Archives for October, 2017 - Page 240

സംക്രാന്തി

രവിസംക്രമം ഗ്രാമീണര്‍ക്ക് ഒരു സവിശേഷ ദിവസമാണ്. നിത്യപൂജയില്ലാത്ത കാവുകളിലും സ്ഥാനങ്ങളിലും സംക്രാന്തിതോറും വിശേഷപൂജകളും അടിയന്തരങ്ങളും പതിവുണ്ട്. സംക്രമദിവസം പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ കുറവല്ല. ജോതിഷശാസ്ത്രപ്രകാരം സംക്രമത്തിന് മാഹാത്മ്യമുണ്ട്. പുണ്യകാലമാണത്. മകരസംക്രാന്തി ഉത്തരായണപുണ്യകാലവും, കര്‍ക്കിടകസംക്രാന്തി ദക്ഷിണായനപുണ്യകാലവും, മേടസംക്രാന്തി വിഷുപുണ്യകാലവും, തുലാസംക്രാന്തി വിഷുവല്‍ പുണ്യകാലവും, മിഥുനം,…
Continue Reading

സപ്തദേവന്മാര്‍

ശിവന്‍, വിഷ്ണു, ശാസ്താവ്, ഗണപതി, സുബ്രമണ്യന്‍, ശങ്കരനാരായണന്‍, ദുര്‍ഗ എന്നിവര്‍. ബ്രാഹ്മണര്‍ സപ്തദേവോപാസകരാണ്. സപ്തദേവന്മാരെക്കുറിച്ചുള്ള പൂജാവിധികളാണ് 'തന്ത്രസമുച്ചായ'ത്തിലുള്ളത്. സാത്വികപൂജയാണ് ഈ ദേവന്മാരുേടത്.
Continue Reading

സത്യപരീക്ഷ

കുറ്റം തെളിയിക്കാനുള്ള പ്രാക്തന സമ്പ്രദായം. ജവപരീക്ഷ, അഗ്നിപരീക്ഷ, വിഷപരീക്ഷ, തൂക്കുപരീക്ഷ എന്നീ നാലുവിധത്തിലുള്ള സത്യപരീക്ഷകള്‍ ഉണ്ടായിരുന്നു. മുതലകളുള്ള നദി നീന്തികടക്കുകയാണ് ജലപരീക്ഷ. തിളയ്ക്കുന്ന എണ്ണയില്‍ കൈ മുക്കുകയാണ് അഗ്നിപരീക്ഷ. സര്‍പ്പത്തെ ഇട്ടടച്ച കുടത്തില്‍ കൈയിടുകയോ, മൂന്ന് നെല്ലിട വിഷം മുപ്പത്തിരണ്ടിരട്ടി നെയ്യ്…
Continue Reading

സഞ്ചയനം

അസ്ഥിസഞ്ചയനം. അഗ്നിസംസ്‌കാരം ചെയ്താല്‍ നാലാംദിവസം ചെയ്യേണ്ട കര്‍മ്മം. അഞ്ചാം ദിവസവും, വെള്ളിയാഴ്ചയും, പിണ്ഡകര്‍ത്താവിന്റെയോ പ്രേതത്തിന്റെയോ പിറന്നാള്‍ ദിവസവും ഈ ശ്മശാനകര്‍മം ചെയ്യരുത്. അസ്ഥികള്‍ കൊടിലുകൊണ്ട് പെറുക്കിയെടുത്ത് പച്ചക്കലത്തിലിട്ട് പാലുള്ള വൃക്ഷത്തിന്റെ ചുവട്ടില്‍ കുഴിച്ചിടും. വെള്ളത്തില്‍ ഒഴുക്കുന്നവരുമുണ്ട്. ശ്മശാനത്തില്‍ വാഴ, തെങ്ങ് എന്നിവ…
Continue Reading

സങ്കീര്‍ത്തനം

ഭക്തിമാര്‍ഗത്തിലേക്കു നയിക്കുന്ന ഗാനകൃതികള്‍. സ്തവം, സ്‌തോത്രം, കീര്‍ത്തനം എന്നീ പേരുകളിലുള്ള അനേകം കൃതികള്‍ ഭക്തന്മാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. അയ്യപ്പന്‍, സുബ്രഹ്മണ്യന്‍, ഗുരുവായൂരപ്പന്‍ തുടങ്ങിയ ദൈവങ്ങളെക്കുറിച്ചുള്ള കീര്‍ത്തനങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. പുണ്യക്ഷേത്രസന്ദര്‍ശകരായ ഭക്തന്‍മാര്‍ പലപ്പോഴും കീര്‍ത്തനമാലകള്‍ ആലപിച്ചുകൊണ്ടാണ് പോവുക. ഇത്തരം കീര്‍ത്തനങ്ങള്‍ അച്ചടിച്ച പുസ്തകങ്ങള്‍ ഉത്സവസ്ഥലങ്ങളിലും…
Continue Reading

ഷോഡശക്രിയകള്‍

ഗര്‍ഭധാരണം മുതല്‍ പരേതക്രിയവരെയുള്ള പതിനാറ് സംസ്‌കാരക്രിയകള്‍. ഗര്‍ഭധാനം, പൂസവനം, സീമന്തം, വിഷ്ണുബലി, ജാതകര്‍മം, നാമകരണം, നിഷ്‌ക്രമണം, അന്നപ്രാശനം, ചൂഡാകരണം, കര്‍ണവേധം, ഉപനയനം, വേദാരംഭം, ഗോദാനം, വിവാഹം, ആധാനം എന്നിവ. ബ്രഹ്മണര്‍ ഇവ ചെയ്യാറുണ്ട്. മറ്റുള്ളവര്‍ ചില ക്രിയകള്‍ ഒഴിവാക്കും.
Continue Reading

ഷാരോടി

അമ്പലവാസിവിഭാഗത്തില്‍പ്പെട്ടവര്‍. പിഷാരടി എന്നും പറയും. സന്യാസകര്‍മം പൂര്‍ത്തിയാക്കാത്ത ഒരു ബ്രാഹ്മണന്റെ സന്താന പരമ്പരയാണിവരെന്നാണ് പുരാവൃത്തം. ഇവരുടെ ശവം ദഹിപ്പിക്കാറില്ല. സന്യാസിമാരെ മറവുചെയ്യുന്നതു പോലെ ശവം കുഴിയിലിരുത്തുകയാണ് പതിവ്. പരേതര്‍ക്കുവേണ്ടി ഇവര്‍ ശ്രാദ്ധാദികള്‍ ഊട്ടാറില്ല. വൈഷ്ണവരാണിവരെന്നു പറയപ്പെടുന്നു. ക്ഷേത്രങ്ങളില്‍ മാല കെട്ടുക, പൂജാപുഷ്പം…
Continue Reading

ഷട്കര്‍മം

മന്ത്രവാദസംബന്ധമായ ആറ് വിവിധ കര്‍മരീതികള്‍. ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം എന്നിവ. ആറു കര്‍മങ്ങളും സാത്വികം, രാജസം, താമസം എന്നീ മൂന്നു വിധിപ്രകാരം കഴിക്കാവുന്നതാണ്.
Continue Reading

ശ്രാദ്ധം

മരിച്ചവര്‍ക്കുവേണ്ടി ചെയ്യുന്ന കര്‍മം. ഒരുതരം പിതൃപൂജയെന്നോ, പരേതാരാധനയെന്നോ ഇതിനെ വിശേഷിപ്പിക്കാം. 'ചാത്തം' എന്ന തത്ഭവരൂപമാണ് വ്യവഹാരഭാഷയില്‍. ശ്രദ്ധയോടെ ചെയ്യേണ്ടകര്‍മമാണ് ശ്രാദ്ധം. തലേദിവസം മുതല്‍ വ്രതമെടുത്തിരിക്കണം. അന്നമൂട്ടല്‍, ബലി എന്നിവ ശ്രാദ്ധത്തിന്റെ പ്രത്യേകതകളാണ്. ബന്ധുക്കളെയോ, സുഹൃത്തുക്കളയോ ശ്രാദ്ധക്കാരായി ക്ഷണിച്ച് അന്നമൂട്ടരുതെന്നാണ് നിയമം. ഉച്ചയ്ക്കുശേഷമാണ്…
Continue Reading