്പത്തല്‍

നെയ്പ്പത്തിരി എന്നു പറയും. മാപ്പിളമാരുടെയിടയില്‍ പ്രചാരത്തിലുള്ള ഒരുതരം പലഹാരം. കുതിര്‍ത്ത അരിയില്‍ തേങ്ങ, ഉള്ളി, പെരും ജീരകം എന്നിവ ചേര്‍ത്തരച്ച്, തുണിയില്‍ പരത്തി വെളിച്ചെണ്ണയിലിട്ട് കോരിയെടുക്കും. പ്രഭാത ഭക്ഷണത്തിന് ഇതാണ് ഉപയോഗിക്കുക. വെളിച്ചെണ്ണയ്ക്ക് നെയ്യ് എന്നാണ് ഇവിടെ വ്യവഹരിക്കുന്നത്.
Continue Reading

നെഞ്ചാരം

മാര്‍മുല. 'ആരം' എന്നതിന് 'മുല' എന്ന അര്‍ത്ഥമുണ്ട്. കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം, തെയ്യം, തിറ തുടങ്ങിയ കലാരൂപങ്ങളിലെ സ്ത്രീവേഷങ്ങള്‍ക്ക് പല മാതൃകയിലുള്ള നെഞ്ചാരങ്ങള്‍ കാണാം. കഥകളിയിലും മറ്റും പുരുഷവേഷങ്ങള്‍ക്ക് പ്രത്യേകം 'കൊരലാര'മുണ്ട്. സ്ത്രീവേഷങ്ങളുടെ 'കൊരലാ'രത്തിന് 'മുലക്കൊരലാരം' എന്നു പറയും. തെയ്യങ്ങള്‍ക്ക് 'മുലക്കൂട്'…
Continue Reading