Archives for October, 2017 - Page 239

സുന്ദരയക്ഷിക്കോലം

പടേനിയിലെ ഒരു യക്ഷിക്കോലം. മുഖാവരണത്തിനു പുറമെ നെഞ്ചുമാല, അരമാല, കുരുത്തോലയുടുപ്പ് എന്നിവയുണ്ടാകും. കവുങ്ങിന്‍ പൂക്കുല കൈയില്‍ ഏന്തികൊണ്ടാണ് തുള്ളുക. വിവിധ ചുവടുകള്‍വെച്ചുകൊണ്ട് താളത്തിനനുഗുണമായി തുള്ളും.
Continue Reading

സുദര്‍ശനഹോമം

ബാധോപദ്രവശാന്തി, ശത്രുസംഹാരം, ഗൃഹസൗഖ്യം എന്നിവയ്ക്കായി കഴിക്കുന്ന മന്തവാദപരമായ ഹോമകര്‍മം. ഗുല്‍ഗുലു, എള്ള് ചേര്‍ത്ത ഹവിസ്‌സ്, പശുവിന്‍ നെയ്യ് തുടങ്ങിയ വസ്തുക്കളാണ് ഹോമദ്രവ്യങ്ങള്‍. സുദര്‍ശനമന്ത്രം ചൊല്ലി ഹോമിക്കുന്നതുകൊണ്ടാണ് ആ പേര്‍ വന്നത്. ഈ വൈഷ്ണമന്ത്രം ചെറുതും വലുതുമുണ്ട്. ചെറിയ സുദര്‍ശനമന്ത്രം ഉപയോഗിച്ചുകൊണ്ടുള്ളത് ചെറിയ…
Continue Reading

സുദര്‍ശനയന്ത്രം

ശത്രുസംഹാരം, ബാധോപദ്രവശാന്തി തുടങ്ങിവയ്ക്കു ധരിക്കേണ്ട മാന്ത്രികയന്ത്രം. വൈദികരുടെയും അവൈദികരുടെയും സുദര്‍ശനയന്ത്രങ്ങള്‍ക്ക് വ്യത്യാസമുണ്ട്.
Continue Reading

സീതാചക്രം

ഗുണദോഷഫലനിര്‍ണയം ചെയ്യാനുള്ള ഒരു മാന്ത്രികചതുരം. ഒന്‍പതു ഖണ്ഡമുള്ള ഒരുതരം 'അക്കപ്പട'മാണിത്. ഫലമറിയേണ്ടവര്‍ ദേഹശുദ്ധി വരുത്തി ചക്രത്തിന് നേര്‍ക്കിരുന്ന് ഈശ്വരധ്യാനം ചെയ്ത് കണ്ണടച്ച് ഒരു ഖണ്ഡം തൊടുക. അല്ലെങ്കില്‍ പൂവും അക്ഷതവും ചേര്‍ത്ത് ഒരു കുട്ടിയുടെ കൈയില്‍ കൊടുത്ത് ഏതെങ്കിലും ഒരു ഖണ്ഡത്തില്‍…
Continue Reading

സാരിനൃത്തം

ലാസ്യപ്രധാനമായ നൃത്തം. സാരിനൃത്തമെന്ന് സാങ്കേതികമായി പറയുന്ന നൃത്തം കഥകളിലും, കുറത്തിയോട്ടത്തിലുമുണ്ട്. പിന്‍ പാട്ടുകാര്‍ പാടുമ്പോള്‍, പാര്‍വതിയും മഹാലക്ഷ്മിയും കുറത്തിയുടെ വേഷത്തില്‍ ആടും.
Continue Reading

സായൂജ്യപൂജ

പ്രേതങ്ങളുടെ മുക്തിക്കുവേണ്ടി ചെയ്യുന്ന വൈഷ്ണവപൂജ. പരേതരുടെ ആത്മക്കളെ പ്രതിഭകളില്‍ ആവാഹിച്ച് തിലഹവനാദികള്‍ ചെയ്തശേഷം, വൈഷ്ണവ പാദത്തോട് ചേര്‍ക്കുന്നുവെന്നാണ് സങ്കല്‍പം. ബ്രാഹ്മണരുടെ ഇടയില്‍ സായൂജ്യപൂജ നടത്തും.
Continue Reading

സര്‍പ്പബലി

കേരളബ്രാഹ്മണര്‍മാരുടെ സര്‍പ്പാരാധനപരമായ ബലികര്‍മം. അരിപ്പെടി, മഞ്ഞള്‍പ്പെടി എന്നിവകൊണ്ട് 'പത്മം' ചിത്രീകരിക്കും. പത്മത്തിന്റെ മധ്യത്തില്‍ നെല്ലും അരിയും നാളികേരവും ദര്‍ഭകൊണ്ടുള്ള 'കൂര്‍ച്ച'വും വെച്ച് ചാണ്ഡേശ്വരനെ സങ്കല്‍പിച്ചു പൂജിക്കുന്നു. ചുറ്റുമായി അനന്തന്‍, വാസുകി, തക്ഷല്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍, ശംഖുപാലന്‍, ഗുളികന്‍ എന്നീ അഷ്ടാനാഗങ്ങളെയും…
Continue Reading

സസ്യചികില്‍സ

വൃക്ഷചികിത്സാപദ്ധതി പ്രാചീനകാലം മുതല്‍ക്കേ പ്രചാരത്തിലുണ്ടായിരുന്നു. വൃക്ഷായുര്‍വേദത്തെക്കുറിച്ചുള്ള ചിന്തകള്‍ ഇവിടെ വളര്‍ച്ചപ്രാപിച്ചിരുന്നു. വിത്തുസംഭരണം, തരംതിരിക്കല്‍, മണ്ണിന്റെവിവേചനം, വിത്തുപാകല്‍, മുളപ്പിക്കുവാനുള്ള മാര്‍ഗങ്ങള്‍, ചെടികളുടെ ശുശ്രൂഷ, വളംചേര്‍ക്കല്‍, കാലാവസ്ഥയെക്കുറിച്ചുള്ള അറിവുകള്‍, ചെടികള്‍ക്കുള്ള രോഗങ്ങളും ചികിത്സയും തുടങ്ങിനിരവധി കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ കഴിയുമായിരുന്നു. മനുഷ്യനെന്ന പോലെ ചെടി/…
Continue Reading

സംസ്‌കാരച്ചടങ്ങുകള്‍

ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ ചെയ്യേണ്ട സംസ്‌കാരക്രിയകള്‍. ഏതൊരു സമൂഹത്തിലും ഇവ കാണും. ഐഹികവും ആമുഷ്മികവുമായ ജീവിതശുദ്ധികരണമാണ് അവയുടെ ലക്ഷ്യം. ആരോഗ്യകരമായ ജീവിതത്തിന്റെ പടവുകളെന്ന നിലയ്ക്കും ഗര്‍ഭാധാനം മുതല്‍ മരണം വരെയുള്ള ജീവിതദശകളില്‍ എല്ലാദോഷങ്ങളും അകന്ന് മനുഷ്യനെ നന്മയിലെക്ക് സംസ്‌കരിച്ചെടുക്കുന്ന കര്‍മങ്ങളെന്ന നിലയിലും അവയ്ക്കു…
Continue Reading

സംഭാരപ്പെട്ടി

ബ്രാഹ്മണര്‍ക്കിടയില്‍ ഔപാസനാഗ്നി നഷ്ടപ്പെട്ടാല്‍ വീണ്ടും ഹോമത്തില്‍ 'അഗ്നി' ഉണ്ടാക്കുവാനുള്ള വസ്തുക്കളെ 'സംഭാരം' എന്നാണ് പറയുക. പെരിയാറ്റില്‍ നിന്നോ, ഭാരതപ്പുഴയില്‍ നിന്നോ, എടുത്ത മണ്ണ്, ഓര്‍മനിലത്തിലെമണ്ണ്, എലിതുരന്നമണ്ണ്, പുറ്റുമണ്ണ്, എന്നുമെഴുക്കുള്ള ആറ്റിലെമണ്ണ്, പന്നിതുരന്നമണ്ണ്, താമരവളയശകലം, കോഴിപ്പരല്, അരയാല്‍ ചമതക്കഷണം, അത്തിച്ചമതക്കഷണം, പ്‌ളാശിന്‍ ചമതക്കഷണം,…
Continue Reading