Archives for October, 2017 - Page 238

സ്ഥലപുരാണം

സ്ഥലപുരാണങ്ങളെ സംബന്ധിച്ച സത്യസന്ധമായ അന്വേഷണം വിജ്ഞാനപ്രദമായ ഒരു പഠനശാഖയാണ്. ചരിത്രത്തിലേക്കും അത് വെളിച്ചം പകരുന്നു. ഓരോ ഗ്രാമത്തിനും ഓരോ ദേശത്തിനും അതിന്റേതായ ചരിത്രമുണ്ട്. അവയൊന്നും രാജ്യചരിത്രം പോലെയോ, ലോകചരിത്രം പോലെയോ, മഹാന്മാരുടെ ജീവചരിത്രം പോലെയോ രേഖപ്പെടുത്തിവയ്ക്കാറില്ല. സാമാന്യജനങ്ങളുടെ ചുണ്ടുകളിലാണ് ആവക ചരിത്രം…
Continue Reading

സ്ഥലപുരാണം

ഓരോ ഗ്രാമത്തിനും ഓരോ ദേശത്തിനും അതിന്റേതായ ചരിത്രമുണ്ട്. അവയൊന്നും രാജ്യചരിത്രം പോലെയോ, ലോകചരിത്രം പോലെയോ, മഹാന്മാരുടെ ജീവചരിത്രം പോലെയോ രേഖപ്പെടുത്താറില്ല. തലമുറകളായി അവ പകര്‍ന്നുവരുന്നു. കാലംകഴിയുംതോറും അവയില്‍ ചില അംശങ്ങള്‍ നഷ്ടപ്പെടും. പുതിയ പല അംശങ്ങളും അവയില്‍ കൂടികലര്‍ന്ന് അവ ഗ്രാമീണപുരാവൃത്തങ്ങളുടെ…
Continue Reading

സ്‌തോത്രം

ഭക്തിസംവര്‍ധകങ്ങളായ ഗാനകൃതികള്‍. സാധാരണക്കാരെ ഭക്തിയുടെ മാര്‍ഗത്തിലേക്കു നയിക്കുവാന്‍ മറ്റു കൃതികളെക്കാള്‍ സ്‌തോത്രങ്ങള്‍ക്കാണ് കഴിയുക. ശ്രീശങ്കരാചാര്യരുടെ കാലംതൊട്ട് സംസ്‌കൃതത്തില്‍ നിരവധി സ്‌തോത്രകൃതികള്‍ ഉണ്ടായിട്ടുണ്ട്. ഭാഷയില്‍ത്തന്നെ എഴുത്തച്ഛനും പൂന്താനവും മറ്റും രചിച്ച കൃതികള്‍ പ്രശസ്തങ്ങളാണ്. കൂടാതെ, അജ്ഞാതകര്‍ത്തൃകളായ നിരവധി സ്‌തോത്രകൃതികള്‍ പ്രചാരത്തിലുണ്ട്. ഗണപതിസ്‌തോത്രം, സരസ്വതിസ്‌തോത്രം,…
Continue Reading

സോപാനസംഗീതം

ക്ഷേത്രങ്ങളില്‍ നടത്താറുള്ള കൊട്ടിപ്പാടിസേവ. സോപാനത്തിന്റെ സമീപം നിന്നുകൊണ്ടാണ് അത് നടത്തുന്നത്. അഷ്ടപദിഗീതങ്ങളാണ് സോപാനസംഗീതമായി പാടാറുള്ളത്. സ്വാതിതിരുനാളിന്റെ കീര്‍ത്തനങ്ങളും മറ്റും ചിലര്‍ പാടാറുണ്ട്. സോപാനസംഗീതരീതി കൃഷ്ണനാട്ടത്തിലും കഥകളിയിലും പ്രയോഗിച്ചുവന്നു. കഥകളി സംഗീതത്തിന്റെ ശൈലി ഇപ്പോള്‍ മാറിയിട്ടുണ്ട്.
Continue Reading

സോപാനം

ശ്രീകോവിലിന്റെ പ്രധാനവാതിലിന്റെ ഉമ്മറപ്പടിയുടെ കീഴെ മുതല്‍ തറവരെയുള്ള കല്‍പ്പടവുകള്‍. സോപാനത്തിന് ഇരുപുറവും വയ്ക്കുന്ന കല്ലുകളെ കൈവരിക്കല്ല് എന്ന് പറയും. കട്ടിളക്കാലുകളുടെ മുന്‍ഭാഗത്തു നിന്ന് പുറപ്പെടുന്ന പിളര്‍ന്ന വായോടുകൂടിയ, മകരമുഖങ്ങളില്‍ നിന്ന് പുറപ്പെടുന്ന ലതകളോടു കൂടിയതായിരിക്കും കൈവരിക്കല്ലിലെ അലങ്കാരപ്പണി. കൈവരിക്കുപുറത്ത് അര്‍ധചന്ദ്രാകൃതിയില്‍ ദ്വാരതോരണമോ,…
Continue Reading

സേറ്

ധാന്യങ്ങള്‍ അളക്കുവാന്‍ ഉപയോഗിക്കുന്ന ഒരു അളവുപാത്രം. മരംകൊണ്ട് കുഴിച്ചുണ്ടാക്കുന്നു. ഒന്നര ഇടങ്ങഴിയാണ് ഒരു സേറ്. പത്ത് സേറ് കൂടിയത് ഒരു പറ.
Continue Reading

സൂര്യയക്ഷി

ജനിച്ച് അഞ്ചാംമാസത്തില്‍ കുട്ടികളെ ബാധിക്കുന്ന ദേവത. പനിക്കുക, മെലിയുക, മേല്‍നോക്കികരയുക എന്നീ ലക്ഷണങ്ങളാണ് സൂര്യയക്ഷിയുടെ ബാധകൊണ്ട് ഉണ്ടാകുന്നു. രണ്ടേകാല്‍ നാഴിയരികൊണ്ട് ഹവിസ്‌സുണ്ടാക്കി ശര്‍ക്കരയും രക്തപുഷ്പങ്ങളും ചേര്‍ത്ത് ആവാഹിച്ച് പേരാലിലയിലും വാഴക്കൂമ്പിലും വെച്ച് അഞ്ചുനാഴികരാച്ചെല്ലുമ്പോള്‍ മുക്കൂട്ടുവഴിയില്‍ നിന്ന് ബലി നല്‍കുകയും പതിനാറ് തിരി…
Continue Reading

സൂത്രക്രീഡ

നൂല്‌കൊണ്ടുള്ള കളികള്‍. രണ്ടു കുഴലുകളില്‍ ചരടുകളിട്ട് അവയെ അടുപ്പിച്ച് ഒന്നില്‍ നിന്ന് ചരടുവലിക്കുമ്പോള്‍ മറ്റേതിലുള്ള ചരട് വലിക്കുന്നതായും, വലിയാതെയായും മുറിച്ചും മുറിക്കാതെയും മറ്റും കൈവിരല്‍ വെച്ച് നടത്തുന്ന വിനോദം. നീളമുള്ളൊരു ചരടിന്റെ രണ്ടറ്റവും ഓരോ കുഴലുകള്‍ക്കുള്ളില്‍ കെട്ടി, വലിച്ചുപിടിച്ച് ഫോണിലെന്നതുപോലെ സംസാരിക്കുന്ന…
Continue Reading

സുന്നത്ത് നമസ്‌കാരം

ഇസ്‌ളാമികളുടെ നമസ്‌കാരകര്‍മ്മങ്ങളിലൊന്ന്. പ്രത്യേക ദിവസങ്ങളില്‍ പ്രത്യേകലക്ഷ്യത്തോടെ ചെയ്യുന്നതാണത്. സാധാരണ ചെയ്യുന്ന നിത്യനമസ്‌കാരമല്ല. പെരുന്നാള്‍ നമസ്‌കാരം, ബലിപ്പെരുന്നാള്‍ നമസ്‌കാരം മഴയ്ക്കുവേണ്ടിയുള്ള നമസ്‌കാരം, ചന്ദ്രഗ്രഹണനമസ്‌കാരം, സൂര്യഗ്രഹണനമസ്‌കാരം, മയ്യത്തുനമസ്‌കാരം തുടങ്ങിയവ സുന്നത്ത് നമസ്‌കാരങ്ങളാണ്.
Continue Reading

സുന്നത്ത് കര്‍മം

ഇസ്‌ളാമികളുടെ ഒരു സംസ്‌കാരകര്‍മം. പരിഛേദനം, ചേലാകര്‍മം എന്നും പറയും. പ്രവാചകരുടെ നടപടിക്രമത്തില്‍പ്പെട്ടതുതന്നെയാണ് സുന്നത്ത് കര്‍മം.
Continue Reading