Archives for October, 2017 - Page 237
നിലവിളക്ക്
ഓടുകൊണ്ടോ, വെള്ളികൊണ്ടോ, പിച്ചളകൊണ്ടോ വാര്‍ത്തുണ്ടാക്കുന്ന വിളക്ക്. ഇത് പല വലിപ്പത്തിലും രീതിയിലുമുണ്ട്. പിരിയന്‍ വിളക്ക്, ഒഴുക്കന്‍ വിളക്ക് എന്നിങ്ങനെ പേരിലും വ്യത്യാസം കാണും. ക്ഷേത്രങ്ങളിലും കാവുകളിലും ഹൈന്ദവഭവനങ്ങളിലും നിലവിളക്കുണ്ടാകും. എല്ലാ കര്‍മങ്ങള്‍ക്കും നിലവിളക്ക് അത്യാവശ്യമാണ്. നിലവിളക്കില്‍ ഏറ്റവും വലുപ്പം കൂടിയത് കളിവിളക്കുകളാണ്.
നിലംതല്ലി
ഭവനത്തിനകത്തും മുറ്റത്തും മറ്റും മണ്ണുകിളച്ചശേഷം തട്ടിയുറപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. കാഞ്ഞിരമരംകൊണ്ടാണ് സാധാരണമായി നിലംതല്ലി ഉണ്ടാക്കുക. നിലത്ത് അടിക്കുന്ന ഭാഗം പരന്നതും, കൈകൊണ്ട് പിടിക്കുന്ന ഭാഗം വണ്ണം കുറഞ്ഞതുമായിരിക്കണം. നിലന്തല്ലിക്ക് നിലഞ്ചായ്പ്, നിലമൊതുക്കി എന്നീ പേരുകളുമുണ്ട്.
നിമിത്തം
ശകുനം. ഓരോ സന്ദര്‍ഭത്തിലുമുണ്ടാകുന്ന സംഭവങ്ങളുടെ സൂചന. ഗ്രാമീണജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും നിമിത്തം നോക്കുന്ന പതിവുണ്ട്. ജ്യോതിഷത്തില്‍ നിമിത്തങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പ്രശ്‌നം വയ്ക്കുന്നതിനിടയില്‍ ആരെങ്കലും കടന്നുവരികയോ എന്തെങ്കിലും ശബ്ദം കേള്‍ക്കുകയോ മറ്റോ ചെയ്താല്‍ അതിന്റെ ലക്ഷണം നോക്കുക പതിവുണ്ട്.
റാത്തീവ്
ഇസ്‌ളാമികളുടെ ഇടയില്‍ നിലവിലുള്ള ഒരനുഷ്ഠാനം. ദപ്പ് റാത്തീവ് എന്നും പറയും. ദപ്പുകളിയില്‍ ചിലപ്പോള്‍ ആയുധമെടുത്തുകൊണ്ടുള്ള അഭ്യാസമുറകള്‍ കൂടിയുണ്ടാകും. അതിന്റെ അന്ത്യത്തില്‍ വികാരാധിക്യംകൊണ്ട് ചിലപ്പോള്‍ ആയുധം വയറ്റിനും മറ്റും കുത്തും. ഇപ്പോള്‍ ഈ ആത്മപീഡനപരമായ കര്‍മം നിലവിലില്ലെങ്കിലും അടുത്തകാലംവരെ ഉണ്ടായിരുന്നുവെന്നാണ് അറിയുവാന്‍ കഴിഞ്ഞത്.…
റാക്ക്
നാടന്‍ ചാരായം. കള്ളില്‍ നിന്നും മറ്റും റാക്കുണ്ടാക്കാം. കള്ളില്‍ നിന്നുണ്ടാകുമ്പോള്‍ കള്ള് മൂന്നോ നാലോ ദിവസം വെച്ച് മൂക്കണം. മണ്‍കലത്തിലാണ് വാറ്റുക. അതില്‍ ചുക്ക്, കുരുമുളക്, അയമോദകം തുടങ്ങിയവ ചേര്‍ക്കാറുണ്ട്. അപ്പോള്‍ അത് മരുന്നായി ഉപയോഗിക്കാം. കരിഞ്ഞ വെല്ലവും അമോണിയം സള്‍ഫറ്റും…
റമ്പാന്റെ പാട്ട്
സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ നിലവിലുണ്ടായിരുന്ന ഒരു പഴയപ്പാട്ട്. തോമ്മാശ്‌ളീഹായുടെ ചരിത്രമാണ് 'റമ്പാന്റെപാട്ടി'ലെ പ്രതിപാദ്യം. മാര്‍ത്തോമ്മായാല്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട നിരണത്തുകാരനായ മാളിയേക്കല്‍ തോമ്മാറമ്പാന്‍ രചിച്ചതാണ് ഈ കൃതിയെന്നും അദ്ദേഹത്തിന്റെ വംശത്തിലെ നാല്‍പ്പെത്തെട്ടാം തലമുറക്കാരനായ മറ്റൊരു തോമാറമ്പാന്‍ 1601–ല്‍ സംക്ഷേപിച്ചെഴുതിയതാണതെന്നും പ്രസ്തുത കൃതിയില്‍ പ്രസ്താവിക്കുന്നുണ്ട്.
ഹന്നന്‍വെള്ളം
ക്രൈസ്തവരുടെ പള്ളിയില്‍ നിന്ന് കൊടുക്കുന്ന വിശുദ്ധജലം. വൈദികര്‍ വെഞ്ചെരിച്ചുകൊടുക്കുന്നതാണ് ഹന്നന്‍വെള്ളം. ഇതില്‍ അല്‍പം ഉപ്പു ചേര്‍ക്കും.
സ്ഥാനം
ദേവതാസങ്കേതം. ഉത്തരകേരളത്തില്‍ വൈദികേതരരുടെ ദേവതാസങ്കേതങ്ങളില്‍ ചിലതിനെ സ്ഥാനം എന്ന് വിശേഷിപ്പിക്കാറുണ്ട്. 'സ്ഥാനവും തറവാടും' എന്നാണ് പറയുക. ചില സമുദായക്കാരുടെ ആരാധനാലയങ്ങളെ സമുദായപ്പേര്‍ ചേര്‍ത്ത് പറയാറുണ്ടായിരുന്നു. കൊല്ലറ് സ്ഥാനം, ആശാരിസ്ഥാനം, മൂശാരിസ്ഥാനം, തീയറെസ്ഥാനം, മൊയോറെ സ്ഥാനം എന്നിങ്ങനെ പറയുന്ന പതിവ് ഇന്ന് കുറഞ്ഞിരിക്കുകയാണ്.…
സ്ഥാനം
ദേവതാസങ്കേതം. ഉത്തരകേരളത്തില്‍ വൈദികേതരരുടെ ദേവതാസങ്കേതങ്ങളില്‍ ചിലതിനെ സ്ഥാനം എന്ന് വിശേഷിപ്പിക്കാറുണ്ട്. 'സ്ഥാനവും തറവാടും' എന്നാണ് പറയുക. ചില സമുദായക്കാരുടെ ആരാധനാലയങ്ങളെ സമുദായപ്പേര്‍ ചേര്‍ത്ത് പറയാറുണ്ടായിരുന്നു. കൊല്ലറ് സ്ഥാനം, ആശാരിസ്ഥാനം, മൂശാരിസ്ഥാനം, തീയറെസ്ഥാനം, മൊയോറെ സ്ഥാനം എന്നിങ്ങനെ പറയുന്ന പതിവ് ഇന്ന് കുറഞ്ഞിരിക്കുകയാണ്.…
സ്ഥലപുരാണം
സ്ഥലപുരാണങ്ങളെ സംബന്ധിച്ച സത്യസന്ധമായ അന്വേഷണം വിജ്ഞാനപ്രദമായ ഒരു പഠനശാഖയാണ്. ചരിത്രത്തിലേക്കും അത് വെളിച്ചം പകരുന്നു. ഓരോ ഗ്രാമത്തിനും ഓരോ ദേശത്തിനും അതിന്റേതായ ചരിത്രമുണ്ട്. അവയൊന്നും രാജ്യചരിത്രം പോലെയോ, ലോകചരിത്രം പോലെയോ, മഹാന്മാരുടെ ജീവചരിത്രം പോലെയോ രേഖപ്പെടുത്തിവയ്ക്കാറില്ല. സാമാന്യജനങ്ങളുടെ ചുണ്ടുകളിലാണ് ആവക ചരിത്രം…
